Tuesday, April 16, 2024

HomeAmericaവേൾഡ് മലയാളി കൌൺസിൽ ഡി എഫ് ഡബ്ല്യൂ പ്രൊവിൻസ് റിപ്പബ്ലിക്ക് ഡേ ഫാമിലി നൈറ്റ് നടത്തി....

വേൾഡ് മലയാളി കൌൺസിൽ ഡി എഫ് ഡബ്ല്യൂ പ്രൊവിൻസ് റിപ്പബ്ലിക്ക് ഡേ ഫാമിലി നൈറ്റ് നടത്തി.  

spot_img
spot_img

ഡാളസ്: വേൾഡ് മലയാളി കൌൺസിൽ യൂണിഫിഡിന്റെ ശാഖയായ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് റിപ്പബ്ലിക്ക് ഡേ അനുസ്മരണത്തോടൊപ്പം എല്ലാ വർഷത്തെ പോലെ വാർഷീക ഫാമിലി നൈറ്റ് മീറ്റ് നടത്തി.
പ്രസിഡന്റ് ജോർജ് വര്ഗീസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചെയർമാൻ വര്ഗീസ് കയ്യാലക്കകം സ്വാഗത പ്രസംഗം നടത്തി.  ഭാരതത്തിന്റെ അഖണ്ഡത കാത്തു സൂക്ഷ്‌ക്കുവാൻ ഓരോ പൗരനും ധാർമികമായ കടമയുണ്ടെന്നും പ്രത്യകിച്ചും മലയാളികൾ ആ വികാരം ഉൾകൊള്ളുന്നവരാണെന്നും വർഗീസ്‌ കയ്യാലക്കകം  പറഞ്ഞു. വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ  സിൽവർ ലൈൻ പ്രൊജക്റ്റ് ആയ “ഹോം ഫോർ ഹോംലെസ്സ്” (ചിക്കാഗോ പ്രൊവിൻസ് തുടങ്ങിവെച്ചത്) ഡി. എഫ്. ഡബ്ല്യൂ പങ്കാളികളാകുമെന്നു വര്ഗീസ് പറഞ്ഞു.
നിശബ്ദ പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ ഇന്ത്യൻ ദേശീയ ഗാനവും അമേരിക്കൻ ദേശീയ ഗാനവും സുബി ഫിലിപ്പിന്റെ നേതൃത്വത്തിൽ ആലപിച്ചു.  

വീടില്ലാത്തവരും, സഹായം ആവശ്യമുള്ളവരും ദൈവത്തോട് നിരന്തരമായി പ്രാർത്ഥിക്കുമ്പോൾ, അവരുടെ പ്രാർത്ഥനക്കു ദൈവം മറുപടി നല്കുവാനാഗ്രഹിക്കുന്നു എന്നും, ആ മറുപടി  ഒരു പരിധി വരെ  നമ്മിലൂടെ ആകുവാനും ദൈവം ആഗ്രഹിക്കുന്നു എന്നും ആയതിനാൽ നന്മ ചെയ്യുവാൻ അവസരം ഉള്ളപ്പോൾ ഒത്തൊരുമയോടെ ചെയ്യണമെന്നും അമേരിക്ക റീജിയൻ ചെയർമാൻ പി. സി. മാത്യു പറഞ്ഞു.  ഡി. എഫ്. ഡബ്ല്യൂ. പ്രോവിന്സിന്റെ പ്രവർത്തനങ്ങളിൽ റീജിയൻ നേതാക്കൾ സംതൃപ്തരാണെന്നും പി. സി. മാത്യു പറഞ്ഞു.
പ്രെസിഡൻറ് ജോർജ് വര്ഗീസ് പ്രോവിന്സിന്റെ ഒരു വര്ഷത്തിൽ നടന്ന പ്രവർത്തനങ്ങൾ ചുരുക്കമായി പറയുകയും റിപ്പബ്ലിക് ദിനാശംസകൾ നേരുകയും ചെയ്തു.  ജനറൽ സെക്രട്ടറി മഹേഷ് പിള്ള റിപ്പോർട്ട് വായിച്ചു.
കേരളത്തിൽ സാധുക്കൾക്കു പുതപ്പു നൽകുന്ന പദ്ധതിയിൽ ഡോക്ടർ എം എസ് സുനിലുമായി ചേർന്ന് സാമ്പത്തീക സഹായം നൽകിയതും, പണിതീരാതിരുന്ന ഒരു വീടിന് വേണ്ട സഹായം നൽകിയതും, മൂത്രപ്പുര ഇല്ലാതിരുന്ന ഒരു സ്കൂളിന് അത് പണിയുവാൻ സഹായം നൽകിയതും, ഒരു വീട് നൽകുവാനുള്ള തുടക്ക സാമ്പത്തീക സഹായം നൽകിയതും, ഒരു നഴ്സിംഗ് വിദ്യാർത്ഥിനിക്ക് ഫീസ് അടക്കുവാനുള്ള സഹായം നൽകിയതും,  ഗൃഹാതുരത്വം ഉണർത്തുന്ന വിധത്തിൽ ഓണം ആഘോഷിക്കുവാൻ കഴിഞ്ഞതും സംതൃപ്തി നൽകുന്നു പ്രസിഡന്റ് ജോർജ് വര്ഗീസ് പറഞ്ഞു.
റിപ്പബ്ലിക്ക് ഡേ മെസ്സേജ് വിശിഷ്ട അതിഥി സാം തോമസ് നൽകി. ഭാരതത്തിന്റെ നേട്ടങ്ങളെ [പറ്റി അദ്ദേഹം മനോഹരമായ പ്രസംഗം തന്നെ നടത്തി.  സ്വാതന്ത്ര്യത്തിനായി നമ്മുടെ സമര സേനാനികളെ നാം സ്മരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.  
വിട പറഞ്ഞ ഡബ്ല്യൂ. എം. സി  മുൻ ഡാളസ് പ്രൊവിൻസ് ചെയർമാനായിരുന്ന ഫിലിപ്പ് സാമുവേലിന്റെ വിയോഗത്തിൽ യോഗം മൗന പ്രാർത്ഥന നടത്തുകയും അനുശോചന സന്ദേശങ്ങൾ നൽകുകയും ചെയ്തു.  ഒരു നല്ല സുഹൃത്തും അനീതി കണ്ടാൽ മുഖം നിക്കാതെ പ്രതികരിക്കുന്ന ചുരുക്കം ചിലരിൽ ഒരാളും ഡാളസ് സമൂഹത്തിൽ നല്ല മാതൃക കാട്ടിയ മലയാളി ആയിരുന്നു  ഫിലിപ്പ് സാമുവേൽ എന്ന് റീജിയൻ ചെയർമാൻ പി. സി. മാത്യു പറഞ്ഞു, ജോർജ് വര്ഗീസ് (ബാബു), ജിമ്മി കുളങ്ങര, ജെയ്സി ജോർജ് എന്നിവർ അനുശോചന പ്രസംഗം നടത്തി. ദുഃഖാചരണ ഭാഗമായി സദസ് ഒരു മിനിറ്റ് മൗനം ആചരിച്ചു.
റീജിയൻ പബ്ലിക് റിലേഷൻ ഓഫീസർ ജെയ്സി ജോർജ്, യോഗം നിയന്ത്രിക്കുകയും വേൾഡ് മലയാളി കൌൺസിൽ യൂനിഫൈഡ് ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾക്കു എന്നും ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് കൂടെയുണ്ടാവുമെന്നും പറഞ്ഞു. ഒരു മുൻ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥ കൂടിയായ ജെയ്സി തന്റെ സ്വാതന്ത്ര്യ ദിന ഓർമ്മകൾ പങ്കുവെച്ചു.
എല്ലാവർഷവും കൂടിവരുമ്പോൾ കളിക്കുന്ന “വൈറ്റ് എലിഫന്റ് ഗെയിം” കുട്ടികൾക്കും മുതിർന്നവർക്കും രസകരമായ അനുഭമായി. റീജിയൻ കൾച്ചറൽ ഫോറം ചെയർ എലിസബത്ത് റെഡിയാർ, പരിപാടിക്ക് ആതിഥേയത്വം അരുളിയതോടൊപ്പം നന്ദി പ്രസംഗവും നടത്തി. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments