Wednesday, March 22, 2023

HomeAmericaഫ്ലോറിഡ :ഫോമ സൺഷൈൻ റീജിയൻ  2023 -2024 വർഷത്തെ  പ്രവർത്തന ഉത്ഘാടനവും കലാസന്ധ്യയും സംഘാടനമികവും...

ഫ്ലോറിഡ :ഫോമ സൺഷൈൻ റീജിയൻ  2023 -2024 വർഷത്തെ  പ്രവർത്തന ഉത്ഘാടനവും കലാസന്ധ്യയും സംഘാടനമികവും ദേശീയനേതാക്കളുടെ സാന്നിദ്ധ്യവും  കൊണ്ട് ശ്രെദ്ധയമായി.

spot_img
spot_img

സോണി കണ്ണോട്ടുതറ
സൺഷൈൻ റീജിയൻ .പി ആർ ഒ

റീജിയന്റെ പ്രവർത്തന ഉത്ഘാടനവും കലാസന്ധ്യയും ഫെബ്രുവരി 18 ശനിയാഴ്ച്ച സാൻഫോർഡ് സിറ്റിയിലെ സെമിനോൾ ഹൈസ്കൂൾ 9th ഗ്രേഡ് സെന്റർ ഓഡിറ്റോറിയത്തിൽവെച്ച് ഫോമാ ദേശിയ,റീജിണൽ നേതാക്കളുടെ സാന്നിധ്യത്തിൽ പ്രൗഡഗംഭിരമായി നടത്തപ്പെട്ടു . താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടുകൂടി ഫോമയുടെ നേതാക്കൻമാരെ സദസിലേയ്‌ക്ക്‌ ആനയിച്ചു. പ്രിയങ്കരനായ ഫോമായുടെ പ്രസിഡന്റ് Dr. ജേക്കബ് തോമസ് ഭദ്രദീപം തെളിയിച്ചു ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് RVP ചാക്കോച്ചൻ ജോസഫ്, സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളികുളം , ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോമോൻ ആന്റണി , ബിജോയ് സേവ്യർ, അജേഷ് ബാലാനന്ദൻ, ദേശിയ നേതാക്കളായ സുനിൽ വർഗീസ് , Dr. ജഗതി നായർ, സൺഷൈൻ റീജിയൺ കമ്മിറ്റി അംഗങ്ങൾ, വിമൻസ് ഫോറം അംഗങ്ങൾ എന്നിവരും ഭദ്രദീപം തെളിയിച്ച് ഈ ചരിത്ര മുഹൂർത്തത്തിന്റെ ഭാഗമായി.

RVP ചാക്കോച്ചൻ ജോസഫ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ റീജിയന് ഫോമായുടെ പ്രവത്തനങ്ങളോട് ചേർന്നുനിന്നുകൊണ്ട് നാമായിരിക്കുന്ന സമൂഹത്തിന്റെയും കേരളത്തിൽ നമ്മുടെസഹായസഹകരണങ്ങൾ പ്രതീഷിക്കുന്ന സമൂഹത്തിന്റെയും ഉന്നമനത്തിനായി മുൻപന്തിയിൽ തന്നെ ഉണ്ടാകും എന്നും കൂടാതെ നമ്മുടെ യുവാക്കളെ സംഘടനയോടെ ചേർത്തുനിർത്തുന്നതിന് കൂടുതൽ ഊന്നൽ നൽകും എന്നും അതിനായി എല്ലാ അംഗസംഘടനകയുടെയും സഹകരണം പ്രതിഷിക്കുന്നതായും പറഞ്ഞു . തുടർന്ന് പ്രസിഡന്റ് Dr. ജേക്കബ് തോമസ് തൻ്റെ ഉത്ഘാടന പ്രസംഗത്തിൽ ഏറ്റവും വലിയ റീജിയൺകളിൽ ഒന്നായ സൺഷൈൻ റീജിയൺ ഫോമാ എന്ന പ്രസ്ഥാനത്തിന് നിരന്തരമായി നൽകുന്ന സഹകരണത്തിന് നന്ദി പ്രകാശിപ്പിക്കുകയും റീജിയൻറെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ സഹായസഹകരണങ്ങളും വാഗ്‌ദാനം ചെയ്യുകയും ചെയ്യ്തു .

സെക്രട്ടറി ശ്രീ. ഓജസ് ജോൺ തന്റെ ആശംസാപ്രസംഗത്തിൽ ഫോമായുടെ ഈവർഷത്തെ കർമ്മപരിപാടികൾ വിശദീകരിച്ചു . നമ്മുടെ യുവാക്കൾ അംഗസംഘടനകളുടെയും ഫോമായുടെയും ഒക്കെ ഭാഗമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഭാവിയിൽ അമേരിക്കയുടെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ പുതുതലമുറയെ എത്തിക്കുന്നതിനാണ് ഫോമാ മുൻഗണന നൽകുന്നതെന്നും പറഞ്ഞു.

ട്രഷറർ ബിജു തോണിക്കടവിൽ തന്റെ പ്രസംഗത്തിൽ കഴിഞ്ഞ കാലങ്ങളിൽ ഫോമാ നടത്തിയ സാമൂഹിക ഇടപെടലുകളും ചാരിറ്റി പ്രവർത്തനങ്ങളും മുക്തകണ്ഠമായ പ്രശംസ നേടിയിട്ടുണ്ട് എന്നും ഈ ഭരണസമിതിയുടെ കാലയളവിൽ ഒരുപടികൂടികടന്നുള്ള പ്രവർത്തനങ്ങൾ ഉണ്ടാകും അതിനായി സൺഷൈൻ റീജിയൻറെ എല്ലാ സഹകരണവും ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു .വൈസ് പ്രസിഡന്റ് സണ്ണി വള്ളികുളം , ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോമോൻ ആന്റണി , ബിജോയ് സേവ്യർ, അജേഷ് ബാലാനന്ദൻ, ദേശിയ നേതാക്കളായ സുനിൽ വർഗീസ് , Dr. ജഗതി നായർ, റീജിയൺ കമ്മിറ്റി ചെയർമാൻ റ്റിറ്റോ ജോൺ എന്നിവർ ആശംസകൾ അറിയിച്ചു .

ഫ്ളോറിഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻ അണിയിച്ചൊരുക്കിയ ദൃശ്യകലാവിരുന്ന് കാണികൾക്ക് വേറിട്ട ഒരു അനുഭവമാണ് സമ്മാനിച്ചത് റീജിയൺ സെക്രട്ടറി ഗോപകുമാർ സ്വാഗതവും റീജിയൺ ട്രഷറർ അശോക് മേനോൻ നന്ദിയും അറിയിച്ചു. ശ്രീമതി സ്മിതാ നോബിൾ, ശ്രീമതി ഷീലാ ഷാജു എന്നിവർ കലാപരിപാടികൾ നിയന്ത്രിച്ചു. സ്വാദിഷ്ടമായ അത്താഴവിരുന്നോടുകൂടി കാര്യപരിപാടികൾ സമാപിച്ചു .

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments