സില്‍ജി ജെ. ടോം
ഫിലാഡല്‍ഫിയ: നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ ഒരു വ്യാഴവട്ടത്തിലേറെയായി ഹൃദയത്തോട് ചേര്‍ത്തുവച്ച പ്രവാസി ചാനല്‍ പെന്‍സില്‍വേനിയയുടെ മണ്ണിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഫിലാഡല്‍ഫിയ മയൂര റസ്റ്ററന്റില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പ്രവാസി ചാനല്‍ മാനേജിങ് ഡയറക്ടര്‍ സുനില്‍ ട്രൈസ്റ്റാര്‍ ചാനലിന്റെ പെന്‍സില്‍വേനിയ റീജിയണല്‍ ഡയറക്ടറായി ലിജോ പി ജോര്‍ജിനേയും അദ്ദേഹത്തിന്റെ ടീമിനെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു.



നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ പ്രിയ നിമിഷങ്ങളെയും വാര്‍ത്താവിശേഷങ്ങളെയും വിനോദോപാധികളെയും സ്വീകരണ മുറികളില്‍ എത്തിക്കുന്ന നോര്‍ത്ത് അമേരിക്കന്‍ മാധ്യമ സംരംഭം- പ്രവാസി ചാനല്‍ ലോക മലയാളികളുടെ പ്രത്യേകിച്ച് പ്രവാസികളുടെ ശബ്ദമാകുന്നതിന് മുന്നോടിയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പെന്‍സില്‍വേനിയയിലും ചാനല്‍ തുടക്കമിട്ടത്.



പ്രവാസി ചാനല്‍ പെന്‍സില്‍വാനിയയുടെ ഉദ്ഘാടന ചടങ്ങില്‍ ടീം മീഡിയ പ്രൊഡ്യൂസറും മാപ്പ് മുന്‍ പ്രസിഡന്റും ഫോമാ മുന്‍ നാഷണല്‍ കമ്മിറ്റിയംഗവുമായ അനു സ്‌കറിയ സ്വാഗതം പറഞ്ഞു. 2005 മുതല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പ്രവര്‍ത്തനങ്ങളുമായി ഫിലാഡല്‍ഫിയ മലയാളികള്‍ക്ക് സുപരിചിതനാണ് ചാനലിന്റെ പെന്‍സില്‍വാനിയ റീജിയണല്‍ ഡയറക്ടറായി നിയമിതനായ ലിജോ പി ജോര്‍ജ്.



ഫിലഡല്‍ഫിയ മലയാളി സമ്മേളനങ്ങളില്‍ സ്ഥിര സാന്നിധ്യമായ അമേരിക്കന്‍ പൊളിറ്റീഷ്യനും 2016 മുതല്‍ ഫിലാഡല്‍ഫിയ സിറ്റി കൗണ്‍സില്‍ ഡെമോക്രാറ്റിക് അംഗവും 2023 ഫിലാഡല്‍ഫിയ മേയര്‍ ഇലെക്ഷനില്‍ ഡെമോക്രാറ്റിക്ക്യാന്‍ഡിഡേറ്റുമായ ഡെറിക് എസ് ഗ്രീന്‍, ഫിലാഡല്‍ഫിയ സിറ്റി കൗണ്‍സിലിലെ ഏഴ് കൗണ്‍സില്‍ അംഗങ്ങളില്‍ ഒരാളായി 2022 നവംബറില്‍ തിരഞ്ഞെടുക്കപ്പെട്ട ജിം ഹാരിറ്റി, ജന സേവനത്തിനായി ജീവിതം സമര്‍പ്പിച്ച 2ിറ പോലീസ് ഡിസ്ട്രിക്ട് കമാന്‍ഡര്‍ ക്യാപ്റ്റന്‍ ജയിംസ് കിംറെ, റഷ്യയില്‍ ജനിച്ച് യുക്രേനിയയില്‍ വളര്ന്ന് അമേരിക്കയില്‍ ജീവിതം നയിക്കുന്ന ഏവര്‍ക്കും പ്രിയങ്കരനായ റോമന്‍ സുക്കോവ്, ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രൊഡ്യൂസറും ക്യാമറമാനും ഐ.പി.സി.എന്‍.എ ഫിലാഡല്‍ഫിയ ചാപ്റ്റര്‍ സെക്രട്ടറിയുമായ അരുണ്‍ കോവേഡ്, കലാ സാംസ്‌കാരികരംഗത്തെ നിറ സാന്നിധ്യവും ഫോമായുടെ 2022-2024 ജോയിന്റ് സെക്രട്ടറിയുമായ ഡോ. ജയ് മോള്‍ ശ്രീധര്‍, ഫിലാഡല്‍ഫിയ പോലീസ് ഡിപ്പാര്‍ട്‌മെന്റിലെ ആദ്യ മലയാളി സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ വൈസര്‍ ബ്ലെസന്‍ മാത്യു, കേരളത്തില്‍ നിന്ന് രാഷ്ട്രീയപ്രവര്‍ത്തന പരിചയവുമായി വന്ന് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശോഭിക്കുന്ന ഫൊക്കാന ഫിലാഡല്‍ഫിയ റീജിയന്‍ ആര്‍ വി പി ഷാജി സാമുവേല്‍, ഫാര്‍മസിസ്റ്റ് ജോലിയും ബിസിനസുകളും ചെയ്യുമ്പോഴും ഫോമാ ജോയിന്റ് ട്രഷറര്‍ എന്ന നിലയില്‍ തിളങ്ങുന്ന ജയിംസ് ജോര്‍ജ്, അറ്റോര്‍ണിയായി കാല്‍ നൂറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ള ജോസഫ് കുന്നേല്‍ എന്നിവര്‍ വേദിയെ പ്രൗഢഗംഭീരമാക്കി.


ന്യൂ ജേഴ്സിയില്‍ 2011 ല്‍ ഒഫീഷ്യലായി ലോഞ്ച് ചെയ്ത വേളയില്‍ 30 മിനിറ്റ് മാത്രമായി പ്രക്ഷേപണം ആരംഭിച്ച ചാനല്‍ ഒരു വര്‍ഷത്തിനുള്ളില്‍ 24 മണിക്കൂര്‍ പ്രക്ഷേപണം ആരംഭിച്ച് ഇന്ന് ദേശീയമായി മാത്രമല്ല ലോകത്തെവിടെയും കാണാവുന്ന വിധത്തിലേക്ക് വളര്‍ന്ന വളര്‍ച്ചയുടെ വഴികള്‍ പ്രവാസി ചാനല്‍ മാനേജിന്ദ് ഡയറക്ടര്‍ സുനില്‍ ട്രൈസ്റ്റാര്‍ ചുരുക്കത്തില്‍ വിവരിച്ചു. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസൃതമായി ഏറ്റവും നൂതന സാങ്കേതികവിദ്യയില്‍ തയ്യാറാക്കിയ മീഡിയ ആപ്പ് യു എസ് എ യിലൂടെ ഫോണിലൂടെ ചാനല്‍ അമേരിക്കയില്‍ എവിടെയും കാണാം. അടുത്ത ഘട്ടമായി ഒരു ഒ.ടി.ടി പ്ലാറ്റ് ഫോം കൂടി -മീഡിയ ആപ്പ് യു എസ് എ എന്ന പേരില്‍ എല്ലാ ടെലിവിഷനിലും സ്മാര്‍ട്ട് ടി വികളിലും കാണാനുള്ള നൂതന സാങ്കേതിക സംവിധാനം ഉടന്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസി ചാനലിന്റെ നെടും തൂണുകളായി തനിക്കൊപ്പമുള്ള വര്‍ക്കി എബ്രഹാം (ന്യൂ യോര്‍ക്ക്), ബേബി ഊരാളില്‍ (ന്യൂ യോര്‍ക്ക്) ജോണ്‍ ടൈറ്റസ് (സിയാറ്റില്‍) , ജോയി നെടിയകാലായില്‍ (ചിക്കാഗോ) എന്നിവരുടെ സഹകരണത്തെയും അദ്ദേഹം പരാമര്‍ശിച്ചു. ചാനലിനെ ഈയൊരു വ്യാഴവട്ടക്കാലം കൈപിടിച്ച് നടത്തിയ അമേരിക്കന്‍ മലയാളികളുടെ സ്‌നേഹത്തിന് അദ്ദേഹം നന്ദി അറിയിച്ചു.

ലിജോയോടൊപ്പം അനു സ്‌കറിയ (പ്രൊഡ്യൂസര്‍), മീഡിയ കോ ഓര്‍ഡിനേറ്റര്‍ , ഷാലു പുന്നൂസ്-പ്രൊഡ്യൂസര്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍ , സാമുവേല്‍, ജസ്റ്റിന്‍ ജോസ് -ആങ്കര്‍, റോബിന്‍ ഡാന്‍ സാമുവേല്‍ -ഡി.ഒ.പി പ്രൊഡക്ഷന്‍, അന്‍സു ആലപ്പാട്ട്- ആങ്കര്‍ എന്നിവരെ ടീം അംഗങ്ങളായും പ്രഖ്യാപിച്ചു. വിശിഷ്ടാതിഥികള്‍ ഭദ്രദീപം തെളിയിച്ചുദ്ഘടന കര്‍മം നടത്തി.


സുനില്‍ ട്രൈസ്റ്റാര്‍ ലിജോയ്ക്ക് പ്രവാസി ചാനലിന്റെ ഫ്‌ലാഗും പ്രസ് ബാഡ്ജും കൈമാറി. ജിം ഹാരിറ്റി, ഡെറിക് എസ് ഗ്രീന്‍,ക്യാപ്റ്റന്‍ ജയിംസ് കിംറെ, അറ്റോര്‍ണി ജോസഫ് കുന്നേല്‍, ബ്ലെസന്‍ മാത്യു, റോമന്‍ സുക്കോവ്, ഡോ. ജയ് മോള്‍ ശ്രീധര്‍-ഫോമാ, ജെയിംസ് ജോര്‍ജ്, അരുണ്‍ കോവാട്ട്, ഷാജി സാമുവേല്‍ -ഫൊക്കാന, സുരേഷ് നായര്‍, ബിനു സി തോമസ്, ഷിനു ജോസഫ്, രാജീവന്‍ ചെറിയാന്‍ ,ചെറിയാന്‍ കോശി, മാത്യു തരകന്‍, ജിജു കുരുവിള തൂങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി .


ഷിനു ജോസഫ് (ഫോമ നാഷണല്‍ കമ്മിറ്റി), ഷാലു പുന്നൂസ് (മീഡിയ കോ ഓര്‍ഡിനേറ്റര്‍- പ്രവാസി ചാനല്‍, ഫോമ നാഷണല്‍ കമ്മിറ്റി ) , ശ്രീജിത്ത് കോമത്ത്(മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍ഫിയ പ്രസിഡന്റ്), ഷാജി മിറ്റത്താനി(കല പ്രസിഡന്റ്), സുരേഷ് നായര്‍ (ചെയര്‍മാന്‍ ഓഫ് ട്രൈസ്റ്റേറ്റ് കേരള ഫോറം), ബിനു സി തോമസ് (പ്രസിഡന്റ് ഓഫ് വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ഫിലാഡല്‍ഫിയ ചാപ്റ്റര്‍ ) തോമസ് കിഴക്കേമുറിയില്‍ (കോട്ടയം അസോസിയേഷന്‍ പ്രസിഡന്റ്) , തോമസ് മാത്യു റജി (റാന്നി അസോസിയേഷന്‍ പ്രസിഡന്റ് ), സന്തോഷ് എബ്രഹാം ഐ.ഒ.സി പ്രസിഡന്റ് , രാജീവന്‍ ചെറിയാന്‍( കേരള അസോസിയേഷന്‍ ഓഫ് ഡെലവെയര്‍വാലി) എന്നിവരും പരിപാടികളില്‍ സജീവ സാന്നിധ്യമായി.


സത്യസന്ധമായും മികവോടെയും പ്രോഗ്രാമുകള്‍ നടത്തുകയായിരിക്കും തന്റെ ലക്ഷ്യമെന്ന് ലിജോ ജോര്‍ജ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു .ശ്വസിക്കാന്‍ പാടുപെട്ട കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്ഥാനമാനങ്ങളെ കുറിച്ച് നമ്മള്‍ ചിന്തിച്ചിരുന്നില്ല, നന്ദിയര്‍പ്പിച്ച് ലിജോ പി ജോര്‍ജ് പറഞ്ഞു . ഫണ്ട് റെയ്സിംഗില്‍ ബിസിനസ് സുഹൃത്തുക്കളുടെ പങ്കാളിത്തം പ്രതീക്ഷിച്ച അദ്ദേഹം ആഴ്ചകള്‍ക്കുള്ളില്‍ പുതിയ പരിപാടികളുമായി വരും എന്നും അറിയിച്ചു . പത്തനാപുരം സ്വദേശിയായ ഫിസിക്കല്‍ തെറാപ്പിയില്‍ ബിരുദമുള്ള ലിജോ പി ജോര്‍ജ് മികച്ച സൗഹൃദ വലയത്തിനുടമയാണ് . ഫിലഡല്‍ഫിയയിലാണ് താമസം. സോജാ ജോര്‍ജാണ് ജീവിത പങ്കാളി, മൂന്ന് മക്കള്‍ . 17 വര്‍ഷമായി കൊമേര്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെ നിരവധി പ്രോപ്പര്‍ട്ടികള്‍ ക്രയ വിക്രയം ചെയ്ത പരിചയം . മാര്‍ത്തോമ്മാസഭയുടെ യുവജന പ്രസ്ഥാനത്തിലൂടെ നേതൃവഴികളില്‍ തുടക്കമിട്ട ലിജോ നോര്‍ത്ത് ഇന്ത്യന്‍ മാധ്യമ രംഗത്ത് ഏറെ പ്രതീക്ഷകളോടെ ചുവട് വെക്കുന്നു.


രാജു ശങ്കരത്തില്‍, ശ്രീജിത്ത് കോമത്ത് , ജിജു കുരുവിള, സുരേഷ് നായര്‍, ബിനു സി തോമസ്, തോമസ് മാത്യു, സന്തോഷ് എബ്രഹാം, ബിനു നായര്‍, സോയ നായര്‍, യോഹന്നാന്‍ ശങ്കരത്തില്‍, കെ ജോണ്‍സന്‍ , ജിജു കുരുവിള, ഷാജി സുകുമാരന്‍- മയൂര റസ്റ്ററെന്റ് , സന്തോഷ് ഫിലിപ്, ബൈജു സാമുവേല്‍, ലെനോ സ്‌കറിയ, ദീപു ചെറിയാന്‍ , ഡാന്‍ തോമസ് , അലക്‌സ് ചെറിയാന്‍, ഷാജു –നര്‍മദ, സുബിന്‍ എബ്രഹാം ,ജോസഫ് പുന്നയില്‍ -അറ്റോര്‍ണി, ഡേവിഡ് സാമുവേല്‍, ഷൈന്‍ -മല്ലു കഫെ , റോജി സാമുവേല്‍, മനോജ് -റോയല്‍ സ്പൈസ്, ജോബിന്‍ മാത്യു, മോന്‍സി ചെറിയാന്‍ , സോബി ഇട്ടി-ഫോട്ടോഗ്രാഫി , ഫിജിന്‍ വീഡിയോ , ഷൈജു-ഓഡിയോ തുടങ്ങിയവരും പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു
.
വളര്‍ന്നുവരുന്ന ടാലന്റിനുള്ള പ്രവാസി ചാനല്‍ മീഡിയ ഇന്‍ഫ്‌ലുന്‍സര്‍ അവാര്‍ഡ്, സിങ്ങര്‍ ഓഫ് ഫിലാഡല്‍ഫിയ-ജെയ്‌സണ്‍ ഫിലിപ്പിന് അറ്റോര്‍ണി ജോസെഫ് കുന്നേല്‍ സമ്മാനിച്ചു. ജസ്റ്റിന്‍ ജോസും അന്‍സു ആലപ്പാട്ടും എം സി മാരായി.


കെവിന്റെയും ഹല്‍ദയുടെയും ഗാനാലാപനങ്ങള്‍ പ്രോഗ്രാമിന് മാറ്റ് കൂട്ടി .സമാപനത്തില്‍ ജെയ്‌സണ്‍ ഫിലിപ് , ഹെല്‍ദ സുനോ, കെവിന്‍ ആല്‍ഗെയ്സ്, അന്‍സു ആലപ്പാട്ട് ടീമിന്റെ ഗാനമേളയും ഡിന്നറും പരിപാടികള്‍ക്ക് ഹൃദ്യത പകര്‍ന്നു.