വാഷിങ്ടണ്‍ ഡി.സി: നിങ്ങള്‍ക്കറിയാമോ, സൗരയൂഥത്തിലെ ഈ ഗ്രഹത്തില്‍ ഓരോ അഞ്ചു ദിവസം കൂടുമ്പോഴും പുതുവര്‍ഷം ആഘോഷിക്കാം. ടി.ഒ.ഐ.-778ബി എന്ന് പേരുള്ള ഗ്രഹത്തിലാണ് ഇതിന് അവസരം. ഈ ഗ്രഹത്തില്‍ ഒരു വര്‍ഷം എന്ന് പറയുന്നത് അഞ്ച് ദിവസം മാത്രമാണ്. സാധാരണ ഭൂമി ഒരു തവണ സൂര്യനെ ചുറ്റിവരാന്‍ ദിവസങ്ങള്‍ എടുക്കുമ്പോള്‍ ഈ ഗ്രഹം വെറും അഞ്ചു ദിവസം കൊണ്ട് അത് പൂര്‍ത്തിയാക്കുന്നു.
മാത്രമല്ല, ഭൂമിയില്‍ നിന്ന് 530 പ്രകാശ വര്‍ഷം അകലെയാണ് ടി.ഒ.ഐ.-778ബി എന്ന ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. ഏകദേശം 6426 മുതല്‍ 6526 വരെ ഡിഗ്രി സെല്‍ഷ്യസാണ് ഈ ഗ്രഹത്തിലെ ഉപരിതല താപനില. മാത്രമല്ല വ്യാഴത്തേക്കാള്‍ മൂന്നിരട്ടി വലിപ്പമുണ്ട് ടി.ഒ.ഐ.-778ബി യ്ക്ക്.
സൂര്യനെക്കാള്‍ 71 ശതമാനം വലുപ്പമുണ്ട് ഈ ഗ്രഹത്തിന്. വളരെ വേഗത്തില്‍ സൂര്യനെ വലയം ചെയ്യുന്നു എന്നതാണ് ടി.ഒ.ഐ.-778ബി യുടെ പ്രത്യേകത. മാത്രമല്ല 195 പ്രകാശ വര്‍ഷം മുമ്പ് ജനിച്ച ഗ്രഹത്തിന് സൂര്യന്റെ പകുതി പ്രായമേ ഉള്ളൂ.
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ട്രാന്‍സിറ്റിങ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് ടി.ഒ.ഐ.-778ബിയെ കണ്ടെത്താന്‍ സഹായകരമായത്. തെക്കന്‍ ക്വീന്‍സ്ലന്‍ഡ് സര്‍വകലാശാലയിലെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയത്.