Friday, March 24, 2023

HomeAmericaമധുരതരമായ് ഫോമാ വാലന്റൈൻസ് ഡേ മ്യൂസിക്കൽ നൈറ്റ്

മധുരതരമായ് ഫോമാ വാലന്റൈൻസ് ഡേ മ്യൂസിക്കൽ നൈറ്റ്

spot_img
spot_img

ഫോമാ ഒഫിഷ്യൽ ന്യൂസ്.

ന്യൂ യോർക്ക് : പ്രണയദിനത്തോടനുബന്ധിച്ചു ഫോമാ സംഘടിപ്പിച്ച വാലന്റൈൻസ് ഡേ മ്യൂസിക്കൽ നൈറ്റ് വൻവിജയം, യുഎസിലെയും കാനഡയിലെയും കേരളത്തിലെയും ഇരുപതോളം ഗായകർ പങ്കെടുത്ത “സ്നേഹ സംഗമം” എന്ന പരിപാടി പ്രണയിക്കുന്നവർക്കും മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവർക്കും ഒരു മറക്കാനാവാത്ത ഒരു അനുഭവമായി, മലയാളത്തിലെയും തമിഴിലെയും ഹിന്ദിയിലെയും പ്രണയാതുരമായ ഗാനങ്ങളുമായി ഗായകർ അരങ്ങു കീഴടക്കിയപ്പോൾ പങ്കെടുത്തവർക്ക് അത് മധുരതരമായ ഓർമകളിലേക്കുള്ള തിരിച്ചുപോക്കുമായി,

നടൻ/മോഡൽ ഉണ്ണി ലാലുവാണ് വാലന്റൈൻസ് ഡേ സന്ദേശം നൽകിയത്. ഫ്ലവേഴ്സ് കോമഡി ഉൽസവം ഫെയിം ശ്രീമതി. ജാൻവി വത്സരാജ്, കൂടാതെ ഡാനിഷ് തോമസ്, രമ്യാ ശ്രീരാജ്, സുനിൽ നമ്പ്യാർ, സൂനജ അജിത്, സ്മിത സന്തോഷ്, സതീഷ് ചന്ദ്രൻ നായർ, പ്രീത സായൂജ്, ഹരിപ്രസാദ് എം, മാളവിക ആനന്ദ്, കുട്ടി മേനോൻ, ജാൻവി വത്സരാജ്, ബിജു എബ്രഹാം, നിവേദ് കൃഷ്ണൻ, അപർണ പണിക്കർ, സുനിൽ ചെറിയാൻ, സിബി & മിനി ജോർജ് വർഗീസ്, ആദിത്യ രാജേഷ് എന്നീ അനുഗ്രഹീത ഗായകരും എം സി ബിജി പോളും മനോഹരമായ പ്രണയദിന സായാഹ്നം അതിമനോഹരമാക്കി,

എന്തായാലും ഇങ്ങനെ ഒരു ഗാനസന്ധ്യ അവതരിപ്പിക്കുവാൻ മുൻകൈ എടുത്ത ഫോമാ ജനറൽ സെക്രട്ടറി ഓജസ് ജോൺ, ഫോമാ ജോയിന്റ് സെക്രട്ടറി ജെയ്‌മോൾ ശ്രീധറും കൂടെ നിന്ന് എല്ലാ സഹായവും നൽകിയ ഫോമാ കൾച്ചറൽ കമ്മറ്റി സെക്രട്ടറി ഡാനിഷ് ജോണും കമ്മറ്റി അംഗങ്ങളും അഭിനന്ദനം അർഹിക്കുന്നു,

ഫെബ്രുവരി 13 ന് വൈകിട്ട് 8 മണിക്ക് ആരംഭിച്ച സംഗീതനിശ പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസിന്റെ അധ്യക്ഷപ്രസംഗത്തോട് കൂടി ആരംഭിച്ച ചടങ്ങുകൾ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് ഫോമാ വിമൻസ് ഫോറം സെക്രട്ടറി രേഷ്മ രഞ്ജൻ, ക്യാപിറ്റൽ റീജിയൻ ആർ വി പി മധുസൂദനൻ നമ്പ്യാർ, ജൂനിയേഴ്സ് ഫോറം ചെയർ ജൂബി വള്ളിക്കളം, എന്നിവർ ആശംസകൾ അർപ്പിച്ചു,
ട്രഷറർ ബിജു തോണിക്കടവിൽ എല്ലാവർക്കും നന്ദിയർപ്പിച്ചു,

വാർത്ത : ജോസഫ് ഇടിക്കുള (പി ആർ ഓ, ഫോമാ )

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments