Friday, March 29, 2024

HomeAmerica20 വര്‍ഷം മുമ്ബ് കാണാതായ മുതല തിരിച്ചെത്തി

20 വര്‍ഷം മുമ്ബ് കാണാതായ മുതല തിരിച്ചെത്തി

spot_img
spot_img

ടെക്സാസ്: ടെക്സാസിലെ മൃഗശാലയില്‍ നിന്ന് 20 വര്‍ഷം മുമ്ബ് കാണാതായ മുതല തിരിച്ചെത്തി. ഓമനിച്ച്‌ വളര്‍ത്തുന്നതിനായി മോഷ്ടിച്ചെന്ന് കരുതുന്ന മുതലയെയാണ് 20 വര്‍ഷത്തിന് ശേഷം കണ്ടെത്തിയത്.

ന്യൂ ബ്രൗണ്‍ഫെല്‍സിലെ അനിമല്‍ വേള്‍ഡ് ആന്‍ഡ് സ്നേക്ക് ഫാം മൃഗശാലയില്‍ നിന്നാണ് മുതലയെ കാണാതായത്. ഈ മുതലയാണ് വെള്ളിയാഴ്ച മൃഗശാലയില്‍ തിരിച്ചെത്തിയത്.

സമീപ പ്രദേശത്ത് ശല്യമുണ്ടാക്കുന്ന മുതലകളെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് മൃഗശാല അധികൃതര്‍ ഈ മുതലയെ കണ്ടെത്തിയത്. കാള്‍ഡ് വെല്‍ കൗണ്ടി പ്രദേശത്ത് ഭീതി സൃഷ്ടിക്കുന്ന മുതലയെ പിടികൂടാന്‍ നാട്ടുകാരാണ് മൃഗശാല അധികൃതരുടെ സഹായം തേടിയത്.

കുഞ്ഞായിരുന്ന മുതലയെ മൃഗശാലയിലെ ഒരു സന്നദ്ധപ്രവര്‍ത്തകനാണ് മോഷ്ടിച്ചതെന്നാണ് വിശ്വസിക്കുന്നത്. ഇയാള്‍ക്ക് പിഴ ചുമത്തിയെങ്കിലും മുതലയെ കണ്ടെത്താനായില്ല. മുതലയെ മറ്റാര്‍ക്കെങ്കിലും നല്‍കിയിട്ടുണ്ടോയെന്നും അദ്ദേഹം പറഞ്ഞില്ല. പ്രതീക്ഷിച്ചതിലും കൂടുതല്‍ വലുതാവുകയും, ശല്യമായി മാറിയതിനെയും തുടര്‍ന്ന് ഉപേക്ഷിച്ചതായിരിക്കാം എന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്.

മൃഗശാല അധികൃതര്‍ മുതലയ്ക്ക് ടേവ എന്ന് പേരിട്ട് പുതിയ താവളത്തിലേക്ക് മാറ്റി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments