Wednesday, March 22, 2023

HomeAmericaയുവ തുർക്കി പ്രവീൺ തോമസ്‌ ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍.

യുവ തുർക്കി പ്രവീൺ തോമസ്‌ ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍.

spot_img
spot_img

ശ്രീകുമാർ ഉണ്ണിത്താൻ

വാഷിങ്ങ്ടൺ ഡി സി: ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയി ചിക്കാഗോയിൽ നിന്നുള്ള യുവ തുർക്കി പ്രവീൺ തോമസിനെ നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. ഫൊക്കാനായുടെ ജോയിന്റ് ട്രഷർ, ചിക്കാഗോയിൽ നടന്ന ഫൊക്കാന കൺവെൻഷന്റെ ബാങ്ക്വറ്റ് കമ്മിറ്റി ചെയർമാൻ, ഫൊക്കാനയുടെ ഐറ്റി പേഴ്സൺ എന്നീ നിലകിളിൽ തന്റേതായ നിലയിൽ കഴിവ് തെളിയിച്ച ശേഷമാണ് അദ്ദേഹത്തെ തേടി നാഷണൽ കോർഡിനേറ്റർ സ്ഥാനം എത്തുന്നത്. പ്രവീണിന്റെ നിയമനം അർഹതക്ക് ഉള്ള അംഗീകാരമാണെന്ന് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.

ഇല്ലൊനോയ്‌സ് മലയാളി അസോസിയേഷ(ഐ.എം.എ.) ൻറെ നെടുതൂണായി പ്രവർത്തിച്ചു വരുന്ന പ്രവീൺ ഐ. എം. എയുടെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഫൊക്കാനയുടെ മിഡ് വെസ്റ്റ് റീജിയൻ സെക്രട്ടറി, ട്രഷറർ തുടങ്ങിയ വിവിധ തുടങ്ങിയ റോളുകളിൽ മികച്ച പ്രകടനവും കാഴ്ച വെച്ചിട്ടുള്ള പ്രവീൺ
2014 ഇൽ ചിക്കാഗോയിൽ നടന്ന ഫൊക്കാന കൺവെൻഷന്റെ ബാങ്ക്വറ്റ് കമ്മിറ്റി ചെയർമാൻ ആയിരുന്നു. സമ്മേള്ളനത്തിലെ ഏറ്റവും ആകർഷകമായിരുന്ന ബാങ്ക്വറ്റ് സമ്മേളനം മികവുറ്റ സംവിധാന പാടവത്താൽ അവിസ്മരണീയമാക്കിയിരുന്നു. ചരിത്രമായ ചിക്കാഗോ കൺവെൻഷൻറെ ചുക്കാൻ പിടിച്ചതിൻറെ പിന്നിൽ നിന്നു പ്രവർത്തിച്ച പ്രവീൺ ഒരു മികച്ച സംഘാടകനെന്നതിലുപരി മികച്ച സഹകാരി കൂടിയാണ് .ഫൊക്കാനയുടെ ഏതു വിഭാഗങ്ങളിലായാലും സഹായകന്നെന്ന നിലയിൽ പ്രവീണിന്റെ കരങ്ങൾ ഉണ്ടായിരിക്കും. ഈ അംഗീകാരമാണ് പ്രവീണിനെ ഫൊക്കാനയുടെ കരുത്തുറ്റ അമരക്കാരിൽ ഒരാളാകാൻ കരണമാക്കിയത്.

പ്രവീൺ ചിക്കാഗോ മാർത്തോമ്മാ പള്ളിയുടെ യുവജന സംഘടന ഉൾപ്പെടെ വിവിധ കമ്മിറ്റികളിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ചിക്കാഗോ മാർത്തോമ്മാ യുവജനസഖ്യം സെക്രട്ടറി , ട്രഷർ എക്യൂമിനിക്കൽ കൗൺസിൽ ഓഫ് കേരളാ ചർച്ചസ് ചിക്കാഗോയുടെ കൗൺസിൽ അംഗമായിരുന്നു,ട്രഷർ ആയും പ്രവർത്തിച്ചിട്ടുണ്ട് . ചിക്കാഗോയിലെ പ്രവീൺ വർഗീസ് വധക്കേസ് പുറത്തുകൊണ്ടുവരാൻ മുന്നണിയിൽ നിന്നു പോരാടിയ അദ്ദേഹം ആക്ഷൻ കൗൺസിലിലെ പ്രധാന ആക്ടിവിസ്റ് കൂടിയായിരുന്നു .

പ്രവീൺ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 33 വർഷം മുൻപാണ് അമേരിക്കയിൽ ചിക്കാഗോയിൽ കുടിയേറിയത്. കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിനു ശേഷം ഐ.ടി. മേഖലയിൽ ജോലിചയ്തുവരികയാണ്. ഒരു മികച്ച വോളിബാൾ സംഘടകനും, വോളിബാൾ താരംകൂടിയാണ് പ്രവീൺ. നഴ്സിംഗ് മാനേജർ ആയി ജോലി നോക്കുന്ന സുനുവാണ് ഭാര്യ.മക്കൾ: റെയ്ൻ , രോഹൻ,റൂബിൻ.

ഫൊക്കാനയിൽ ഏവർക്കും പ്രിയങ്കരനായ പ്രവീൺ തോമസിനെ നാഷണൽ കോർഡിനേറ്റർ ആയി നിയമിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സെക്രട്ടറി ഡോ. കല ഷഹി അറിയിച്ചു. ഏറ്റെടുക്കുന്ന ഏതു ജോലിയും ഒരു മടിയും കൂടാതെ ചെയ്തു തീർക്കുന്ന പ്രവീൺ ഫൊക്കാനാ നൽകുന്ന പുതിയ ഉത്തിരവാതിത്വവും ഭംഗിയായി നിർവഹിക്കുമെന്ന് വിശ്വാസമുണ്ടെന്ന് ഡോ. കല ഷഹി അറിയിച്ച.

ഏറ്റെടുക്കുന്ന ഏത് ഉത്തിരവാതിത്വവും വിജയിപ്പിക്കുന്ന പ്രവീൺ തോമസിന്റെ കഴിവ് എടുത്ത് പറയേണ്ടുന്നതാണ്, നാഷണൽ കോർഡിനേറ്റർ ആയി നിയമിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ട്രഷർ ബിജു ജോൺ അറിയിച്ചു.

ഫൊക്കാനയിൽ കേരളാ അമേരിക്കൻ യൂത്തിനെ കോർഡിനേറ്റ് ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രവീൺ അമേരിക്കയിൽ ജനിച്ചു വളരുന്ന രണ്ടും മുന്നും തലമുറയിൽ പെട്ടവരെ സംഘടനയുടെ ഭാഗമാക്കനും അവരെ മലയാളീ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാനും പ്രവീൺ വഹിക്കുന്ന പങ്ക് എടുത്തു പറയേണ്ടുന്നതാണെന്നും,പ്രവീണിന്റെ പുതിയ നിയമനത്തിൽ എല്ലാവിധ ആശംസകൾ നേരുന്നതായും എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ് ചക്കോകുര്യൻ , ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ , അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്‌, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിജിറ്റ് ജോർജ് , കൺവെൻഷൻ ചെയർമാൻ വിപിൻ രാജ് എന്നിവർ അറിയിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments