Saturday, April 20, 2024

HomeAmericaബൈഡന്റെ ഭാര്യയെ ചുംബിച്ച് കമലഹാരിസിന്റെ ഭര്‍ത്താവ്; ഒരു വെറും കിസ്‌

ബൈഡന്റെ ഭാര്യയെ ചുംബിച്ച് കമലഹാരിസിന്റെ ഭര്‍ത്താവ്; ഒരു വെറും കിസ്‌

spot_img
spot_img

വാഷിംഗ്ടണ്‍: കാപ്പിറ്റോള്‍ ഹില്ലില്‍ സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തിന് മുന്നോടിയായി യുഎസ് പ്രഥമ വനിത ജില്‍ ബൈഡന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ഭര്‍ത്താവ് ഡഗ് എംഹോഫിന്റെയും ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പ്രസംഗത്തിന് മുന്നോടിയായി ജില്‍ ബൈഡന്‍ കാമല ഹാരിസിന്റെ ഭര്‍ത്താവിനെ ചുംബിക്കുന്നതാണ് വീഡിയോയിലുള്ളത്. കാപ്പിറ്റോള്‍ ഹില്ലില്‍ പ്രസിഡന്റ് ബൈഡന്‍ തന്റെ രണ്ടാമത്തെ സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗം നടത്തിയിരുന്നു. ഈ സമയത്തുള്ള വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

യു എസ് ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിന് ശേഷമുള്ള ബൈഡന്റെ ആദ്യ പ്രസംഗമാണിത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്. ജില്‍ ബൈഡന്‍ കമല ഹാരിസിന്റെ ഭര്‍ത്താവിന്റെ ചുണ്ടില്‍ ചുംബിച്ചു എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.

മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്‍ ഉപദേശകനായ കെല്ലിയാനേ കോണ്‍വേയും ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. അമേരിക്കന്‍ ഹാസ്യതാരമായ ടെറെന്‍സ് കെ വില്യംസും ഈ സംഭവത്തിന്റെ വീഡിയോ ട്വീറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

‘ഇത് മഹാ മോശമായിരിക്കുന്നു’, ‘കൊവിഡ് എല്ലാം അവസാനിച്ചോ?’, ‘ഞാന്‍ പന്തയം വയ്ക്കുന്നു ഇത് ആദ്യത്തെ ഒന്നല്ല’, ‘ഇതോണോ കൊവിഡ് പ്രോട്ടോക്കോള്‍’, ‘എനിക്കുറപ്പാണ് ഇത് കണ്ട് കമല വളരെയധികം സന്തോഷിക്കും’, ‘കൊവിഡ് അവസാനിച്ചോ’ എന്നിങ്ങനെ നീളുന്നു ഈ വീഡിയോയുടെ ചുവട്ടിലെ കമന്റുകള്‍.

നിരവധി അമേരിക്കന്‍ മാധ്യമങ്ങളും ഇരുവരുടേയും പെരുമാറ്റത്തിന് തങ്ങളുടെ വാര്‍ത്തകളില്‍ വലിയ പ്രധാന്യത്തോടെ തന്നെ നല്‍കിയിട്ടുണ്ട്. പ്രമുഖ മാധ്യമമായ ന്യൂയോര്‍ക്ക് പോസ്റ്റ് അടക്കം ഇരുവരുടേയും പെരുമാറ്റത്തെ പരിഹസിച്ചുള്ള തലക്കെട്ടുകളാണ് നല്‍കിയിരിക്കുന്നത്. ‘സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍’ എന്നുള്ളത് മാറ്റി ‘സ്മൂച്ച് ഓഫ് ദ യൂണിയന്‍’ എന്നാക്കിയാണ് അവര്‍ തലക്കെട്ട് നല്‍കിയിരിക്കുന്നത്.

ഇരുവരും ചുംബിക്കുന്നതിന്റെ സൂം ചെയ്ത ചിത്രങ്ങളും നല്‍കിയാണ് ഒട്ടുമിക്ക മാധ്യമങ്ങളും വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നത്. ജില്‍ ബൈഡന്‍ കമല ഹാരിസിന്റെ ഭര്‍ത്താവിന്റെ ചുണ്ടില്‍ ചുംബിച്ചു എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. ട്വിറ്ററിലൂടെ നിരവധി കമന്റുകളും രംഗത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വീഡിയോകള്‍ ട്വിറ്ററില്‍ വൈറലായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments