Friday, March 29, 2024

HomeAmericaഎല്ല ഫ്രഞ്ചിന്റെ സ്മാരകത്തോട് അനാദരവ് ; അന്ന കൊച്ചാക്കിയനെതിരെ കേസ്

എല്ല ഫ്രഞ്ചിന്റെ സ്മാരകത്തോട് അനാദരവ് ; അന്ന കൊച്ചാക്കിയനെതിരെ കേസ്

spot_img
spot_img

ഷിക്കാഗോ: വെടിവെപ്പില്‍ കൊല്ലപ്പെട്ട ഷിക്കാഗോ പോലീസ് ഓഫീസര്‍ എല്ല ഫ്രഞ്ചിന്റെ സ്മാരകത്തോട് അനാദരവ് കാട്ടിയെന്നാരോപിച്ച് യുവതി അറസ്റ്റില്‍.

അന്ന കൊച്ചാക്കിയന്‍ എന്ന 26 കാരിക്കെതിരെ, എല്ല ഫ്രഞ്ചിന്റെ സ്മാരകത്തിന് താഴെ സ്ഥാപിച്ചിരുന്ന ഫോട്ടോ വലിച്ചുകീറി ചവറ്റുകുട്ടയിലിട്ടതിനാണ് കേസെടുത്തതെന്ന് സംസ്ഥാന പോലീസ് ബുധനാഴ്ച പറഞ്ഞു.

2021 ഓഗസ്റ്റ് 7-ന് ട്രാഫിക് ചെക്കിംഗിനിടെയാണ് 29കാരിയായ ഷിക്കാഗോ പോലീസ് ഓഫീസര്‍ എല്ല ഫ്രഞ്ച് കൊല്ലപ്പെടുന്നത്. എല്ല ഫ്രഞ്ചിനൊപ്പം പോലീസ് ഓഫീസര്‍ 40 കാരനായ യാനെസീനും
വെടിയേറ്റിരുന്നു. തലയിലേറ്റ വെടിയുണ്ട അദ്ദേഹത്തെ ജീവിതകാലം മുഴുന്‍ വൈകല്യത്തിലാക്കാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.


സഹോദരന്മാരായ മോണ്ടി, എറിക് മോര്‍ഗന്‍ എന്നിവരാണ് പോലീസുകാര്‍ക്കെതിരെ വെടിവെപ്പ് നടത്തിയത്
എറിക് മോര്‍ഗനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. മോണ്ടി മോര്‍ഗനാണ് പോലീസുകാര്‍ക്കെതിരെ വെടിവെച്ചത്. മൂന്നാമതൊരു പോലീസ് ഓഫീസര്‍ പ്രതികള്‍ക്കെതിരെ തിരികെ വെടിവെപ്പ് നടത്തി ഇവരെ കീഴ്‌പ്പെടുത്തുകയായിരുന്നു.

ഫസ്റ്റ് ഡിഗ്രി കൊലപാതകം, വധശ്രമം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കൊല്ലപ്പെട്ട എല്ല ഫ്രഞ്ചിനോടുള്ള ആദരസൂചകമായി ഒരുക്കിയ സ്മാരകമാണ് അന്ന കൊച്ചാക്കിയന്‍ അപകീര്‍ത്തിപ്പെടുത്തിയത്. യുവതിക്കെതിരെ ക്രിമിനല്‍ നാശനഷ്ടം, പോലീസ് സ്മാരകം നശിപ്പിക്കല്‍, എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments