വാഷിംഗ്ടണ്‍: ചാര ബലൂണ്‍ വെടിവെച്ചിട്ടതിന് താന്‍ മാപ്പൊന്നും പറയില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി താന്‍ ഉടനെ സംസാരിക്കുമെന്ന് ബൈഡന്‍ വ്യക്തമാക്കി. ചാര ബലൂണ്‍ വെടിവെച്ചിട്ട കാര്യവും ഇക്കൂട്ടത്തില്‍ സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യുഎസ് ഒരിക്കലും പുതിയൊരു ശീതയുദ്ധം തുടങ്ങാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ആ ബലൂണ്‍ തകര്‍ത്തതിന് തീര്‍ച്ചയായും മാപ്പു പറയാനും പോകുന്നില്ലെന്ന് ബൈഡന്‍ പറഞ്ഞു. അമേരിക്കന്‍ ജനതയുടെയും സുരക്ഷയും, താല്‍പര്യവും മുന്‍നിര്‍ത്തി മാത്രമേ ഞങ്ങള്‍ പ്രവര്‍ത്തിക്കുവെന്നും പ്രസിഡന്റ് വ്യക്തമാക്കി.
നേരത്തെ യുഎസ്സിലെ ആണവായുധ കേന്ദ്രങ്ങള്‍ക്ക് മുകളിലെ ചൈനയുടെ വെളുത്ത നിറത്തിലുള്ള ചാരവിമാനത്തെ കണ്ടിരുന്നു. ഇതിന് പിന്നാലെ യുഎസ് ഇത് തകര്‍ത്തിരുന്നു. ഇത്തരം ചെറിയ വസ്തുക്കളെ കണ്ടെത്തുന്നതിനായി റഡാര്‍ സംവിധാനങ്ങളും യുഎസ് ശക്തമാക്കിയിരുന്നു.
മൂന്ന് യുഎഫ്ഒകളും കൂടി യുഎസ് വെടിവെച്ചിട്ടിരുന്നു. ഇതെല്ലാം ബൈഡന്റെ നിര്‍ദേശപ്രകാരമായിരുന്നു. ഇത് കാലാവസ്ഥാ നിരീക്ഷണ ബലൂണ്‍ ആണെന്നാണ് ചൈന അവകാശപ്പെട്ടത്. എന്നാല്‍ ഇവ ചാരപ്രവര്‍ത്തിക്കായി എത്തിയതാണെന്ന് ഉറപ്പാണെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു. നയതന്ത്ര തലത്തില്‍ വരെ ഇത് വലിയ പ്രശ്നമായിരുന്നു.
ഇതുവരെ വെടിവെച്ചിട്ട ചാര ബലൂണുകള്‍ ചൈനയുടേതോ മറ്റെതെങ്കിലും രാജ്യത്തിന്റെയോ ആണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ബൈഡന്‍ പറഞ്ഞു. ഈ ബലൂണുകള്‍ പ്രൈവറ്റ് കമ്പനികളുടേതാണെന്നും ബൈഡന്‍ പറഞ്ഞു. അതേസമയം ചൈനയാണ് യുഎസ്സിന്റെ ഏറ്റവും വലിയ എതിരാളി.
പക്ഷേ അതൊരു യുദ്ധത്തിലേക്ക് പോകാന്‍ താല്‍പര്യമില്ല. പകരം വിപണിയില്‍ അധിഷ്ടിമായ ഒരു മത്സരമാണ് ആഗ്രഹിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം ബന്ധത്തില്‍ വിള്ളല്‍ വീണെങ്കിലും, കഴിഞ്ഞ രണ്ടാഴ്ച്ചയായി ചൈനയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കി. ഒരു മത്സരമാണ് ആഗ്രഹിക്കുന്നത്, അല്ലാതെ യുദ്ധമല്ലെന്നും ബൈഡന്‍ പറഞ്ഞു.