സിബു എം. കുളങ്ങര
ചിക്കാഗോ: കെ സി എസ് ചിക്കാഗോ, വാലന്റൈൻസ് ഡേ യോടനുബന്ധിച്ച്, നടത്തിയ കപ്പിൾസ് നൈറ്റ് 2023 പുതുമയാർന്ന പരിപാടികളും, രുചികരമായ ബാങ്ക്വറ്റ് ഡിന്നറും നൂതന ഗെയിമുകളും ഒക്കെയായി ഏറെ ശ്രദ്ധേയമായി.
ഫെബ്രുവരി 26, ഞായറാഴ്ച, ഡസ്പ്ലെയിൻസിൽ ഉള്ള ക്നാനായ സെന്ററിൽ വച്ച് നടത്തിയ, കപ്പിൾസ് നെറ്റിൽ, ഹവായിൻ ഡാൻസ്, മ്യൂസിക്കൽ ഗെയിംസ്, കുസൃതി ചോദ്യങ്ങൾ, മറ്റ് തമാശ പരിപാടികൾ ഉൾപ്പെടെ, വളരെ ചിട്ടയോടും, ആസ്വാദ്യകരവുമായ രീതിയിൽ, സംഘടിപ്പിച്ച, പ്രസ്തുത പരിപാടി ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

കെ സി എസ് പ്രസിഡന്റ് ജയിൻ മാക്കിൽ, വൈസ് പ്രസിഡന്റ് ജിനോ കക്കാട്ടിൽ, സെക്രട്ടറി സിബു കുളങ്ങര, എന്നിവർക്ക് പുറമേ, കപ്പിൾസ് നൈറ്റ് കോഡിനേറ്റേഴ്സ് ആയി പ്രവർത്തിച്ച, അഭിലാഷ് നെല്ലാമറ്റം, ഡോക്ടർ അലക്സ് കറുകപ്പറമ്പിൽ, ജിനോയ് കവലക്കൽ, ഷാനിൽ പീറ്റേഴ്സ് വെട്ടിക്കാട്ട്, മഞ്ജു കൊല്ലപ്പള്ളി, മഞ്ചരി തേക്ക് നിൽക്കുന്നതിൽ, ടോസ്‌മി കൈതക്കത്തൊട്ടിയിൽ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ജോയിസ് പുത്തൻപുരയിൽ, സോനു പുത്തൻപുരയിൽ എന്നിവരുടെ വ്യത്യസ്ത ശൈലിയിലുള്ള അവതരണം, ഏറെ ആകർഷകമായി. ചാരി വണ്ടന്നൂരിന്റെ നേതൃത്വത്തിൽ നടത്തിയ, കപ്പിൾസ് ഗെയിംസ്, റൊണാൾഡ് പൂക്കുമ്പന്റെ നേതൃത്വത്തിൽ നടത്തിയ കുസൃതി ചോദ്യങ്ങൾ, സൽമ നെല്ലാമറ്റം, ബിനി ചാലുങ്കൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മ്യൂസിക്കൽ ഗെയിംസ്, എന്നിവ പരിപാടികൾക്ക് കൊഴുപ്പ് ഏകി.
കപ്പിൾസ് നൈറ്റിനോട് അനുബന്ധിച്ചു നടത്തിയ, റീൽസ് ആൻഡ് ഫോട്ടോ ചലഞ്ച്, സോഷ്യൽ മീഡിയയിൽ വൻ തരംഗമായി. റിൽസ് കോമ്പറ്റീഷനിൽ വിപിൻ ആൻഡ് ബിനീ ചാലുങ്കൽ, അഭിലാഷ് ആൻഡ് സൽമാ നെല്ലാമറ്റം, ഫെബിൻ ആൻഡ് ജീന മറ്റത്തിൽ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഫോട്ടോ ചലഞ്ചിൽ അരുൺ ആൻഡ് ജെന്നി നെല്ലാമറ്റം ഒന്നാം സ്ഥാനവും, തമ്പി ആൻഡ് ഷൈനി വരുത്തി കുളങ്ങര, രണ്ടാം സ്ഥാനവും, ജിജു ആൻഡ് ഷാനിൽ പീറ്റേഴ്സ് വെട്ടിക്കാട്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഡോക്ടർ അലക്സ് കറുകപ്പറമ്പിൽ നേതൃത്വത്തിൽ നടത്തിയ, ഘോഷയാത്രയിൽ, ഏറ്റവും നല്ല പെർഫോമൻസിന്, ജോയിസ് ആൻഡ് സോനു പുത്തൻപുരയിലും, ഏറ്റവും ആകർഷകമായ, ഔട്ട്ഫിറ്റിന്, ജസ്റ്റിൻ ആൻഡ് ഷോമാ തെങ്ങനാട്ടും പ്രൈസ് കരസ്ഥമാക്കി.
ബെന്നി തിരുനെല്ലിപറമ്പിലിന്റെ നേതൃത്വത്തിൽ കെസിവൈഎൽ അംഗങ്ങൾ, ജഡ്ജസ് യും, മോനു വര്ഗീസ് ക്യാമറയും, ജെബി സൗണ്ട് ഡെക്കറേഷൻ, സൗണ്ട് എന്നിവ കൈകാര്യം ചെയ്തപ്പോൾ കെസിഎസ് ന്റെ ചരിത്രത്തിലെ ഒരു പൊൻ തൂവൽ ആയി ഈ പരിപാടി മാറി. ഓഫൺ പെട്രോളിയം, ഗ്രാൻഡ് സ്പോൺസറും, അഗസ്റ്റിൻ ആലപ്പാട്ട് ആൻഡ് ഫാമിലി, സ്പോൺസറും, റോയൽ ഗ്രോസറിസ്, സമ്മാനങ്ങളും സ്പോൺസർ ചെയ്തു. പരിപാടികൾ KVTV ലൈവ് ആയി സംപ്രേഷണം ചെയ്തു.