ലോസ് ഏഞ്ചല്‍സ്: പാര്‍ക്കിങ് ഏരിയയിലേക്ക് കൊണ്ടുപോവുന്നതിനിടെ യാത്രാവിമാനം ഷട്ടില്‍ ബസ്സുമായി കൂട്ടിയിടിച്ച് കേടുപാടുകള്‍.
വെള്ളിയാഴ്ച രാത്രി ലോസ് ഏഞ്ചല്‍സ് വിമാനത്താവളത്തിലാണ് എയര്‍ബസ് എ321 വിമാനം ഉള്‍പ്പെട്ട അപകടമുണ്ടായത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റെങ്കിലും സാരമുള്ളതല്ല.
പ്രാദേശിക സമയം രാത്രി പത്തുമണിയോടെ എയര്‍പോര്‍ട്ട് ടെര്‍മിനലിന്റെ തെക്കുഭാഗത്തുവെച്ചാണ്, യാത്രക്കാരെ ഇറക്കിയ ശേഷം ടാക്‌സി വേയിലൂടെ പാര്‍ക്കിങ് ഏരിയയിലേക്ക് കൊണ്ടുപോവുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം ഷട്ടില്‍ ബസ്സുമായി കൂട്ടിയിടിച്ചത്.
വിമാനവും ബസ്സും കുറഞ്ഞ വേഗതയിലായതിനാല്‍ ആളപായമുണ്ടായില്ല. ബസ്സിന്റെയും വിമാനം വലിച്ചുകൊണ്ടുപോയ ‘ടഗ്’ വാഗനത്തിന്റെയും ഡ്രൈവര്‍മാരടക്കം പരിക്കേറ്റ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടക്കുമ്ബോള്‍ വിമാനത്തിലുണ്ടായിരുന്ന ഏക ജോലിക്കാരന് സംഭവസ്ഥലത്തു തന്നെ ചികിത്സ നല്‍കി വിട്ടയച്ചു.