Friday, March 29, 2024

HomeAmericaഅമ്മ (അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ) വിമൺസ് ഡേ വൃതൃസ്ഥമായ രീതിയിൽ ആഘോഷിച്ചു.

അമ്മ (അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ) വിമൺസ് ഡേ വൃതൃസ്ഥമായ രീതിയിൽ ആഘോഷിച്ചു.

spot_img
spot_img

അമ്മു സഖറിയ.

അറ്റ്ലാന്റാ: അമ്മ  ( അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ) വിമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ ലോക വനിതാ ദിനം ആഘോഷിക്കുവാൻ ഒരു വൃതൃസ്തമായ
രീതി തിരഞ്ഞെടുക്കുകയായിരുന്നു. സ്വപ്നങ്ങൾക്കൊത്ത് നടക്കാൻ  ഓരോ വനിതയും എന്നും ആഗ്രഹിച്ചിരുന്നു. പക്ഷെ ജീവിത പ്രാരാപ്തങ്ങൾ, തിരക്കുകൾ, തന്റെ സ്വപ്ന സാക്ഷാത്കാരത്തിൽ നിന്നും പ്ന്തിരിപ്പിച്ചിരുന്നു. ഈ വർഷം അമ്മയിലെ  വനിതകൾ  തന്റെ  ഉള്ളിന്റെ  ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന സൗന്ദരൃ സങ്കൽപ്പങ്ങൾക്ക് നിറം കൊടുത്ത് മനോഹര രൂപങ്ങളെ സ്രഷ്ടിക്കുകയാണ് ചെയ്തത്.

ഏതാണ്ട് മൂന്നു മണിക്കൂറോളം “പെയിന്റിംഗ്‌ വിത്ത് എ റ്റ്വിസ്റ്റ്‌” എന്ന സ്ഥാപനത്തിൽ ഒത്തുകൂടുകയും തങ്ങളുടെ ഭാവനക്കനുസരിച്ച് നിറക്കൂട്ടുകൾ ചാലിച്ച് മനോഹര ചിത്രങ്ങൾ നിർമ്മിക്കുകയും
ചെയ്തു. ചിത്ര രചനക്കു ശേഷം സമീപത്തുള്ള ഭക്ഷണശാലയിൽ
നിന്നും ഒരുമിച്ച് ഭക്ഷണം കഴിച്ച് പിരിയുകയാണുണ്ടായത്.

ഈ ഏതാനും മണിക്കൂറുകൾ അന്യോനൃം സംസാരിക്കനും , അടുത്തറിയാനും, സന്തോഷം പങ്കിടാനും കഴിഞ്ഞു എന്നുള്ളത് വനിതാ ദിനത്തിലെ ഒരു നേട്ടമായി തന്നെ കണക്കാക്കാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments