Wednesday, March 22, 2023

HomeAmericaബൈബിൾ വിചിന്തനത്തിനുള്ള പുതിയ വെബ്സൈറ്റ്

ബൈബിൾ വിചിന്തനത്തിനുള്ള പുതിയ വെബ്സൈറ്റ്

spot_img
spot_img

ഷിക്കാഗോ: തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ഫെബ്രുവരി 26 ഞായറാഴ്ച രാവിലെ 9:45 നുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം വിശുദ്ധ ഗ്രന്ഥത്തിലെ വ്യക്തികൾ, സ്ഥലങ്ങൾ, പാരമ്പര്യങ്ങൾ, ആശയങ്ങൾ, സംഖ്യകൾ എന്നിവയെപ്പറ്റി വിശദീകരിക്കുകയും സംശയനിവാരണത്തിനും ആഴത്തിലുള്ള പ്രതിഫലനവും നല്കുന്ന പുതിയ വെബ്സൈറ്റ് ഷിക്കാഗോ സീറോമലബാർ രൂപതയുടെ രൂപതാദ്ധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് ഉൽഘാടനം ചെയ്തു.

ഫാ. മുത്തോലത്തിന്റെ നേത്യുത്വത്തിൽ നടത്തുന്ന പാലാ ചേര്‍പ്പുങ്കലിലുള്ള ഭിന്നശേഷിക്കാർക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സന്ദർശിക്കുകയും പുതിയ സാങ്കേതികവിദ്യയിലുള്ള പ്രാവീണ്യത്തെ അഭിനന്ദിക്കുകയും, അച്ഛന്റെ സാമൂഹിക പ്രവ്യർത്തനത്തിലൂന്നിയ കർമ്മനിരതമായ പ്രവ്യർത്തനങ്ങൾ ഏവർക്കും അസൂയാവഹമാണെന്നും അത് മറ്റ് വൈദികർക്ക് മാത്യുകയാകട്ടെയെന്നും ഉദ്ഘാടനപ്രസംഗത്തിൽ പിതാവ് ഉദ്‌ബോധിപ്പിച്ചു.

ഈ വെബസൈറ്റ് https://biblereflection.org വൈദികർക്കും സന്യാസ്തർക്കും അല്മായർക്കും ഏറെ ഉപകാരപ്പെടുമെന്നും അത് ഏവരും പ്രയോജനപ്പെടുത്തണമെന്നും മാർ ആലപ്പാട്ട് പ്രസ്താവിച്ചു. 2022 നവംബർ 1 ന് ആരംഭിച്ച ഈ പദ്ധതി ഫാ. എബ്രഹാം മുത്തോലത്ത് ഫൗണ്ടേഷൻ, യു.എസ്.എ.യിലെ എൻ.എഫ്.പി.യാണ് സ്പോൺസർ ചെയ്യുന്നത്.

സീറോമലബാർ സഭയുടെ പഞ്ചാംഗമനുസരിച്ച് ഞയറാഴ്ചകളുടെയും തിരുനാളുകളുടെയും പ്രസംഗങ്ങൾക്കുപകരിക്കുന്ന വചനപ്രഘോഷണ സഹായിയായി ഫാ. മുത്തോലത്ത് രചിച്ച “ജോയ് ഓഫ് ദ വേർഡ്” എന്ന ഇംഗ്ലീഷ് ഗ്രന്ഥം ബോബെയിലെ സെന്റ് പോൾ പബ്ലിക്കേഷൻസ് പ്രസിദ്ധപ്പെടുത്തുകയുണ്ടായി.

സുവിശേഷങ്ങളുടെ സമ്പൂർണ വ്യാഖ്യാനം ലക്ഷ്യംവച്ച് ഫാ. മുത്തോലത്ത് ഇംഗ്ലീഷിൽ തയ്യാറാക്കിയതാണ് https://bibleinterpretation.org എന്ന വെബ്‌സൈറ്റ്. christianhomily.com, frabrahamfoundation.org എന്നിവയാണ് ബന്ധപ്പെട്ട വെബ്സൈറ്റുകൾ. പുരോഹിതന്മാർ, പ്രസംഗകർ, മതബോധന അധ്യാപകർ, പ്രാർത്ഥനാ ഗ്രൂപ്പുകൾ, ബൈബിൾ ഭാഗങ്ങൾ മനസ്സിലാക്കാൻ ഇഷ്ടപ്പെടുന്ന മറ്റുള്ളവർ എന്നിവർക്ക് ഈ വെബ്സൈറ്റുകൾ അനുയോജ്യമാണ്.
അടിക്കുറിപ്പ്: ഷിക്കാഗോ സീറോമലബാർ രൂപതയുടെ രൂപതാദ്ധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് പുതിയ വെബ്സൈറ്റ് ഉൽഘാടന കർമ്മം നടത്തുന്നു. പാരീഷ് കൗൺസിൽ അംഗങ്ങൾ സമീപം.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments