Sunday, March 26, 2023

HomeAmericaനോര്‍ത്ത് അമേരിക്കന്‍ മലങ്കര കാത്തലിക് കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി

നോര്‍ത്ത് അമേരിക്കന്‍ മലങ്കര കാത്തലിക് കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി

spot_img
spot_img

സജി കീക്കാടന്‍

ഫിലാഡല്‍ഫിയ: ജൂലൈ 20 മുതല്‍ 23 വരെ ന്യൂജേഴ്‌സിയില്‍ വച്ചു നടത്തപ്പെടുന്ന പതിനൊന്നാമത് കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് ഫിലാഡല്‍ഫിയ സെന്റ് ജൂഡ് മലങ്കര കാത്തലിക് ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. 

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ അമേരിക്ക- കാനഡ ഭദ്രാസനാധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ഫിലിപ്പോസ് സ്‌തെഫാനോസ് മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു.

ഇടവകയില്‍ നിന്നുള്ള നിരവധി കുടുംബങ്ങള്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ഫോറം അഭിവന്ദ്യ തിരുമേനിയെ ഏല്‍പിച്ചു. ഇടവക വികാരി റവ.ഫാ. ബാബു മഠത്തില്‍പറമ്പില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ബിജു തങ്ങളത്തില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സുപ്രസിദ്ധ വചനപ്രഘോഷകന്‍ റവ.ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ ഇപ്രാവശ്യത്തെ കണ്‍വന്‍ഷനില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments