ബഞ്ചമിന്‍ തോമസ്, പി.ആര്‍.ഓ.
ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍ലിന്റെ 2023- ലെ പ്രവര്‍ത്ത ഉത്ഘാടനം, ഫെബ്രുവരി 21-ാം തീയതി സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് കത്തീഡ്രല്‍ ഹാളില്‍ നടന്ന എക്യൂമെനിക്കല്‍ കൗണ്‍സില്‍ യോഗത്തില്‍, കൗണ്‍സില്‍ രക്ഷാധികാരി കൂടിയായ മാര്‍ ജോയി ആലപ്പാട്ട് ഭദ്രദീപം തെളിയിച്ച് നിര്‍വ്വഹിച്ചു.
കൗണ്‍സിലിന്റെ പ്രസിഡന്റ് റവ.എബിഎം.തോമസ് തരകന്‍ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗില്‍ പ്രാര്‍ത്ഥനാഗാനം, വേദപുസ്തക വായന, പ്രാരംഭപ്രാര്‍ത്ഥന എന്നിവയ്ക്ക് ശേഷം റവ.ഫാ.തോമസ് കടുകപ്പള്ളില്‍ ഏവരെയും സ്വാഗതം ചെയ്തു. റവ.എബി തോമസ് തരകന്‍ തന്റെ അ്ദധ്യക്ഷപ്രസംഗത്തില്‍ നാം ഏവർക്കും ദൈവസ്‌നേഹത്തിലും പരസ്പരസ്‌നേഹത്തിലും വര്‍ത്തിച്ച് സൗഖ്യദായക ശുശ്രൂഷയുടെ വക്താക്കളാകുവാന്‍ കഴിയണം’ എന്ന് ഉദ്‌ബോധിപ്പിച്ചു.

‘സഹജീവികളോടുള്ള ക്ഷമാശീലത്തോടെയുള്ള കരുതല്‍ വഴിയായി നാം ലോകത്തിന്റെ പ്രകാശവും, ഭൂമിയുടെ ഉപ്പും ആയി മാറണം. സഹോദരങ്ങളെ ചേര്‍ത്ത് പിടിച്ച് സായൂജ്യം കണ്ടെത്തി ഉത്തമ ക്രൈസ്തവ ജീവിതത്തിന്റെ സാക്ഷികള്‍ ആകണം’ എന്ന് മാര്‍ ജോയി ആലപ്പാട്ട് പിതാവ് അനുഗ്രഹപ്രഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു.
2023 ലെ തിരഞ്ഞെടുക്കപ്പെട്ട ചിന്താവിഷയമായ സമാധാനത്തിന്റെ ബന്ധത്തില്‍ ആത്മാവിന്റെ ഐക്യം നിലനിര്‍ത്തുവാന്‍ ജാഗകരൂകരായിരിക്കുവീന്‍’. എഫ്. 4:3. എന്നതിനെ ആസ്പദമാക്കി റവ.ഫാ.തോമസ് മാത്യു സംസാരിച്ചു. സുവിശേഷവല്‍ക്കരണത്തിലൂടെ നാം ക്രിസ്തുവിലുള്ള ഐക്യം ലോകത്തിന് വെളിവാക്കുകയും സ്വയം സമൂഹത്തില്‍ അലിഞ്ഞ് ചേര്‍ന്ന് നന്മയെന്ന മാധുര്യം പകര്‍ന്നു നല്‍കുയും ചെയ്യണം എന്ന് ആഹ്വാനം ചെയ്തു.
എക്യു.സെക്രട്ടറി. പ്രേംജിത് വില്യം മീറ്റിംഗില്‍ സംബന്ധിച്ച ഏവര്‍ക്കും നന്ദിരേഖപ്പെടുത്തി.
റവ.ഫാ.തോമസ് മേപ്പുറത്തിന്റെ സമാപനപ്രാര്‍ത്ഥനയും, മാര്‍ ജോയി ആലപ്പാട്ട് ആശീര്‍വാദപ്രാര്‍ത്ഥനയും നടത്തി. ചിക്കാഗോ മാര്‍ത്തോമാ ശ്ലീഹാ സീറോ മലബാര്‍ കാത്തലിക് ഇടവക ഒരുക്കിയ സ്‌നേഹവിരുന്നോടെ യോഗം അവസാനിച്ചു.
വിജയകരമായി 40-ാം വര്‍ഷത്തിലേക്ക് കടക്കുന്ന ചിക്കാഗോ എക്യൂമെനിക്കല്‍ പ്രസ്ഥാനം ആദ്ധ്യാത്മിക, ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക, കലാകായിക മേഖലകളില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
2023-ലെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ റവ..എബി.എം. തോമസ് തരകന്‍(പ്രസിഡന്റ്), റവ.ഫാ.തോമസ് മാത്യു(വൈസ് പ്രസിഡന്റ്) , പ്രേംജിത് വില്യം (സെക്രട്ടറി), ഡെല്‍സി മാത്യു (ജോ.സെക്രട്ടറി), ബിജോയി സഖറിയ (ട്രഷറര്‍), ജോര്‍ജ്ജ് മൊളയില്‍ (ജോ.ട്രഷറര്‍), റവ.ജോ.വര്‍ഗീസ് മലയില്‍ (യൂത്ത് ഫോറം ചെയര്‍മാന്‍), കെവിന്‍ ഏബ്രഹാം (യൂത്ത് കണ്‍വീനര്‍), സുമ ജോര്‍ജ്ജ് (വിമന്‍സ് ഫോറം കണ്‍വീനര്‍), സാം തോമസ്, ബഞ്ചമിന്‍ തോമസ് (മീഡിയ& പബ്ലിസിറ്റി, ജേക്കബ് ജോര്‍ജ്ജ് (ഓഡിറ്റര്‍) എന്നിവര്‍ എക്യൂമെനിക്കല്‍ കൗണ്‍സിലിന് നേതൃത്വം നല്‍കുന്നു.
മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നീ പിതാക്കന്മാര്‍ രക്ഷാധികാരികളായുള്ള ചിക്കാഗൊ എക്യൂമെനിക്കല്‍ കൗണ്‍സില്‍ മാര്‍ത്തോമ, സി.എസ്.ഐ, യാക്കോബായ, ഓര്‍ത്തഡോക്‌സ്, കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട 15 ഇടവകകളുടെ കൂട്ടായ്മയാണ്.
Mar Joy Alappat inaugurated the 2023 work of the Chicago Ecumenical Council.