ചെറിയാന്‍ മഠത്തിലേത്ത്
ഹൂസ്റ്റണ്‍: എഴുത്തുകാരുടെയും സാഹിത്യ സ്‌നേഹികളുടെയും അമേരിക്കയിലെ പഥമ മലയാളി കൂട്ടായ്മയായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ജനുവരി മാസത്തെ മീറ്റിങ്ങില്‍, പൊറ്റയില്‍ ശ്രീകുമാര്‍ മേനോന്റെ ‘വൈല്‍ഡ് ഫ്‌ളവര്‍’ ഡോ. മാത്യു വൈരമണിന്റെ ‘വൈരമണ്‍ കവിതകള്‍’ എന്നീ കൃതികള്‍ ക്രിയാത്മക ചര്‍ച്ചയ്ക്ക് വിധേയമാക്കി.
പൊറ്റയില്‍ ശ്രീകുമാര്‍ മേനോന്റെ കഥ ഒരു പ്രതീകാത്മക പുഷ്പത്തിലാണ് കേന്ദീകരച്ചിരിക്കുന്നത്. ഈ കഥയില്‍ രാഹുല്‍, അലക്‌സ്, വൈല്‍ഡ് ഫ്‌ളവര്‍ എന്നീ മൂന്ന് കഥാപാത്രങ്ങളാണുള്ളത്. തൊഴില്‍ രഹിതനായ രാഹുല്‍ മെച്ചപ്പെട്ട അവസരത്തിനുവേണ്ടിയുള്ള കഠിന പരിശ്രമത്തിലാണ്. നിരന്തരം മെയിലുകള്‍ പരിശോധിക്കുന്ന അയാള്‍ ഏതെങ്കിലുമൊരു തൊഴിലുടമയില്‍ നിന്ന് അനുകൂലമായ മറുപടിക്കത്ത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദിനങ്ങള്‍ തള്ളിനീക്കുന്നത്.

മനമുരുകിയ പ്രാര്‍ത്ഥനയും നിസ്വാര്‍ത്ഥമായ ആഗ്രഹവും ഒരുനാള്‍ പുഷ്പിക്കുമെന്നാണല്ലോ. അവസാനം ഒരു വെളുത്ത പുഷ്പത്തിന്റെ രൂപത്തില്‍ ഭാഗ്യം രാഹുലിനെ തേടിയെത്തുന്നു. ചര്‍ച്ചയില്‍ കഥാകാരന്റെ ഇംഗ്ലീഷ് ശൈലിയെ ഏവരും പ്രശംസിച്ചു. അത് ആധുനിക ക്ലാസിക് രചനാ രീതിക്ക് സമമാണ്.
വൈല്‍ഡ് ഫ്‌ളവറിനെ സാമുവല്‍ ബെക്കറ്റ് എഴുതിയ നാടകമായ ‘വെയ്റ്റിങ്ങ് ഫോര്‍ ഗോദോ’യോട് പലരും ഉപമിച്ചു. ആരെന്നറിയാത്ത ഗോദോ എന്നയാള്‍ക്കു വേണ്ടി സുഹൃത്തുക്കളായ വ്‌ലാദിമിര്‍, എസ്ട്രാഗന്‍ എന്നിവരുടെ അനന്തവും ഫലശൂന്യവുമായ കാത്തിരിപ്പാണ് ഇതില്‍ ചിത്രീകരിക്കപ്പെടുന്നത്.
കാത്തിരിപ്പിന് ഫലമുണ്ടായെന്ന് വരില്ല. ചിലപ്പോള്‍ പ്രതീക്ഷിക്കുന്ന രൂപത്തിലായിരിക്കില്ല അത് സംഭവിക്കുന്നത്. നഷ്ടത്തെയും നിരാശയെയും കഥാകൃത്ത് സമീപിക്കുന്നത് ആത്മീയ വഴിയിലൂടെയാണ്. മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കുന്നതും അങ്ങിനെ തന്നെ. ഒടുവില്‍ പ്രത്യാശയുടെ പ്രതീകമായ വെള്ളപ്പൂവിലൂടെ കാര്യങ്ങള്‍ ശുഭകരമായി ഭവിക്കുന്നു.
അടുത്തതായി യോഗം ചര്‍ച്ചയ്‌ക്കെടുത്തത് ഡോ. മാത്യു വൈരമണിന്റെ ‘വൈരമണ്‍ കവിതകള്‍’ ആണ്. പ്രമുഖ നിരൂപകനും തത്വചിന്തകനുമായ നൈനാന്‍ മാത്തുള്ള ‘വൈരമണ്‍ കവിതകള്‍’ പരിചയപ്പെടുത്തി. ‘ആശാസാഫല്യം’, ‘നല്ല അയല്‍ക്കാരന്‍’ എന്നീ ഖണ്ഡകാവ്യങ്ങളും ആറ് ചെറുകവിതകളും ഏതാനും ഗാനങ്ങളും ഉള്‍പ്പെടുന്നതാണ് വായനാസമ്പന്നമായ ‘വൈരമണ്‍ കവിതകള്‍’. രചനകള്‍ മിക്കതും ബൈബിള്‍ കഥകളും ക്രൈസ്തവ ആശയങ്ങളും ഉള്‍ക്കൊണ്ടതാണ്.
”മനസിനെ മഥിക്കുന്നതാണ് കവിത. അത് കാല്‍നിക ചാരുതയോടെ വേണം അവതരിപ്പിക്കാന്‍. അതേ, ആതാമാവിന്റെ ഗീതമാണ് കവിത. അത് കവി ഇവിടെ ഭാവബന്ധുരമായി നിര്‍വഹിച്ചിരിക്കുന്നു…” നൈനാന്‍ മാത്തുള്ള പറഞ്ഞു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കവിതയുടെ വിവിധ ഭാവങ്ങള്‍ മാത്രമല്ല ഉപയോഗിച്ചിരിക്കുന്ന ദ്രാവിഡ വൃത്തത്തിന്റെ സാധ്യതകളും കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ പതവു ശൈലിയില്‍ വിലയിരുത്തലിന് വിഷയമായി. കവിതകളിലെ ചുരുക്കം ചില ന്യൂനതകളും ചൂണ്ടിക്കാണിക്കാന്‍ വിമര്‍ശകര്‍ മറന്നില്ല. പിന്നീട് ഡോ. മാത്യു വൈരമണ്‍ ഏതാനും കവിതകള്‍ ആലപച്ചത് ആസ്വാദ്യകരമായി.
റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, പബ്‌ളീഷിങ് കോ-ഓര്‍ഡിനേറ്റര്‍, സെക്രട്ടറി, ട്രഷറര്‍ വിവിധ കമ്മിറ്റി അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ഫെബ്രുവരി മാസത്തെ മീറ്റങ്ങ് ടെലിഫോണ്‍ കോണ്‍ഫറന്‍സായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
റൈറ്റേഴ്‌സ് ഫോറത്തിന്റെ 20-ാം ബുക്ക് പ്രസിദ്ധീകരണത്തിന്റെ തയ്യാറെടുപ്പിലാണ്. ഇതിലേയ്ക്ക് കഥകളും കവിതകളും ലേഖനങ്ങളും ഉള്‍പ്പെടെയുള്ള രചനകള്‍ അയയ്ക്കാന്‍ ഇനിയും സമയമുണ്ടെന്ന് പബ്‌ളീഷിങ് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ജനുവരിമാസ ചര്‍ച്ച സജീവമാക്കിയ ഏവര്‍ക്കും സെക്രട്ടറി നന്ദി പ്രകാശിപ്പിച്ചു.