വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ക്ക് തുടര്‍ ചികിത്സ ഇനി വീട്ടില്‍ നല്‍കും. 98 കാരനായ കാര്‍ട്ടറിന് കരളിലേക്കും തലച്ചോറിലേക്കും പടരുന്ന മെലനോമ അടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ട്.
എട്ടു വര്‍ഷം രോഗം കണ്ടെത്തിയത്. ആശുപത്രിയില്‍ കൂടുതല്‍ ചികിത്സ തേടുന്നതിന് പകരം ശേഷിക്കുന്ന സമയം കുടുംബത്തോടൊപ്പം വീട്ടില്‍ ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് കാര്‍ട്ടര്‍ സെന്റര്‍ അറിയിച്ചു.
ജീവിച്ചിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഏറ്റവും പ്രായം കൂടിയ ആളാണ് ജിമ്മി കാര്‍ട്ടര്‍.