(എബി മക്കപ്പുഴ)
ന്യൂയോർക്ക്: ഫിലിപ്പ് സാമുവലിന്റെ (68) ആകസ്മീക വേർപാടിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ കേന്ദ്ര കമ്മറ്റി അനുശോചനം അറിയിച്ചു.
ഒരു നല്ല ചങ്ങാതിയെ പ്രവാസി മലയാളി സമൂഹത്തിനു നഷ്ടമായി. ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് പരേതനായ ഫിലിപ്പ് സാമുവേൽ നല്ലൊരു മാതൃക ആയിരുന്നു.
പരേതന്റെ വേർപാടിൽ ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങൾക്കും ബന്ധു മിതാദികൾക്കും ദൈവം ആശ്വാസം പകരട്ടെ എന്നും അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ കേന്ദ്ര കമ്മറ്റി സെക്രട്ടറി ജോ ചെറുകര (ന്യൂ യോർക്ക്) അവതരിപ്പിച്ച അനുശോചന പ്രമേയത്തിലൂടെ അറിയിച്ചു.