ഓസ്റ്റിന്‍: മലയാളി സമൂഹത്തെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കാണാതായ ജെയ്സണ്‍ ജോണിന് (30) വേണ്ടിയുള്ള തെരച്ചില്‍ ചൊവ്വാഴ്ചയും തെരച്ചില്‍ തുടരും. ന്യു യോര്‍ക്കിലുള്ള പോര്‍ട്ട്‌ചെസ്റ്റര്‍ എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗങ്ങളാണ് കുടുംബം.

അമ്മയും മറ്റും ന്യൂയോര്‍ക്കിലാണ്. മൂന്ന് ആണ്‍മക്കളില്‍ രണ്ടാമനാണ് ജെയ്‌സണ്‍. ഐ. ടി രംഗത്തു പ്രവര്‍ത്തിക്കുന്ന ജേസണ്‍ റൂം മേറ്റിനൊപ്പമാണ് ഓസ്റ്റിനില്‍ താമസിക്കുന്നത്. ശനിയാഴ്ച രാത്രി പാര്‍ട്ടിക്ക് ശേഷം താമസസ്ഥലേത്തേക്കു മടങ്ങുകയായിരുന്നു.
ജെയ്സനെ അവസാനമായി കണ്ടതിന്നു കരുതുന്ന ലേഡി ബേര്‍ഡ് തടാകത്തില്‍ തെരച്ചിലിന് പോലീസും ഫയര്‍ ഫോഴ്സും സജീവമായി രംഗത്തുണ്ടായിരുന്നു. ഫോമാ മുന്‍ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, റവ. സാം മാത്യു എന്നിവരടക്കം ഒട്ടെറെ മലയാളികളും അവര്‍ക്കൊപ്പം ചേര്‍ന്നു.
കഴിഞ്ഞ 5-ാം തീയതി ഞായറാഴ്ച പുലര്‍ച്ചെ മുതലാണ് ജെയ്സണ്‍ ജോണിനെ കാണാതായത്. പുലര്‍ച്ചെ ഏകദേശം 2:18 നാണ് ജെയ്‌സനെ അവസാനമായി വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്. തടാകത്തിന്റെ എതിര്‍വശത്തുള്ള ഒരു ഹോളിഡേ ഇന്നില്‍ നിന്നും വീഡിയോ ദൃശ്യമുണ്ട്.

ലോക്കല്‍ പോലീസ്, ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഡൈവിങ്ങ് ടീം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്നലെ ലേക്കിന്റെ ഓരോ ഭാഗവും വിശദമായി മണിക്കൂറുകളോളം തിരഞ്ഞെങ്കിലും ഒരു തെളിവും കണ്ടെത്താനായില്ല. ഇതോടെ തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവയ്ക്#ുകയായിരുന്നു.
കെ-35 പാലത്തിന് സമീപമുള്ള ഈസ്റ്റ് അവന്യുവില്‍ ഓസ്റ്റിന്‍-ട്രാവിസ് കൗണ്ടി ഇ.എം.എസ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതായാണ് സി.ബി.എസിന്റെ ഞായറാഴ്ചത്തെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രസ്തുത റിപ്പോര്‍ട്ട് അനുസരിച്ച് ഒരാള്‍ വെള്ളത്തിനടിയില്‍ പെടുകയും ആ ഭാഗത്തു താമസിച്ചിരുന്ന ഒരാള്‍ അയാളെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു. രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ഹൈപ്പോതെര്‍മിയയ്ക്ക് ചികിത്സ നല്‍കേണ്ടി വന്നു. പക്ഷെ അത് ജെയ്‌സണ്‍ ആണെന്ന് ഉറപ്പില്ല.
ദൃക്‌സാക്ഷികള്‍ പരസ്പര വിരുദ്ധമായ വിവരങ്ങള്‍ നല്‍കി എന്നാണ് സി.ബി.എസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാണാതായതെന്നു കരുതുന്ന വ്യക്തിയുടെ സാധനങ്ങള്‍ ബൈക്ക് പാതയില്‍ കണ്ടെത്തിയതായി സംശയമുണ്ട്. വെള്ളത്തിലും ഡ്രോണുകള്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തിയിട്ടും കാണാതായ ആളെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ല.