(എബി മക്കപ്പുഴ)
ഡാളസ് : വഴിത്തർക്കത്തെതുടർന്നു ജാതീയമായി അധിക്ഷേപിച്ചെന്നും ഭീഷണി പെടുത്തുകയും ചെയ്തു എന്ന പരാതിയിന്മേൽ റാന്നി സ്വദേശി സെബാസ്റ്റ്യൻ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യത്തിന് ജഡ്ജിക്കെന്ന പേരിൽ അഭിഭാഷകൻ സൈബി ജോസ് കൈക്കൂലി വാങ്ങിയെന്നാണ്ആക്ഷേപം
മുഖ്യപ്രതി ബൈജു സെബാസ്റ്റ്യനെ ഉൾപ്പെടെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയ ഉത്തരവ് ഹൈക്കോടതി പിൻവലിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് റാന്നി സ്വദേശികളായ ബൈജു സെബാസ്റ്റ്യൻ, കെ.ഇ. മാത്യു, ജിജോ വർഗീസ് ജോർജ്, എ.ടി.ജോയിക്കുട്ടി, ടോണി റോയ് മാത്യു, ഷേർളി ജോർജ് എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവുകളാണ് ഹൈക്കോടതി പിൻവലിച്ചത്.

കേസിലെ പരാതിക്കാർക്ക് നോട്ടിസ് നൽകിയിട്ടില്ലെന്നു വിലയിരുത്തിയാണു ജസ്റ്റിസ് എ.സിയാദ് റഹ്മാൻ ഉത്തരവിട്ടത്. പട്ടികജാതി വകുപ്പുകൾ പ്രകാരം റാന്നി പൊലീസ് സ്റ്റേഷനിൽ കേസുകളുണ്ട്. പട്ടികജാതി കോളനി അവിടെ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞു തങ്ങളുടെ പൊതുവഴി അടയ്ക്കുകയും പൊതുകിണർ ഇടിച്ചുനിരത്തി ശുദ്ധജലം മുട്ടിക്കുകയും ചെയ്തെന്നും റജിസ്ട്രാർക്കു നൽകിയ പരാതിയിലുണ്ട്.
ഒന്നാം പ്രതി ബൈജു സെബാസ്റ്റ്യന്റെ പിതാവ് റിട്ടയേഡ് വൈഎസ്പി ആണ്. തനിക്കും തന്റെ കൂടെയുള്ളവർക്കും 50 ലക്ഷം രൂപ ചെലവുണ്ടെന്നും ഹൈക്കോടതിയിൽ പണം കൊടുത്ത് പട്ടികജാതി കേസുകൾ തോട്ടിൽ കളഞ്ഞു എന്നും പ്രതികളിലൊരാൾ പറഞ്ഞതായി ബിനു സി.മാത്യു എന്നയാൾ പറഞ്ഞ് അറിഞ്ഞു എന്നും പരാതിയിൽ പറയുന്നു.ഹൈക്കോടതി വിജിലൻസ് വിഭാഗവും പൊലീസും ഇവരിൽനിന്നു മൊഴിയെടുത്തിരുന്നു.
അമേരിക്കൻ മലയാളി പ്രവാസി ആയ റാന്നി പഴവങ്ങാടി പഞ്ചായത്തിൽ ഒന്നാം വാർഡിലുള്ള വല്യത്ത് വി.റ്റി വറുഗീസ് പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ട 8 കുടുംബങ്ങൾക്ക് ഭവന നിർമാണത്തിന് വേണ്ടി ഒരു കോടിയിൽ പരം വിലമതിപ്പു വരുന്ന ഭൂമി സൗജന്യമായി കൊടുത്തിരുന്നു.ബേബി കുട്ടി എന്ന് നാട്ടുകാർക്ക് സുപരിചിതനായ വി റ്റി വറുഗീസ് ഇന്ത്യൻ മിലിട്ടറി സർവീസിൽ സേവനം അനുഷ്ടിച്ച ശേഷമാണ് അമേരിക്കയിലേക്ക് കുടിയറിയതു. അമേരിക്കയിൽ ഹ്യൂസ്റ്റൺ ന്യൂയോർക് എന്നിവടങ്ങളിൽ ദീർഘകാലം ജോലി ചെയ്തു റിട്ടയർമെന്റ് ജീവിതം ചെയ്തു വരികയാണ് ഇപ്പോൾ. ജീവകാരുണ്യ പ്രവർത്തങ്ങൾക്കു എല്ലാമാസവും ശമ്പളത്തിൽ നിന്നും ഒരു ഓഹരി മാറ്റി വയ്ക്കുക എന്നതിന് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു.
സാക്ഷരതയുടെ മുൻ പന്തിയിൽ നിൽക്കുന്ന കേരളത്തിൽ സമ്പന്ന വർഗക്കാരുടെ പാവങ്ങളോടുള്ള സമീപനം ദുര്‍വിധി ആയി തുടരുന്നു. പ്രതീകാരിക്കാൻ ശക്തിയില്ലാത്തവർ തള്ളപ്പെടുന്നു. മനുഷ്യരെ ഒന്നായി കാണുവാനും സ്നേഹിക്കാനും ഉള്ള മനസ്സ് കേരളത്തിലെ ജനതയിൽ സംജാതമാകുവാൻ നമുക്ക് പ്രാർത്ഥിക്കാം.