അലൻ ചെന്നിത്തല
കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സക്കു നേതൃത്വം നൽകാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു അദ്ദേഹത്തിന്റെ സഹോദരൻ അലക്സ് ചാണ്ടിയും കുടുംബാംഗങ്ങളും ചേർന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഉടനടി നടപടി സ്വീകരിച്ച കേരള സർക്കാരിന് അലക്സ് ചാണ്ടിയുടെ മകൻ അജയ് അലക്സ് കുടുംബാംഗങ്ങൾക്കുവേണ്ടി നന്ദി രേഖപ്പെടുത്തി.
ഈ വിഷയത്തിൽ കേരള സമൂഹത്തിന്റെ മനസാക്ഷി അതിന്റെ സത്യാവസ്ഥ മനസ്സിലാക്കുകയും പൂർണ്ണ പിൻതുണ നല്കുകയും ചെയ്തതിൽ നന്ദി അറിയിക്കുന്നു. ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റിദ്ധാരണപരത്തുകയും അതോടൊപ്പം ഉന്നത നേതാക്കന്മാരിൽ ചിലർ മുഖ്യധാര മാധ്യമങ്ങളെ ഈ വിഷയത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോഴും ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കി പൂർണ്ണ പിന്തുണ നൽകിയ എല്ലാ മാധ്യമ പ്രവർത്തകരോടും നിസ്സീമമായ നന്ദി അറിയിക്കുന്നു.
ഇനിയും തെറ്റിദ്ധാരണപരത്തുവാൻ മാധ്യമങ്ങളെ സമീപിക്കുന്ന നേതാക്കന്മാരുടെ പേരുകൾ പുറത്തു പറയാൻ കുടുംബാംഗങ്ങൾ നിർബന്ധിതരായിത്തീരും എന്ന് അജയ് അലക്സ് പറഞ്ഞു. അദ്ദേഹത്തിന് എത്രയും വേഗം ചികിത്സ ലഭിച്ച് ആരോഗ്യം വീണ്ടെടുക്കാൻ ഏവരുടേയും പ്രാർത്ഥന ഉണ്ടാകണമെന്നും കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചു.