Friday, March 24, 2023

HomeAmericaകെ. എച്.എയുടെ ഫാമിലി പിക്നിക് മാർച്ച് 18 ന്

കെ. എച്.എയുടെ ഫാമിലി പിക്നിക് മാർച്ച് 18 ന്

spot_img
spot_img

മനു നായർ

ഫീനിക്സ് : കേരള ഹിന്ദുസ് ഓഫ് അരിസോണയുടെ (കെ. എച്.എ. ) ഈ വർഷത്തെ ഫാമിലി പിക്നിക് ശനിയാഴ്ച മാർച്ച് 18 നു നടക്കും. ടെമ്പേ നഗരത്തിലുള്ള കിവാനീസ് പാർക്കിൽ വച്ച് വൈകുന്നേരം 3 മണി മുതലാണ് പിക്‌നിക് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

മത്സരങ്ങള്‍, വിവിധ സാംസ്കാരിക പരിപാടികൾ തുടങ്ങി കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും, ഒരുപോലെ ആസ്വദിക്കാനുതകുന്ന രീതിയിലാണ് പരിപാടികൾ സജ്ജമാക്കിയിരിക്കുന്നതെന്ന് എന്റർറ്റൈൻമെന്റ്‌ കൺവീനർമാരായ കാർത്തിക ലക്ഷ്മി, നീതു കിരൺ, ശാന്ത ഹരിഹരൻ എന്നിവർ അറിയിച്ചു.

കേരളത്തിന്റെ തനതായ മധുരപദാര്‍ത്ഥങ്ങളുടെ പാചക മത്സരം, കുട്ടികളിലെ പാചക കലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സ്വീറ്റ് ആൻഡ് സാവൊറി പാചക മത്സരം എന്നിവ പിക്നിക്കിനു കൂടുതൽ ചാരുത നൽകും. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സമ്മാനവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

കുസൃതി ചോദ്യങ്ങളും സമ്മാനങ്ങളുമായി പിക്‌നിക്കിനുടനീളം എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടുളള പല പുതിയ പരിപാടികളും എന്റർടൈൻമെന്റ്‌ ടീം ഈ വർഷം ഒരുക്കിയിട്ടുണ്ട്‌. .

പിക്‌നിക്കിനോടനുബന്ധിച്ച്‌ എല്ലാ വിഭവങ്ങളോടും കൂടിയ ഒരു നാടൻ തട്ടുകട പ്രവർത്തിക്കുന്നതായിരിക്കുമെന്ന് ഫുഡ് കമ്മിറ്റിക്കുവേണ്ടി ശ്രീകുമാർ കൈതവന, കൃഷ്ണ കുമാർ, സുരേഷ് കുമാർ എന്നിവർ അറിയിച്ചു.
ആരിസോണയിലെ പ്രവാസികൾക്ക് ഒരുമിച്ചുകൂടാനും പരസ്പര ബന്ധങ്ങൾ പുതുക്കാനുമുള്ള ഈ സുവർണാവസരം എല്ലാവരും വിനയോഗിക്കണമെന്ന് പരിപാടിയുടെ സംഘാടകർ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 602-888-3853.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments