Thursday, April 25, 2024

HomeAmerica'സുരാഗണി'യുമായി 'മസാല കോഫി' അമേരിക്കയിലേക്ക് 

‘സുരാഗണി’യുമായി ‘മസാല കോഫി’ അമേരിക്കയിലേക്ക് 

spot_img
spot_img

അനിൽ ആറന്മുള 
അമേരിക്കയിലെ മലയാളികൾക്കു് ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകൾ സമ്മാനിക്കുന്ന കലാസ്വദനത്തിൻ്റെ പുതിയ കുടിച്ചേരലുകൾ വരുന്നു.അമ്മ മലയാളത്തിൻ്റെ മാധുര്യം നുണയുവാൻ,സംഗീതത്തിൻ്റെ മാസ്മരിക ലോകത്തലിയുവാൻ, ഫ്രീഡിയ ഒരുക്കുന്ന കലാവിരുന്ന് മസാല കോഫീ ” 2023 .

ഇന്ന് മലയാളികൾക്കിടയിൽ “സുരാഗണീ” എന്ന ഗാനത്തിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തി നിൽക്കുന്ന ബാൻഡാണ് മസാല കോഫി. ആദ്യമായാണ് മസാല കോഫീ എന്ന സാംസ്കാരിക പരിപാടി അമേരിക്കയിലെത്തുന്നത്. ഫ്രീഡിയയാണ് ” മസാല കോഫി ” അമേരിക്കയിൽ എത്തിക്കുന്നത്   
ദീർഘമായൊരു ഇടവേളക്കുശേഷം മലയാളികൾ കലാസാഹിത്യസൃഷ്ടികൾ ആസ്വദിക്കാനും ആനന്ദത്തിൻ്റെ പുതിയ തീരങ്ങൾ തേടാനുമായി ഒത്തുചേരാൻ അവസരം ഒരുക്കിയാണ് മസാല കോഫിയുടെ വരവ്.

2023 ഏപ്രിൽ പകുതി മുതൽ ജൂൺ ആദ്യ വാരം വരെ അമേരിക്കയിൽ മസാല കോഫി നുകരാം. 
കഴിഞ്ഞ ദിവസമാണ് മസാല കോഫി ടീമിന് അമേരിക്കൻ പെർഫോർമൻസ് വിസ ലഭിച്ചത്. ഈസ്റ്റർ കഴിഞ്ഞു നവംബർ വരെ നീളുന്ന അമേരിക്കയിലെ മലയാളികളുടെ ഉത്സവ കാലത്തിനു തുടക്കമായി ഈ വർഷം ആദ്യം പി 3 വിസ കിട്ടുന്ന ടീം ആണ് മസാല കോഫി മഹാമാരിക്കു ശേഷം ഫ്രീഡിയ നേരിട്ട് നടത്തുന്ന ആദ്യ സ്റ്റേജ് ഷോ പരിപാടിയാണ് മസാല കോഫീയുടെ മുസിക് ഷോ.

വിശദ വിവരങ്ങൾക്ക് –

ജയൻ മുളങ്ങാട് 630-640-5007

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments