Wednesday, March 22, 2023

HomeAmericaഫോമ മിഡ് അറ്റ്ലാന്റിക് റീജിയന്റെ 2022 - 2024 വർഷത്തെ കമ്മിറ്റിയെ പ്രഖ്യാപിച്ചു

ഫോമ മിഡ് അറ്റ്ലാന്റിക് റീജിയന്റെ 2022 – 2024 വർഷത്തെ കമ്മിറ്റിയെ പ്രഖ്യാപിച്ചു

spot_img
spot_img

ജോസഫ് ഇടിക്കുള ( പി ആർ ഓ, ഫോമാ

ന്യൂ ജേഴ്സി : ഫോമയുടെ പ്രമുഖ റീജിയനുകളിലൊന്നായ മിഡ് അറ്റ്ലാന്റിക് റീജിയന്റെ 2022 – 2024 വർഷത്തെ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് ജനുവരി മാസം 26 ആം തീയതി റീജിയണൽ വൈസ് പ്രസിഡന്റ് ശ്രീ ജോജോ കോട്ടൂരിന്റെ നേതൃത്വത്തിൽ നടന്നു.

റീജിയണിലെ സംഘടനകളായ KANJ, KSNJ, KALAA, MAP, SJMA, DELMA തുടങ്ങിയ ആറ് സംഘടനകളുടെ പ്രസിഡന്റുമാരും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു, ശേഷം ഭാരവാഹികളെ മീറ്റിംഗിൽ തിരഞ്ഞെടുത്തു, സെക്രട്ടറി ജോബി ജോൺ, റീജിയണൽ ട്രഷറർ ബിജു ഈട്ടുങ്ങൽ, ജോയിൻ സെക്രട്ടറി ടിജോ ഇഗ്നേഷ്യസ്, റീജിയണൽ ചെയർമാൻ പത്മരാജ് നായർ, വൈസ് ചെയർമാൻ ഷാജി മിറ്റത്താനി, വുമൺസ് റെപ് സ്വപ്ന രാജേഷ്, യൂത്ത് റെപ്പ് അലക്സ് ജോർജ്, സ്പോർട്സ് റെപ്പ് ലിബിൻ കുര്യൻ പുന്നശ്ശേരിൽ, അഡ്വൈസറി കൗൺസിൽ ചെയർമാൻ സ്റ്റാൻലി ജോൺ, പി ആർ ഓ ബോബി തോമസ് എന്നിവരെ തിരഞ്ഞെടുത്തു.

റീജിയന്റെ പരിപാടികളുടെ പ്രവർത്തന ഉത്‌ഘാടനം ഏപ്രിൽ 16 നു ഫിലാഡൽഫിയ സെയിന്റ് തോമസ് സിറോ മലബാർ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ പരിപാടികളോടുകൂടെ നടത്തുവാൻ യോഗത്തിൽ തീരുമാനമായി.
പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നുകൊണ്ട് ഫോമയുടെ പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം എന്നിവർ സംസാരിച്ചു, ഫോമ മിഡ് അറ്റ്ലാന്റിക്ക് റീജിയനിൽ നിന്നുമുള്ള ഫോമാ നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ജെയിംസ് ജോസഫ്, ജെയ്‌മോൾ ശ്രീധർ എന്നിവരും പുതിയ കമ്മറ്റിക്ക് എല്ലാ സഹകരണവും ആശംസകളും അറിയിച്ചു.

വിവരങ്ങൾക്ക് കടപ്പാട് : റീജിണൽ പി ആർ ഓ ബോബി തോമസ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments