Friday, March 24, 2023

HomeAmericaഫൊക്കാന ഫ്ലോറിഡ റീജണൽ  പ്രവർത്തന ഉൽഘാടനം വര്‍ണ്ണാഭമായി.

ഫൊക്കാന ഫ്ലോറിഡ റീജണൽ  പ്രവർത്തന ഉൽഘാടനം വര്‍ണ്ണാഭമായി.

spot_img
spot_img

ശ്രീകുമാർ ഉണ്ണിത്താൻ

ഫ്ലോറിഡ : ഫ്ലോറിഡ റീജന്റെ പ്രവർത്തന ഉൽഘാടനം ബ്രാൻഡൻ ക്‌നാനായ കമ്മ്യൂണിറ്റി ചർച്ച് ഓഡിറ്റോറിയത്തിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ നിർവഹിച്ചു. സെക്രട്ടറി ഡോ.കല ഷാഹി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റീജണൽ കോർഡിനേറ്റർ സ്റ്റീഫൻ ലൂക്കോസ് (ഫോർമാർ RVP ) പങ്കെടുത്ത ഏവർക്കും സ്വാഗതം രേഖപ്പെടുത്തി.

ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷാഹി എന്നിവരെ മീറ്റിങ്ങിൽ ആദരിച്ചു. വൈസ് പ്രസിഡന്റ് ചാക്കോ കുര്യൻ , മുൻ ഫൊക്കന പ്രസിഡന്റ്മാരായ ജോർജി വർഗീസ് , കമാണ്ടർ ജോർജ് കോരത് മുൻ സെക്രെട്ടറിമാരായ മാമ്മൻ സി ജേക്കബ് (കേരളാ കൺവെൻഷൻ ചെയർ ) , സജിമോൻ ആന്റണി, ട്രസ്റ്റി ബോർഡ് വൈസ് ചെയർ സണ്ണി മാറ്റമന, ജോൺ കല്ലോലിക്കൽ , കിഷോർ വട്ടപ്പറമ്പിൽ, ഗ്രേസ് ജോജി, ലീല മാരേട്ട് , പി വി ചെറിയാൻ , ഡെൻവർ വർഗീസ് , ലിന്റോ , മനീഷ , രാജീവ് കുര്യൻ , കൈരളി പ്രസിഡന്റ് വർഗീസ് ജേക്കബ് , അരുൺ ചാക്കോ, മാത്യു തണ്ടാശ്ശേരി , സാൽമൺ തൈക്കൂട്ടം ടി . കെ മാത്യു തുടങ്ങിയവർ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.

ഫൊക്കാന പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ തന്റെ ഉൽഘാടന പ്രസംഗത്തിൽ ഫൊക്കാനയുടെ 2022-24 വർഷത്തേക്കുള്ള പുതിയ ഭരണസമിതി പ്രവർത്തനമണ്ഡലത്തിൽ വലിയൊരു നാഴികല്ലായി മാറുന്ന പല ചാരിറ്റിപ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത് എന്ന് അറിയിച്ചു . അതിൽ ഏറ്റവും പ്രധാനമർഹിക്കുന്ന ഒന്നാണ് സ്കോളർഷിപ്പ് പ്രോഗ്രാം, അതുപോലെ .പുതിയ പദ്ധികളായ ഫൊക്കാന വൈറ്റ് ഹൗസ് ഇന്റേൺഷിപ്പ് , നഴ്സിംഗ് കുട്ടികൾക്ക് വേണ്ടിയുള്ള നഴ്സിംഗ് സ്കോളർഷിപ്പ്, ഹൗസിങ് പ്രൊജക്റ്റ് തുടങ്ങി നിരവധി പദ്ധിതികളാണ് ഫൊക്കാന അടുത്ത രണ്ട് വർഷത്തേക്ക് പ്ലാൻ ചെയ്യുന്നത്. ഇനിയും കൂടുതൽ ചാരിറ്റി പ്രവർത്തങ്ങൾ ഫൊക്കാനയുടെ കേരളാ കൺവെൻഷനിൽ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

ഫൊക്കാന നമുക്ക് എന്ത് ചെയ്യുമെന്നല്ല , മറിച്ചു ഫൊക്കാനക്ക് നമുക്ക് എന്ത് ചെയ്യുവാൻ കഴിയും എന്നാണ് ഇപ്പോൾ നമ്മൾ ചിന്തിക്കേണ്ടത് അദ്ദേഹം എടുത്തു പറഞ്ഞു.നിങ്ങളുടെ എല്ലാം സഹായം ഉണ്ടെങ്കിൽ നമുക്ക് കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുവാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

മലയാളികളുടെ ശബ്ദം എവിടെയും മുഴങ്ങിക്കേൾക്കാനുള്ള സാഹചര്യം സംജാതമാകണം. നമുക്ക് ഒരേയൊരു ജീവിതമേ ഉള്ളു. ഹ്രസ്വമായ ആ കാലയളവിൽ കഴിവുള്ളത് അപ്പോൾ തന്നെ ചെയ്തുതീർക്കണം. പിന്നീടൊരു അവസരം ലഭിച്ചെന്നുവരില്ല. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിജയകരമായി മുന്നോട്ട് പോകുന്നതിൽ അദ്ദേഹം സന്തോഷവും രേഖപ്പെടുത്തി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments