Sunday, March 26, 2023

HomeAmericaപെൻസിൽവേനിയയിലെ മണ്ണിലേക്കും പ്രവാസി ചാനലിന്റെ ചിറകുകൾ വിരിയുന്നു, സാഹോദര്യ സ്നേഹത്തിന്റെ ഈറ്റില്ലത്തിൽ ലിജോ പി...

പെൻസിൽവേനിയയിലെ മണ്ണിലേക്കും പ്രവാസി ചാനലിന്റെ ചിറകുകൾ വിരിയുന്നു, സാഹോദര്യ സ്നേഹത്തിന്റെ ഈറ്റില്ലത്തിൽ ലിജോ പി ജോർജ് റീജിയണൽ ഡയറക്ടർ ആയി സ്ഥാനമേറ്റു.

spot_img
spot_img

സിൽജി ജെ. ടോം 

ഫിലാഡൽഫിയ:  നോർത്ത് അമേരിക്കൻ  മലയാളികൾ  ഒരു വ്യാഴവട്ടത്തിലേറെയായി ഹൃദയത്തോട് ചേർത്തുവച്ച പ്രവാസി ചാനൽ പെൻസിൽവേനിയയുടെ മണ്ണിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഫിലാഡൽഫിയ മയൂര റസ്റ്ററന്റിൽ  നടന്ന ഉദ്‌ഘാടന  ചടങ്ങിൽ പ്രവാസി ചാനൽ മാനേജിങ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ ചാനലിന്റെ പെൻസിൽവേനിയ റീജിയണൽ ഡയറക്ടറായി ലിജോ പി ജോർജിനേയും അദ്ദേഹത്തിന്റെ ടീമിനെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

നോർത്ത് അമേരിക്കൻ മലയാളികളുടെ പ്രിയ നിമിഷങ്ങളെയും  വാർത്താവിശേഷങ്ങളെയും വിനോദോപാധികളെയും  സ്വീകരണ മുറികളിൽ എത്തിക്കുന്ന നോർത്ത് അമേരിക്കൻ മാധ്യമ സംരംഭം- പ്രവാസി ചാനൽ ലോക  മലയാളികളുടെ പ്രത്യേകിച്ച് പ്രവാസികളുടെ ശബ്ദമാകുന്നതിന് മുന്നോടിയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുകയാണ് , ഇതിന്റെ ഭാഗമായാണ് പെൻസിൽവേനിയയിലും ചാനൽ തുടക്കമിട്ടത് .

പ്രവാസി ചാനൽ പെൻസിൽവാനിയയുടെ ഉദ്‌ഘാടന ചടങ്ങിൽ ടീം മീഡിയ പ്രൊഡ്യൂസറും  മാപ്പ് മുൻ പ്രസിഡന്റും ഫോമാ മുൻ നാഷണൽ കമ്മിറ്റിയംഗവുമായ അനു സ്കറിയ സ്വാഗതം പറഞ്ഞു.
2005 മുതൽ റിയൽ എസ്റ്റേറ്റ് രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പ്രവർത്തനങ്ങളുമായി  ഫിലാഡൽഫിയ മലയാളികൾക്ക് സുപരിചിതനാണ് ചാനലിന്റെ പെൻസിൽവാനിയ റീജിയണൽ ഡയറക്ടറായി നിയമിതനായ ലിജോ പി ജോർജ് .

ഫിലഡൽഫിയ മലയാളി സമ്മേളനങ്ങളിൽ സ്ഥിര സാന്നിധ്യമായ  അമേരിക്കൻ പൊളിറ്റീഷ്യനും  2016 മുതൽ  ഫിലാഡൽഫിയ സിറ്റി കൗൺസിൽ ഡെമോക്രാറ്റിക് അംഗവും  2023  ഫിലാഡൽഫിയ മേയർ ഇലെക്ഷനിൽ  ഡെമോക്രാറ്റിക്‌ ക്യാൻഡിഡേറ്റുമായ ഡെറിക് എസ് ഗ്രീൻ,  ഫിലാഡൽഫിയ  സിറ്റി കൗൺസിലിലെ ഏഴ് കൗൺസിൽ അംഗങ്ങളിൽ ഒരാളായി  2022 നവംബറിൽ തിരഞ്ഞെടുക്കപ്പെട്ട ജിം ഹാരിറ്റി, ജന  സേവനത്തിനായി ജീവിതം  സമർപ്പിച്ച 2nd പോലീസ് ഡിസ്ട്രിക്ട്  കമാൻഡർ Capt.ജയിംസ് കിംറെ , റഷ്യയിൽ ജനിച്ച് യുക്രേനിയയിൽ വളര്ന്ന് അമേരിക്കയിൽ ജീവിതം നയിക്കുന്ന ഏവർക്കും പ്രിയങ്കരനായ റോമൻ സുക്കോവ് ,ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രൊഡ്യൂസറും ക്യാമറമാനും  IPCNA ഫിലാഡൽഫിയ ചാപ്റ്റർ സെക്രട്ടറിയുമായ  അരുൺ കോവേഡ്  , കലാ സാംസ്കാരികരംഗത്തെ നിറ  സാന്നിധ്യവും ഫോമായുടെ 2022-2024 ജോയിന്റ് സെക്രട്ടറിയുമായ ഡോ . ജയ് മോൾ ശ്രീധർ  ,  ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്മെന്റിലെ ആദ്യ മലയാളി സൗത്ത് ഇന്ത്യൻ സൂപ്പർ വൈസർ  ബ്ലെസൻ മാത്യു, കേരളത്തിൽ നിന്ന് രാഷ്ട്രീയപ്രവർത്തന പരിചയവുമായി വന്ന് സംഘടനാ പ്രവർത്തനങ്ങളിൽ ശോഭിക്കുന്ന  ഫൊക്കാന ഫിലാഡൽഫിയ റീജിയൻ ആർ വി പി  ഷാജി സാമുവേൽ,  ഫാർമസിസ്റ്റ് ജോലിയും ബിസിനസുകളും ചെയ്യുമ്പോഴും ഫോമാ ജോയിന്റ്   ട്രഷറർ എന്ന നിലയിൽ തിളങ്ങുന്ന  ജയിംസ് ജോർജ്,  അറ്റോർണിയായി കാൽ നൂറ്റാണ്ടിലേറെ  അനുഭവ സമ്പത്തുള്ള ജോസഫ്  കുന്നേൽ എന്നിവർ വേദിയെ പ്രൗഢഗംഭീരമാക്കി .

 ന്യൂ ജേഴ്‌സിയിൽ 2011 ൽ ഒഫീഷ്യലായി ലോഞ്ച് ചെയ്ത വേളയിൽ  30 മിനിറ്റ് മാത്രമായി പ്രക്ഷേപണം ആരംഭിച്ച ചാനൽ ഒരു വർഷത്തിനുള്ളിൽ 24 മണിക്കൂർ പ്രക്ഷേപണം ആരംഭിച്ച് ഇന്ന് ദേശീയമായി മാത്രമല്ല ലോകത്തെവിടെയും കാണാവുന്ന വിധത്തിലേക്ക് വളർന്ന വളർച്ചയുടെ വഴികൾ പ്രവാസി ചാനൽ മാനേജിന്ദ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ ചുരുക്കത്തിൽ വിവരിച്ചു. കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസൃതമായി ഏറ്റവും നൂതന സാങ്കേതികവിദ്യയിൽ തയ്യാറാക്കിയ മീഡിയ ആപ്പ് യു എസ് എ യിലൂടെ ഫോണിലൂടെ ചാനൽ അമേരിക്കയിൽ എവിടെയും കാണാം. അടുത്ത ഘട്ടമായി ഒരു OTT പ്ലാറ്റ് ഫോം കൂടി -മീഡിയ ആപ്പ് യു എസ് എ എന്ന പേരിൽ  എല്ലാ ടെലിവിഷനിലും സ്മാർട്ട് ടി വികളിലും കാണാനുള്ള നൂതന സാങ്കേതിക സംവിധാനം ഉടൻ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി ചാനലിന്റെ നെടും തൂണുകളായി തനിക്കൊപ്പമുള്ള വർക്കി എബ്രഹാം (ന്യൂ യോർക്ക്), ബേബി ഊരാളിൽ (ന്യൂ യോർക്ക്) ജോൺ ടൈറ്റസ് (സിയാറ്റിൽ) , ജോയി നെടിയകാലായിൽ (ചിക്കാഗോ) എന്നിവരുടെ സഹകരണത്തെയും അദ്ദേഹം  പരാമർശിച്ചു. ചാനലിനെ ഈയൊരു വ്യാഴവട്ടക്കാലം കൈപിടിച്ച് നടത്തിയ അമേരിക്കൻ മലയാളികളുടെ സ്നേഹത്തിന് അദ്ദേഹം നന്ദി അറിയിച്ചു.  

ലിജോയോടൊപ്പം അനു സ്കറിയ(പ്രൊഡ്യൂസർ മീഡിയ കോ ഓർഡിനേറ്റർ  , ഷാലു പുന്നൂസ്-പ്രൊഡ്യൂസർ മീഡിയ കോ ഓർഡിനേറ്റർ  , സാമുവേൽ, ജസ്റ്റിൻ ജോസ് -ആങ്കർ , റോബിൻ ഡാൻ സാമുവേൽ -DOP പ്രൊഡക്ഷൻ ,  അൻസു ആലപ്പാട്ട്- ആങ്കർ എന്നിവരെ  ടീം അംഗങ്ങളായും പ്രഖ്യാപിച്ചു .  വിശിഷ്ടാതിഥികൾ ഭദ്രദീപം തെളിയിച്ചുദ്ഘടന കർമം നടത്തി..

സുനിൽ ട്രൈസ്റ്റാർ ലിജോയ്ക്ക് പ്രവാസി ചാനലിന്റെ ഫ്ലാഗും പ്രസ് ബാഡ്ജും കൈമാറി.  ജിം ഹാരിറ്റി, ഡെറിക് എസ് ഗ്രീൻ,  Capt.ജയിംസ് കിംറെ, അറ്റോർണി ജോസഫ്  കുന്നേൽ, ബ്ലെസൻ മാത്യു, റോമൻ സുക്കോവ്, ഡോ . ജയ് മോൾ ശ്രീധർ-ഫോമാ , ജെയിംസ് ജോർജ് ,അരുൺ കോവാട്ട്,  ഷാജി സാമുവേൽ -ഫൊക്കാന , സുരേഷ് നായർ,  ബിനു സി തോമസ് , ഷിനു ജോസഫ് , രാജീവൻ ചെറിയാൻ ,ചെറിയാൻ കോശി, മാത്യു തരകൻ ,ജിജു കുരുവിള തൂങ്ങിയവർ  ആശംസാ  പ്രസംഗങ്ങൾ  നടത്തി .

 ഷിനു ജോസഫ് (ഫോമ നാഷണൽ കമ്മിറ്റി), ഷാലു പുന്നൂസ് (മീഡിയ കോ ഓർഡിനേറ്റർ- പ്രവാസി ചാനൽ, ഫോമ നാഷണൽ കമ്മിറ്റി ) , ശ്രീജിത്ത് കോമത്ത്(മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയ പ്രസിഡന്റ്), ഷാജി മിറ്റത്താനി(കല പ്രസിഡന്റ്), സുരേഷ് നായർ (ചെയർമാൻ ഓഫ് ട്രൈസ്റ്റേറ്റ് കേരള ഫോറം),  ബിനു സി തോമസ് (പ്രസിഡന്റ് ഓഫ് വൈസ് മെൻ ഇന്റർനാഷണൽ ഫിലാഡൽഫിയ ചാപ്റ്റർ ) തോമസ് കിഴക്കേമുറിയിൽ (കോട്ടയം അസോസിയേഷൻ പ്രസിഡന്റ്) , തോമസ് മാത്യു റജി  (റാന്നി അസോസിയേഷൻ പ്രസിഡന്റ് ), സന്തോഷ് എബ്രഹാം IOC പ്രസിഡന്റ് , രാജീവൻ ചെറിയാൻ( കേരള അസോസിയേഷൻ ഓഫ് ഡെലവെയർവാലി)  എന്നിവരും പരിപാടികളിൽ സജീവ സാന്നിധ്യമായി.

സത്യസന്ധമായും മികവോടെയും പ്രോഗ്രാമുകൾ നടത്തുകയായിരിക്കും തന്റെ ലക്ഷ്യമെന്ന് ലിജോ ജോർജ് മറുപടി പ്രസംഗത്തിൽ പറഞ്ഞു .ശ്വസിക്കാൻ പാടുപെട്ട കഴിഞ്ഞ വർഷങ്ങളിൽ സ്ഥാനമാനങ്ങളെ കുറിച്ച്  നമ്മൾ ചിന്തിച്ചിരുന്നില്ല, നന്ദിയർപ്പിച്ച്  ലിജോ പി ജോർജ് പറഞ്ഞു . ഫണ്ട് റെയ്‌സിംഗിൽ ബിസിനസ് സുഹൃത്തുക്കളുടെ പങ്കാളിത്തം  പ്രതീക്ഷിച്ച അദ്ദേഹം ആഴ്ചകൾക്കുള്ളിൽ പുതിയ പരിപാടികളുമായി വരും എന്നും അറിയിച്ചു .  പത്തനാപുരം സ്വദേശിയായ  ഫിസിക്കൽ തെറാപ്പിയിൽ ബിരുദമുള്ള  ലിജോ പി ജോർജ് മികച്ച സൗഹൃദ വലയത്തിനുടമയാണ് . ഫിലഡൽഫിയയിലാണ് താമസം. സോജാ ജോർജാണ് ജീവിത പങ്കാളി, മൂന്ന് മക്കൾ .  17 വർഷമായി കൊമേർഷ്യൽ റിയൽ എസ്റ്റേറ്റ് ഉൾപ്പെടെ നിരവധി പ്രോപ്പർട്ടികൾ ക്രയ വിക്രയം ചെയ്ത പരിചയം . മാർത്തോമ്മാസഭയുടെ യുവജന പ്രസ്ഥാനത്തിലൂടെ  നേതൃവഴികളിൽ തുടക്കമിട്ട ലിജോ നോർത്ത് ഇന്ത്യൻ മാധ്യമ രംഗത്ത് ഏറെ പ്രതീക്ഷകളോടെ ചുവട് വെക്കുന്നു .

 രാജു ശങ്കരത്തിൽ, ശ്രീജിത്ത് കോമത്ത് , ജിജു കുരുവിള, സുരേഷ് നായർ, ബിനു സി തോമസ്, തോമസ് മാത്യു, സന്തോഷ് എബ്രഹാം , ബിനു നായർ, സോയ നായർ, യോഹന്നാൻ ശങ്കരത്തിൽ, കെ ജോൺസൻ ,  
ജിജു കുരുവിള, ഷാജി സുകുമാരൻ- മയൂര റസ്റ്ററെന്റ് , സന്തോഷ് ഫിലിപ്, ബൈജു സാമുവേൽ, ലെനോ സ്കറിയ, ദീപു ചെറിയാൻ , ഡാൻ തോമസ് , അലക്സ് ചെറിയാൻ, ഷാജു –നർമദ,  സുബിൻ എബ്രഹാം ,ജോസഫ് പുന്നയിൽ -അറ്റോർണി, ഡേവിഡ് സാമുവേൽ , ഷൈൻ  -മല്ലു കഫെ , റോജി സാമുവേൽ, മനോജ് -റോയൽ സ്‌പൈസ്, ജോബിൻ മാത്യു, മോൻസി ചെറിയാൻ , സോബി ഇട്ടി-ഫോട്ടോഗ്രാഫി , ഫിജിൻ  വീഡിയോ , ഷൈജു-ഓഡിയോ തുടങ്ങിയവരും പങ്കെടുത്തവരിൽ ഉൾപ്പെടുന്നു
.
വളർന്നുവരുന്ന ടാലന്റിനുള്ള പ്രവാസി ചാനൽ  മീഡിയ ഇൻഫ്ലുൻസർ അവാർഡ് ,  സിങ്ങർ ഓഫ് ഫിലാഡൽഫിയ-ജെയ്സൺ ഫിലിപ്പിന്  അറ്റോർണി ജോസെഫ് കുന്നേൽ സമ്മാനിച്ചു .   ജസ്റ്റിൻ ജോസും അൻസു ആലപ്പാട്ടും എം സി മാരായി .

കെവിന്റെയും ഹൽദയുടെയും  ഗാനാലാപനങ്ങൾ പ്രോഗ്രാമിന് മാറ്റ് കൂട്ടി  .സമാപനത്തിൽ ജെയ്സൺ ഫിലിപ് , ഹെൽദ സുനോ, കെവിൻ ആൽഗെയ്‌സ് , അൻസു ആലപ്പാട്ട്  ടീമിന്റെ ഗാനമേളയും ഡിന്നറും  പരിപാടികൾക്ക് ഹൃദ്യത പകർന്നു .

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments