Wednesday, March 22, 2023

HomeAmericaനായ്ക്കളുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം

നായ്ക്കളുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം

spot_img
spot_img

പി.പി ചെറിയാൻ

ഹൂസ്റ്റൺ : ഹൂസ്റ്റൺ ഏക്കർ ഹോംസ് ഏരിയയിൽ ബുധനാഴ്ച അയൽവാസിയുടെ നായ്ക്കൾ ആക്രമിച്ചതിനെത്തുടർന്നു അറുപത്തിഒൻപതുകാരന് ദാരുണാന്ധ്യം

അന്റോയിൻ ഡ്രൈവിന്റെയും വെസ്റ്റ് ലിറ്റിൽ യോർക്ക് റോഡിന്റെയും കവലയ്ക്ക് സമീപമുള്ള ഷെറാട്ടൺ ഓക്സ് ഡ്രൈവിലെ ഒരു വീട്ടിൽ പുലർച്ചെ നാല് മണിക്കാണ് സംഭവമെന്ന് പോലീസ് പറഞ്ഞു

.വീട്ടുമുറ്റത്ത് ബഹളം കേട്ടപ്പോൾ വീട്ടിനുള്ളിലായിരുന്ന കൊല്ലപെട്ടയാൾ പുറത്ത് വന്നു , തന്റെ നായയെ അയൽവാസിയുടെ നായ്ക്കൾ ആക്രമിക്കുന്നത് കണ്ടതായി പോലീസ് പറഞ്ഞു.

സ്വന്തം നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറ്റ് നായ്ക്കൾ ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

പോലീസ് വരുന്നതിനുമുമ്പുതന്നെ ഇയാൾ മരിച്ചിരുന്നുവെന്നും നായ്ക്കൾ അയാളുടെ ശരീരം കടിച്ചു കീറി ക്കൊണ്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു.

ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ച നായകളിലൊന്നിനെ വെടിവെചു പരിക്കേല്പിച്ചതായും സ്റ്റാഫോർഡ്ഷയർ ടെറിയർ മിക്സുകളായ എല്ലാ നായ്ക്കളെയും പിടികൂടി അനിമൽ റെസ്ക്യൂ സെന്ററിലേക്ക് കൊണ്ടുപോയതായി പോലീസ് അറിയിച്ചു.

നായ്ക്കൾ എങ്ങനെയാണ് പ്രകോപിതരായതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.എന്തെങ്കിലും കുറ്റം ചുമത്തുമോ എന്ന് വ്യക്തമല്ല.കൊല്ലപ്പെട്ടയാളുടെ വിശദവിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments