Saturday, April 1, 2023

HomeAmericaകറുത്തവര്‍ഗക്കാരനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ യു.എസ് പൊലിസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

കറുത്തവര്‍ഗക്കാരനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ യു.എസ് പൊലിസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

spot_img
spot_img

മെംഫിസ് (യു.എസ്): കറുത്തവര്‍ഗക്കാരന്‍ ടൈര്‍ നിക്കോള്‍സിനെ (29) മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ അമേരിക്കന്‍ പൊലിസ് ഉദ്യോഗസ്ഥരെ സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ടു.

അഞ്ച് ഓഫിസര്‍മാരടങ്ങിയ യൂണിറ്റിലെ മുഴുവന്‍ അംഗങ്ങള്‍ക്കെതിരേയുമാണ് നടപടി. കഴിഞ്ഞ വര്‍ഷം ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ പൊലിസ് കാല്‍മുട്ടുകൊണ്ട് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ ലോകമാകെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രാജ്യത്തെ നിയമങ്ങളെ കുറച്ചും വംശീയതയെ കുറിച്ചുമുള്ള വലിയ സംവാദങ്ങള്‍ക്ക് ഇത് ആക്കംകൂട്ടി.

2021 നവംബറില്‍ ആരംഭിച്ച മെംഫിസിന്റെ സ്‌കോര്‍പിയോണ്‍ യൂണിറ്റില്‍ ഉള്‍പ്പെട്ട പൊലിസുകാരെയാണ് പിരിച്ചുവിട്ടത്. അഞ്ച് ഓഫിസര്‍മാരും കറുത്ത വംശജരാണ്. കുറ്റകൃത്യങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് യൂണിറ്റ് രൂപീകരിച്ചത്.

മിനിയാപൊളിസില്‍ മെംഫിസ് പൊലീസ് ഉദ്യോഗസ്ഥരാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. പൊലീസിന്റെ അടി കൊണ്ട് നിലത്തുവീണ നിക്കോള്‍സിന്റെ മുഖത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ ചവിട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

മാം എന്ന് മൂന്ന് തവണ അമ്മയെ വിളിച്ച്‌ നിക്കോള്‍സ് കരഞ്ഞു. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെ പൊലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ മര്‍ദ്ദനത്തില്‍ നില്‍ക്കാന്‍ കഴിയാതെ നിക്കോള്‍സ് മുട്ടുകുത്തി ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പൊലീസ് അതിക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിക്കോള്‍സ് ജനുവരി പത്തിനാണ് മരിച്ചത്. മര്‍ദ്ദനത്തിന്റെ നാലു ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നതോടെ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. മുഖം ലക്ഷ്യമാക്കിയിരുന്നു മര്‍ദ്ദനം മുഴുവനും.

ഗതാഗത നിയമ ലംഘനം ചൂണ്ടിക്കാട്ടിയിരുന്നു പൊലീസ് അതിക്രമം എന്നാണ് റിപ്പോര്‍ട്ട്. ഫെഡ്‌എക്‌സ് കമ്ബനിയില്‍ ജോലി ചെയ്യുന്ന നിക്കോള്‍സിന് നാലുവയസുള്ള മകനുണ്ട്.

പൊലിസുകാരെ പിരിച്ചുവിട്ട നടപടിയെ സ്വാഗതംചെയ്ത കുടുംബം പൊലിസിന്റെ അമിതാധികാര പ്രയോഗം തടയാന്‍ കാതലായ നിയമപരിഷ്‌കരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടു.

ഫ്‌ളോയിഡിന്റെ മരണത്തെത്തുടര്‍ന്ന് പൊലിസ് സേനയില്‍ പരിഷ്‌കരണം വേണമെന്ന് രാജ്യവ്യാപകമായി ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും പൊലിസ് നടപടിക്കിടെ മരിച്ചവരുടെ എണ്ണം 2022ല്‍ 10 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുകയാണുണ്ടായത്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments