Thursday, December 7, 2023

HomeAmericaകൗതുകമായി മന്ത്രയുടെ മാളികപ്പുറം പ്രത്യേക പ്രദർശനം ഹ്യുസ്റ്റണിൽ നടന്നു. നന്ദി അറിയിച്ചു ഉണ്ണി മുകുന്ദൻ

കൗതുകമായി മന്ത്രയുടെ മാളികപ്പുറം പ്രത്യേക പ്രദർശനം ഹ്യുസ്റ്റണിൽ നടന്നു. നന്ദി അറിയിച്ചു ഉണ്ണി മുകുന്ദൻ

spot_img
spot_img

രഞ്ജിത് നായർ

നൂറു കോടിയിലേക്ക് മുന്നേറുന്ന മലയാള സിനിമാ വ്യവസായത്തിന് വിവിധ ലോകരാജ്യങ്ങളിൽ പുതു ജീവൻ നൽകി മുന്നേറുന്ന
മാളികപ്പുറം പ്രത്യേക പ്രദർശനം ഹ്യുസ്റ്റണിൽ നടന്നു.
മന്ത്രയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രദർശനത്തിൽ ഭൂരിഭാഗം പേരും കറുപ്പ് വസ്ത്രം ധരിച്ചു ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ സിനിമ കാണാൻ എത്തി എന്നുള്ളത് കൗതുകം ആയി.

സിനിമ അമേരിക്കയിൽ വന്നു പോയതിനു ശേഷവും പ്രേക്ഷകരുടെ നിരന്തര ആവശ്യം പരിഗണിച്ചു മന്ത്ര മുൻ കൈ എടുത്ത് ഹ്യുസ്റ്റണിൽ പ്രദർശനം നടത്തുക ആയിരുന്നു.നോർത്ത് അമേരിക്കയിലെ വിവിധ നഗരങ്ങളിൽ പ്രേക്ഷകരുടെ ആവശ്യ പ്രകാരം വീണ്ടും പ്രദർശിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി സംഘാടകർ അറിയിച്ചു.


അതിനിടെ അമേരിക്കയിൽ സിനിമക്ക് ലഭിച്ച പ്രതികരണത്തിനു ഉണ്ണി മുകുന്ദൻ പ്രേക്ഷകർക്കും മന്ത്രക്കും നേരിട്ട് നന്ദി അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments