മാർട്ടിൻ വിലങ്ങോലിൽ
ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കന്‍ പോലീസ് സേനയില്‍ ജോലി ചെയ്യുന്ന മലയാളി സംഘടനാ കൂട്ടായ്മയായ അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യുണൈറ്റഡി ( AMLEU, അംലീയു) ന്റെ രണ്ടാമത് ആനുവൽ കോൺഫറൻസും ബാങ്ക്വറ്റും ന്യൂയോർക്കിൽ വിജയകരമായി സമാപിച്ചു.
2020 സെപ്റ്റംബറിലാണ് അമേരിക്കന്‍ മലയാളി പോലീസ് ഓഫീസര്‍മാർ ചേർന്ന് സംഘടനയ്ക്ക് രൂപം നല്‍കിയത്. നാളിതുവരെയായി നിരവധി സേവന പ്രവർത്തനങ്ങളാണ് സംഘടന കാഴ്ചവച്ചത്.

മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധി , കരവാളൂർ പഞ്ചായത്തിലെ പതിമൂന്നു വാർഡുകൾക്കു ധനസഹായം,
കോക്കാട്ട് വൃദ്ധസദനത്തിലേക്കു ഭക്ഷണം, ജലശുദ്ധീകരണ ഡിസ്പെന്സറിക്കു സഹായം, തുടങ്ങി നിരവധി സേവന പ്രവർത്തങ്ങൾ ഇവർക്ക് ജനങ്ങളിലേക്കെത്തിക്കാനായി.
ന്യൂ ജേഴ്‌സി ടീനെക് പോലീസ് ഡിപ്പാർട്മെന്റിലെ മലയാളിയായ ഉദ്യോഗസ്‌ഥനായ ജോൺ എബ്രഹാം ജൂനിയർ 2010 ൽ ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ മരണത്തിനു കീഴടങ്ങിയിരുന്നു. അദ്ദേഹത്തിനെ സ്മരണാര്‍ത്ഥം അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യുണൈറ്റഡ് എണ്ണായിരം ഡോളറിന്റെ
സ്കോളർഷിപ്പ് ഏർപ്പെടുത്തി നൽകുകയുണ്ടായി.

സഘടനയിലെ അംഗങ്ങൾ കഴിഞ്ഞ രണ്ടുവര്ഷട്ജിനിടയിൽ പ്രശംസനീയമായ നേട്ടങ്ങളും നിരവധി സേവന പ്രവർത്തനങ്ങളും കാഴ്ചവച്ചതായും കോൺഫറസ് വിലയിരുത്തി. ഇല്ലിനോയിസ് ബ്രുക് വില്ലെ പോലീസ് ഡിപ്പാർട് മെന്റിലെ ചീഫ്, മൈക്കിൾ കുരുവിള അമേരിക്കയിലെ പോലീസ് വകുപ്പിനെ നയിക്കുന്ന ആദ്യ മലയാളിയായി. ഡപ്യൂട്ടി ഇൻസ്‌പെക്ടർമാരായ ലിജു തോട്ടവും ന്യയോർക് പോലീസ് ഡിപ്പാർട്മെന്റിലെ (NYPD) ഷിബു മധുവും ഈ റാങ്കിലെത്തുന്ന ആദ്യ മലായളികളായി. തമോക പോലീസ് ഡിപ്പാർട്മെന്റിലെ ഷിബു ഫിലിപ്പോസാണ് ഡപ്യൂട്ടി ഇൻസ്‌പെക്ടർ തസ്തികയിലെത്തുന്ന മെരിലാന്റിലെ ആദ്യമലയാളി.
ആനുവൽ ബാങ്ക്വറ്റിൽ വച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബോർഡ് അംഗങ്ങളെ ഏവർക്കും പരിചയപ്പെടുത്തി. ലഫ്റ്റനന്റ് നിതിന്‍ എബ്രഹാം (NYPD) സംഘടനയുടെ പ്രസിഡന്റും, ഷിബു ഫിലിപ്പോസ് വൈസ് പ്രഡന്റുമാണ്. ലഫ്റ്റനന്റ് നോബിൾ വർഗീസ് (PAPD) സംഘടനാ സെക്രട്ടറിയുമാണ്. കോർപറേൽ ബ്ലെസൻ മാത്യു (Philadelphia Police Department) ട്രഷററും , സൂപ്പർവൈസർ സ്‌പെഷ്യൽ ഏജൻറ് ഡാനിയേൽ ശലോമോൻ (FBI-NY JTTF) സർജൻറ് അറ്റ് ആംസ് ആയും പ്രവർത്തിക്കുന്നു.