Wednesday, October 4, 2023

HomeAmericaഐ ഏ പി സി ഹൂസ്റ്റൺ ചാപ്റ്റർ,  ഐഎംസി 2023 ആലോചനയോഗം സംഘടിപ്പിച്ചു.

ഐ ഏ പി സി ഹൂസ്റ്റൺ ചാപ്റ്റർ,  ഐഎംസി 2023 ആലോചനയോഗം സംഘടിപ്പിച്ചു.

spot_img
spot_img

ജേക്കബ് കുടശ്ശനാട്‌ , ചാപ്റ്റർ പ്രസിഡന്റ് 

ഐ ഏ പി സി സ്ഥാപക ചെയർമാനും ഡയറക്ടറുമായ ജിൻസ്മോൻ സഖറിയയുടെ സാന്നിധ്യത്താൽ, 2023 ജനുവരി 7 ശനിയാഴ്ച കൂടിയ ഹൂസ്റ്റൺ ചാപ്റ്റർ ഭാരവാഹികളുടെ യോഗം അവിസ്മരണീയമായി.

ഹൂസ്റ്റൺ ചാപ്റ്റർ പ്രതിനിധികൾ  ജിൻസ്മോനുമായി ചാപ്റ്റർ വൈസ് പ്രസിഡന്റ് തോമസ് ഒളിയംകുന്നേലിന്റെ വസതിയിൽ അനൗപചാരിക കൂടിക്കാഴ്ച സംഘടിപ്പിച്ചു.

സ്ഥാപക ചെയർമാനുമായുള്ള കൂടിക്കാഴ്ച ചാപ്റ്റർ അംഗങ്ങളുടെ മനോവീര്യം വർധിപ്പിക്കുമെന്ന് ചാപ്റ്റർ പ്രസിഡന്റ് ജേക്കബ് കുടശനാട് സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.

ദേശീയ കമ്മിറ്റിയിൽ നിന്നുള്ള  ജനറൽ സെക്രട്ടറി സിജി ഡാനിയൽ, വൈസ് പ്രസിഡന്റ് ഷിബി റോയ്, സെക്രട്ടറി ഷാൻ ജസ്റ്റസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ന്യൂയോർക്കിൽ നടക്കുവാനിരിക്കുന്ന  IMC 2023 ന്റെ ആലോചനവിഷയങ്ങൾ ജിൻസ്മോൻ സഖറിയാ അവതരിപ്പിച്ചു. സംഘടനയുടെ പത്താം വാർഷികമായതിനാൽ പൂർവാധികം വിപുലമായി  ഈ വർഷത്തെ അന്താരാഷ്‌ട്ര മാധ്യമ സമ്മേളനം വിജയിപ്പിക്കാൻ  അംഗങ്ങളുടെ  പങ്കാളിത്തവും നേതൃത്വവും നൽകാൻ അദ്ദേഹം ചാപ്റ്റ്ർ അംഗങ്ങളെ പ്രോത്സാഹിപ്പിച്ചു.

റെനി കവലയിൽ, ചാപ്റ്റർ സെക്രട്ടറി , ഉപദേശക സമിതി അംഗങ്ങളായ ജോജി ജോസഫ്, ഇന്നസെന്റ് ഉലഹന്നാൻ എന്നിവരും സജീവമായി ചർച്ചകൾക്ക് നേതൃത്വം നൽകി.

ഐ ഏ പി  സി ന്യൂസ്‌ലേറ്റർ ക്രോണിക്കിൾ എഡിറ്റോറിയൽ ടീം റിജേഷ്‌ പീറ്ററും മാത്യു ജോയിസും ചേർന്ന്  മനോഹരമായി രൂപകൽപ്പന ചെയ്‌ത ഐഎപിസി കലണ്ടർ 2023,  ജനറൽ സെക്രട്ടറി സി ജി  ഡാനിയൽ പ്രകാശനം ചെയ്യുകയും ആദ്യ പ്രിന്റ് ചാപ്റ്റർ പ്രസിഡന്റ് ജേക്കബ് കുടശനാട്  സ്വീകരിക്കുകയും ചെയ്‌തു. യു.എസിലെയും കാനഡയിലെയും ദേശീയ അവധി ദിനങ്ങളും ഐ ഏ പി സി വിവരങ്ങളും കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഈ കലണ്ടറിന്റെ പ്രധാന സവിശേഷത.

റെനി കവലയിലിന്റെ നന്ദി പ്രകാശനത്തിനു ശേഷം വിഭവസമൃദ്ധമായ ഡിന്നറോടെ മീറ്റിങ് സമാപിച്ചു.

ഇതിടനുബന്ധിച്ചു സ്ഥാപക ചെയർമാൻ ജിൻസ്മോൻ സഖറിയയുമായി  ഷിബി റോയി , മല്ലു കഫേ റേഡിയോ സ്റ്റേഷൻ നടത്തിയ വിശദമായ അഭിമുഖസംഭാഷണവും പ്രക്ഷേപണം നടത്തിയിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments