Friday, March 24, 2023

HomeAmericaജോഡോ കളഞ്ഞു; പുതിയ ലുക്കില്‍ രാഹുല്‍ഗാന്ധി കാംബ്രിഡ്ജ് സര്‍വകലാശാലയില്‍

ജോഡോ കളഞ്ഞു; പുതിയ ലുക്കില്‍ രാഹുല്‍ഗാന്ധി കാംബ്രിഡ്ജ് സര്‍വകലാശാലയില്‍

spot_img
spot_img

ജോഡോ കളഞ്ഞു; പുതിയ ലുക്കില്‍ രാഹുല്‍ഗാന്ധി കാംബ്രിഡ്ജ് സര്‍വകലാശാലയില്‍ വാഷിങ്ടണ്‍: വസ്ത്രത്തിലും ഹെയര്‍സ്റ്റൈലിലും പുതിയമാറ്റം വരുത്തി ജോഡോ ലുക് കളഞ്ഞെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കാംബ്രിഡ്ജ് സര്‍വകലാശാലയിലേക്കാണ് താടിയും മുടിയും വെട്ടിയൊതുക്കി കോടും ടൈയും ധരിച്ച് രാഹുല്‍ഗാന്ധി എത്തിയത്.

ലേണിങ് ടു ലിസണ്‍ ഇന്‍ ട്വന്റിവണ്‍ത് സെഞ്ച്വറി എന്ന വിഷയത്തില്‍ സര്‍വകലാശാലയെ അഭിസംബോധന ചെയ്യാനാണ് രാഹുല്‍ എത്തിയത്. ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തില്‍ മറ്റൊരു സെഷനിലും രാഹുല്‍ പങ്കെടുക്കുന്നുണ്ട്. ഗ്ലോബല്‍ ഇനീഷ്യാറ്റീവ് കോ-ഡയറക്ടറും ഇന്‍ഡ്യക്കാരിയുമായ ശ്രുതി കപിലയുമായി ഇന്‍ഡ്യ-ചൈന ബന്ധത്തെക്കുറിച്ചാണ് ചര്‍ച നടത്തുക.

മുടി വെട്ടിയൊതുക്കിയിട്ടുണ്ട്, കൂടെ താടിയും എന്നതാണ് ലുകിന്റെ മറ്റൊരു പ്രത്യേകത. നിരവധി കോണ്‍ഗ്രസ് നേതാക്കന്‍മാരാണ് രാഹുലിന്റെ ന്യൂലുകിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുള്ളത്. ഇതാണ് യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍ എന്ന ക്യാപ്ഷനോടെ സര്‍വകലാശാലയിലെ ഡോ പൂജാ ത്രിപാദിയുടെ രാഹുലിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

മാസങ്ങള്‍ നീണ്ടുനിന്ന ഭാരത് ജോഡോ യാത്രയില്‍ താടിയും മുടിയും വളര്‍ത്തി കാണപ്പെട്ട രാഹുല്‍ഗാന്ധിയുടെ നിലവിലെ മാറ്റം മാധ്യമങ്ങളിലുള്‍പെടെ ചര്‍ചയായിരിക്കുകയാണ്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയായിരുന്നു രാഹുലിന്റെ ഭാരത് ജോഡോ യാത്ര.

യാത്രയിലുടനീളം വെളുത്ത ടീഷര്‍ടും നീട്ടിവളര്‍ത്തിയ താടിയുമായിരുന്നു രാഹുലിന്റെ ലുക്. ഭാരത് ജോഡോ യാത്രക്കുശേഷവും ലുക് അതേ രീതിയില്‍ തുടരുകയായിരുന്നു. അതിനിടയിലാണിപ്പോള്‍ കാംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിലെ പരിപാടിയില്‍ കോട്ടും ടൈയും ധരിച്ച് എത്തിയിരിക്കുന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments