Thursday, March 28, 2024

HomeAmericaഎക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ലോകപ്രാര്‍ഥനാ ദിനം

എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ലോകപ്രാര്‍ഥനാ ദിനം

spot_img
spot_img

ജീമോന്‍ ജോര്‍ജ്

ഫിലഡല്‍ഫിയ: എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ലോകപ്രാര്‍ഥനാദിനം മാര്‍ച്ച് 4 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (1009, UNRUH AVE, PHILADELPHIA, PA, 19111) നടത്തും.

സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തു പ്രവര്‍ത്തിച്ചു വരുന്ന എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നായി ലോക പ്രാര്‍ഥനാ ദിനത്തിന്റെ ഈ വര്‍ഷത്തെ ചിന്താവിഷയം ഞാന്‍ നിങ്ങളുടെ വിശ്വാസത്തെ കുറിച്ച് കേട്ടിരിക്കുന്നു.

Ephesians 1:15-19) ലോകത്തിലെ 170 ല്‍ പരം രാജ്യങ്ങളില്‍ ക്രിസ്തീയ വിശ്വാസികളായ വനിതകളുടെ നേതൃത്വത്തില്‍ ഓരോ വര്‍ഷവും ഒരു പ്രത്യേക രാജ്യം തിരഞ്ഞെടുത്ത് ആ രാജ്യത്തിലെ ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിനായി പ്രാര്‍ഥിക്കാന്‍ മാര്‍ച്ച് മാസത്തിലെ ഒരു ശനിയാഴ്ച പ്രാര്‍ഥനാദിനമായി ആചരിച്ചു വരുന്നതാണ്. ലോകപ്രാര്‍ഥനാദിനം തായ്‌വാനിലെ ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിനായിട്ടാണ് ഈ വര്‍ഷത്തെ പ്രാര്‍ഥനാദിനം ആചരിക്കുന്നത്.

വി. വേദപുസ്തകത്തിലെ വചനങ്ങളെ അടിസ്ഥാനമാക്കി വേദശാസ്ത്രത്തില്‍ അഗാതമായ പാണ്ഡിത്യവും അതിലും ഉപരി ലളിതമായ ഭാഷയിലൂടെ സുവിശേഷ പ്രഘോഷണം നടത്തുവാന്‍ പ്രത്യേകം കഴിവുമുള്ള സുപ്രസിദ്ധ ക്രിസ്തീയ പ്രാസംഗികയുമായ സീനാ മാത്യുവാണ് മുഖ്യ പ്രാസംഗിക വിവിധ ദേവാലയങ്ങളില്‍ നിന്നും വരുന്നവര്‍ ഗാനാലാപനങ്ങളിലൂടെയും വ്യത്യസ്തമായ സ്‌കിറ്റുകളിലൂടെയും നൃത്തങ്ങളിലൂടെയും മുഖ്യ ചിന്താവിഷയത്തെ അധികരിച്ചുള്ള വിവിധ കലാസൃഷ്ടികള്‍ കുട്ടികളും മുതിര്‍ന്നവരും വേദിയില്‍ അവതരിപ്പിക്കുന്നതാണ് എക്യുമെനിക്കല്‍ ഗായകസംഘം തോമസ് ഏബ്രഹാം (ബിജു) നേതൃത്വത്തില്‍ ലോക പ്രാര്‍ഥനാദിനത്തില്‍ ഗാനശുശ്രൂഷകള്‍ ആലപിക്കുന്നതായിരിക്കും.

റവ. ഫാ. എം. കെ. കുറിയാക്കോസ് (ചെയര്‍മാന്‍), റവ. ഫാ. എല്‍ദോസ്, കെ. പി.(കോ ചെയര്‍മാന്‍), റവ. ഫാ. ജേക്കബ് ജോണ്‍(റിലിജിയസ് കോഡിനേറ്റര്‍), കെവിന്‍ വര്‍ഗീസ് (സെക്രട്ടറി), റോജിഷ് സാമുവേല്‍ (ട്രഷറാര്‍), അബിന്‍ സെബാസ്റ്റ്യന്‍(ജോ. സെക്രട്ടറി), സെലിന്‍ ഓലിക്കല്‍ (കോഡിനേറ്റര്‍, വിമന്‍സ് ഫോറം), എബിന്‍ ബാബു(പ്രോഗ്രാം), തോമസ്‌കുട്ടി വര്‍ഗീസ്(ചാരിറ്റി), ഷാജി മിറ്റത്താനി (സുവനീര്‍), ജീമോന്‍ ജോര്‍ജ് (പിആര്‍ഒ), നിര്‍മ്മലാ ഏബ്രഹാം, സുമാ ചാക്കോ, ലിസി തോമസ്, ഷൈലാ രാജന്‍, ഷീലാ ജോര്‍ജ്, സൂസന്‍ സാബു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികളും നിരവധി വൈദീകരുടെയും വനിതാ പ്രതിനിധികളുടെയും സഹകരണത്തിലും ലോക പ്രാര്‍ത്ഥനാദിനം വന്‍ വിജയമാക്കിത്തീര്‍ക്കുവാനുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവരുന്നതായും കൂടാതെ ഫിലഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാവരെയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായും എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ പത്രകുറിപ്പില്‍ അറിയിക്കുകയുണ്ടായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments