Wednesday, March 22, 2023

HomeAmericaകേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹിന്ദു കോണ്‍ക്‌ളേവ് ആരീഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം...

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹിന്ദു കോണ്‍ക്‌ളേവ് ആരീഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും

spot_img
spot_img

പി. ശ്രീകുമാര്‍

തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹിന്ദു കോണ്‍ക്‌ളേവ് ജനുവരി 28 ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കും. രാവിലെ 10 മണിക്ക് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും . കെ എച്ച് എന്‍ എ പ്രസിഡന്റ് ജി കെ പിള്ള അധ്യക്ഷം വഹിക്കും. ശ്രീകുമാരന്‍ തമ്പിക്ക് ആര്‍ഷദര്‍ശന പുരസ്‌ക്കാരം ചടങ്ങില്‍ സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ന്‍, വി മധൂസൂദനന്‍ നായര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ബി മാധവന്‍ നായര്‍, ഡോ രാംദാസ് പിള്ള, രഞ്ജിത് പിള്ള എന്നിവര്‍ പങ്കെടുക്കും

11 മണിക്ക് വേള്‍ഡ് ഹിന്ദു പാര്‍ലെമെന്റിന്റെ നേതൃസമ്മേളനത്തില്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അധ്യക്ഷം വഹിക്കും. ആര്‍ രാമചന്ദ്രന്‍ നായര്‍, ഐഎഎസ്, പ്രൊഫ എം ജി ശശിഭൂഷന്‍,വിജി തമ്പി്, കെ പി ശശികല ടീച്ചര്‍,ബി എസ് ബിജു, കെ മധു,എം എസ് ഭുവനചന്ദ്രന്‍, മണ്ണടി ഹരി,രഘുചന്ദ്രന്‍ നായര്‍, രമേഷ് കെ,വി, രഞ്ജിന്‍ രാജ്, എസ് രാജശേഖരന്‍ നായര്‍, സന്ദീപ് വാചസ്പതി, സന്ദീപ് വാര്യര്‍,ശ്രീജിത്ത് പണിക്കര്‍, ബി ആര്‍ അജിത്ത്, സുബ്രഹ്മണ്യന്‍ പെരിങ്ങോട്, സുരേഷ് കൊച്ചാട്ടില്‍, യു എസ് കൃഷ്ണകുമാര്‍, ഉണ്ണികൃഷ്ണന്‍ ഗോപിനാഥ,വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി, റാണി മോഹന്‍ദാസ്,കലാമണ്ഡലം രാജഗോപാല്‍, ആചാര്യ മനോജ്, ഗാമാസ് ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ശാന്താനന്ദ മഹര്‍ഷി സമാപന പ്രഭാഷണം നടത്തും.

രണ്ടു മണിക്ക് പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌ക്കോളര്‍ഷിപ്പ് വിതരണം ചെയ്യും. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ രാംദാസ് പിള്ള അധ്യക്ഷം വഹിക്കും. ജി രാജ് മോഹന്‍ മുഖ്യാതിഥി ആകും. കെ എച്ച് എന്‍ എ മുന്‍ അധ്യക്ഷന്മാരായ അനില്‍കുമാര്‍ പിള്ള, വെങ്കിട് ശര്‍മ്മ, ടി എന്‍ നായര്‍, സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും.

മൂന്നു മണിക്ക് സമാപന സമ്മേളനം കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. അമ്മകൈനിട്ടം പദ്ധതിയുടെ ഉദ്ഘാടനം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി നിര്‍വഹിക്കും. സൂര്യ കൃഷ്ണമൂര്‍ത്തി ,നടി അനുശ്രീ എന്നിവര്‍ പങ്കെടുക്കും.

കെഎച്ച് എന്‍ എയുടെ തിരുവാഭരണം പുരസ്‌ക്കാരം (കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള),ശ്രീകൃഷ്ണ സേവാ പുരസ്‌ക്കാരം(ഗുരുവായൂര്‍ കൃഷ്ണന്‍ ),ഗജപരിപാലന പുരസ്‌ക്കാരം(മാമ്പി ശരത്്),ക്ഷേത്ര ചൈതന്യം പുരസ്‌ക്കാരം (മണയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരി),ശാസ്ത്ര പ്രതിഭ പുരസ്‌ക്കാരം(നമ്പി നാരായണന്‍), അശ്വനി ദേവ് തന്ത്രി(അതിരുദ്ര പുരസ്‌ക്കാരം) എന്നിവ കേന്ദ്രമന്ത്രി വിതരണം ചെയ്യും.

മാളികപ്പുറം സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഉണ്ണി മുകുന്ദന്‍, അഭിലാഷ് പിള്ള, വിഷ്ണു ശശിശങ്കര്‍, രഞ്ജിന്‍ രാജ്,ദേവ നന്ദന, ശ്രീപത് യാന്‍ എന്നിവരെ അനുമോദിക്കും. വിത്യസ്ത രംഗങ്ങളിലെ പ്രതിഭകളായ

പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്-ക്ഷേത്ര തന്ത്രി, ഡോ. എസ് മഹേഷ് ഗുരുക്കള്‍ -കളരി, കലാമണ്ഡലം സംഗിത-നങ്ങ്യാര്‍കൂത്ത്, ജിഷ്ണു പ്രതാപ്-കൂടിയാട്ടം , എരിക്കാവ് എന്‍. സുനില്‍- മൃദംഗം, യദു വിജയകൃഷ്ണന്‍ -സംസ്‌ക്യത സിനിമ, കല്ലാറ്റ് മണികണ്ഠ കുറുപ്പ്-കളമെഴുത്ത് പാട്ട്, ബി എസ് ബിജു-ചുവര്‍ചിത്രകല, അഖില്‍ കോട്ടയം-നാദസ്വരം, മണ്ണൂര്‍ ചന്ദ്രന്‍-പൊറാട്ട് നാടകം, ഹരികുമാര്‍ താമരക്കുടി -കാക്കാരിശ്ശി നാടകം, താമരക്കുടി രാജശേഖരന്‍ -മുഖര്‍ശംഖ് എന്നിവരെ ആദരിക്കും.

ഡോ രാംദാസ് പിള്ള, മാധവന്‍ നായര്‍,രഞ്ജിത് പിള്ള , അനില്‍ ആറന്മുള, ദിലീപ് ശശിധര ഗുരുക്കള്‍, സഞ്ജീവ് ഷണ്‍മുഖന്‍, പൊടിയമ്മ പിള്ള, ശശി പിള്ള, ഹരി നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ക്‌ളേവിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാതായി പ്രസിഡന്റ് ജി കെ പിള്ള അറിയിച്ചു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments