Saturday, April 20, 2024

HomeAmericaഡോ. വിനോ ജോൺ ഡാനിയേൽ  ഐ പി എല്ലിൽ ജനുവരി 31 നു  സന്ദേശം നൽകുന്നു

ഡോ. വിനോ ജോൺ ഡാനിയേൽ  ഐ പി എല്ലിൽ ജനുവരി 31 നു  സന്ദേശം നൽകുന്നു

spot_img
spot_img

പി പി ചെറിയാൻ

ഹൂസ്റ്റണ്‍ :-ഇന്റർനാഷനൽ പ്രയർ ലൈൻ ജനുവരി 31 നു സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ സുപ്രസിദ്ധ കാർഡിയോളജിസ്റ്റും സുവിശേഷക പ്രാസംഗീകനും,ബൈബിൾ പണ്ഡിതനുമായ  ഡോ. വിനോ ജോൺ ഡാനിയേൽ  (ഫിലാഡൽഫിയ) വചന പ്രഘോഷണം നടത്തുന്നു..വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും (ന്യൂയോര്‍ക്ക് ടൈം) രാത്രി 9 മണിക്കാണ്   ആരംഭികുന്നത് . വിവിധ സഭ മേലധ്യ്ക്ഷന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ജനുവരി 31 നു ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന വിനോ ഡാനിയേലിന്റെ     പ്രഭാഷണം കേൾകുന്നതിനും , അനുഗ്രഹം പ്രാപിക്കുന്നതിനും 1-712-770-4821എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.  ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207 ,സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602,

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments