Wednesday, March 22, 2023

HomeAmericaഅറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ (അമ്മ) വാലന്റൈന്‍സ് ഡേ ആഘോഷമാക്കി

അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ (അമ്മ) വാലന്റൈന്‍സ് ഡേ ആഘോഷമാക്കി

spot_img
spot_img

അമ്മു സക്കറിയ

അറ്റ്ലാന്റാ -: അറ്റ്ലാന്റാ മലയാളികളുടെ ചരിത്രത്തിലാദൃമായി അത്യാകർഷകമായ രീതിയിൽ AMMA (അറ്റ്ലാന്റാ മെട്രോ അസ്സോസിയേഷൻ ) Valentine’s Day ആഘോഷിച്ചു.

കമനീയായി അലങ്കരിച്ച ഹാളിലേക്ക് ആധുനിക വേഷസംവിധാനങ്ങളോടെ എത്തിച്ചേർന്ന പ്രണയ ജോഡികൾ കണ്ണിന് കുളിരേകുന്ന കാഴ്ച തന്നെയായിരുന്നു . വൈകുന്നേരം 6.30 ക്ക് അമ്മ പ്രസിഡന്റ്‌ ജയിംസ് ജോയി കല്ലറകാണിയുടെ
സ്വാഗത പ്രസംഗത്തോടെ പരിപാടികൾ ആരംഭിച്ചു.

സാധാരണയായി നടത്താറുള്ള കലാപരിപാടികൾക്കു പുറമെ അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവിധ മത്സരങ്ങളും വിജയികളായവർക്ക് ആകർഷകങ്ങളായ സമ്മാനങ്ങളും നൽകുകയുണ്ടായി. 25 വർത്തിലേറെ വിജയകരമായി ദാമ്പതൃം പിന്നിട്ടവരെയും ഏറ്റവും പ്രായം കൂടിയ ദമ്പതിമാരെയും ആകർഷകങ്ങളായ സമ്മാനങ്ങൾ നല്കി ആദരിച്ചു.റോയി മാമ്മൻ, മനു , സുനിൽ ചെറിയാൻ, എന്നിവരുടെ ഗാനങ്ങളും ലഷ്മി യുടെ ഗിറ്റാർ വായനയും സദസൃരെ ഒന്നടങ്കം സന്തോഷിപ്പിച്ചു.ഒരു നല്ല കലാവിരുന്നും ഭക്ഷണ വിരുന്നും അതിഥികൾക്ക് പ്രദാനം ചെയ്യുവാൻ ‘അമ്മ’ക്ക് കഴിഞ്ഞു എന്നത് അഭിനന്ദനീയമാണ്.

കാറ്റും കോളും നിറഞ്ഞ പ്രതികൂല സാഹചരൃമായിരുന്നിട്ടു കൂടി വളരെയധികം പ്രണയ ജോഡികൾ ഇതിൽ പങ്കെടുത്തതിൽ വൈസ്പ്രസിഡന്റ്‌ ജിത്തു വിനോയി നന്ദി രേഖപ്പെടുത്തി.ഈ ആഘോഷ ചടങ്ങിൽ ഓരോരുത്തരെയും
തങ്ങളുടെ വാക്ചാതുരൃംകൊണ്ട് സന്തോഷിപ്പിച്ച ഫെമിനാ നാസർ, ജീവൻ മാത്യു, സുസ്മീ രാജ് എന്നിവരും ഈ ആഘോഷം അതൃന്തം മനോഹരമാരാക്കാൻ മുൻകയ്യെടുത്ത് പ്രവർത്തിച്ച എക്സിക്യൂട്ടീവ് അംഗങ്ങളും അഭിനന്ദനാർഹരാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments