Friday, March 24, 2023

HomeAmericaപ്രമോദിന് സ്നേഹസ്പർശവുമായി അമേരിക്കയിലെ കേരളസെന്റർ

പ്രമോദിന് സ്നേഹസ്പർശവുമായി അമേരിക്കയിലെ കേരളസെന്റർ

spot_img
spot_img

തൊടുപുഴ കരിങ്കുന്നം സ്വദേശി പ്രമോദിനും കുടുംബത്തിനും ഒരു കൊച്ചു വീട് എന്ന സ്വപ്നം പൂവണിയുകയാണ് . ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന പ്രമോദിനു വീടൊരുക്കാൻ നാട്ടുകാർ ഒറ്റക്കെട്ടായപ്പോൾ സഹായഹസ്തവുമായി ന്യൂയോർക്കിലെ ‘ഇന്ത്യൻ സിവിക് ആൻഡ് കൾച്ചറൽ സെന്റർ'(കേരള സെന്റർ )പ്രമോദിന്റെ ദുരവസ്ഥ അറിഞ്ഞു കരിങ്കുന്നം സ്വദേശിയും, മാധ്യമ പ്രവർത്തകനുമായ കെ ജി ദിനകർ 3 സെന്റ് സ്ഥലം വീട് നിർമ്മിക്കാൻ സൗജന്യമായി നൽകിയിരുന്നു.

അവിടെ ഒരു വീടൊരുക്കാൻ നാട്ടുകാരും, കൂട്ടുകാരും മുന്നിട്ടിറങ്ങി. ഈ വാർത്ത അറിഞ്ഞ ന്യൂയോർക്കിലെ കേരള സെന്റർ പ്രവർത്തകർ നേരിട്ടെത്തി പ്രമോദിന് ഒരു ലക്ഷം രൂപ കൈമാറി.കേരള സെന്റർ ഫൗണ്ടിങ് മെമ്പർ ജോസ് ചെരിപുറം, ബോർഡ്‌ അംഗം പി ടി പൗലോസ്, ജോസ് സി പി തുടങ്ങിയവരാണ് പ്രമോദിന്റെ വഴിത്തലയിലെ വീട്ടിൽ എത്തി ചെക്ക് കൈമാറിയത്.

കേരള സെന്റർ പ്രസിഡന്റ്‌ അലക്സ്‌ കാവുമ്പുറം, അമേരിക്കയിലെ കൈരളി ടി വി പ്രതിനിധിയും, കേരളസെന്റർ ഡയറക്ടർ ബോർഡ്‌ അംഗവുമായ ജോസ് കാടാപുറം ,ഫൗണ്ടർ പ്രസിഡന്റ്‌ ഇ എം സ്റ്റീഫൻ എന്നിവരുടെ ഇടപെടലും കാരുണ്യവുമാണ് പ്രമോദിനു തുണയായത് .500 സ്‌ക്വയർ ഫീറ്റിലുള്ള സ്വപ്നവീട് പൂർത്തിയാക്കാൻ ഇനിയും സുമനസുകളുടെ സഹായം അനിവാര്യമാണ്. പ്രമോദിന്റെ നമ്പർ +91 70344 96119.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments