Friday, March 24, 2023

HomeAmericaഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം സ്ത്രീകളുടെ മികവിന്റെ പ്രകടനമായി.

ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം സ്ത്രീകളുടെ മികവിന്റെ പ്രകടനമായി.

spot_img
spot_img

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോര്‍ക്ക്: ഏറെ വ്യത്യസ്തമായ പരിപാടികളോടെ നടന്ന ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം എല്ലാ അർത്ഥം കൊണ്ടും അവസമരണീയമായി. ശനിയാഴ്ച വെർച്ച്വൽ മീറ്റിംഗിലൂടെ നടന്ന കലാപരിപാടികളുടെ രസക്കൂട്ടുതന്നെയായിരുന്നു ഫൊക്കാന വിമൻസ് ഫോറം ഒരുക്കിയത്. വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പത്തനംതിട്ട ജില്ല കളക്ടർ ഡോ. ദിവ്യ ഐയ്യർ ഉൽഘാടനം ചെയ്തു. വിമൻസ് ഫോറം വൈസ് ചെയര്‍പേഴ്സണ്‍ ഫാൻസിമോൾ പള്ളത്തുമഠം ഏവർക്കും സ്വാഗതം രേഖപ്പെടുത്തി. Hon. Judge ജൂലി മാത്യു, ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോ. കല ഷഹി , വിമൻസ് ഫോറം ഇന്റർനാഷണൽ കോർഡിനേറ്റർ സിമി റോസ്ബെൽ ജോൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഉൽഘാടനം നിർവഹിച്ചുകൊണ്ട് സംസാരിച്ച ജില്ല കളക്ടർ ഡോ. ദിവ്യ ഐയ്യർ ഇന്ന് ലോകം ഒരു ഗ്ലോബൽ ലോക്കൽ വില്ലജ് പോലെയാണ് ആണ് , വിവര സാങ്കേതിക വിദ്യയുടെ വളർച്ച രാജ്യങ്ങൾ തമ്മിലും ദേശങ്ങൾ തമ്മിലുമുള്ള ദൂരം വളരെ കുറഞ്ഞു.. അതിന്റെ പരിണിതഫലമായി ഇന്ന് ലോകരാജ്യങ്ങൾ തമ്മിലുള്ള അതിരുകൾ തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് .സമ്പദ്‌വ്യവസ്ഥകളും സംസ്കാരങ്ങളും തമ്മിലുള്ള അതിർവരമ്പുകളും അതിവേഗം അപ്രത്യക്ഷമാവുകയാണ് .സാങ്കേതിക വിദ്യ ഇന്ന് മനുഷ്യന്റെ വിരൽ തുമ്പിൽ ആണ് .ഒരു സാങ്കേതിക വിദ്യ ഒരിക്കൽ കണ്ടുപിടിച്ചാൽ പിന്നെ അത് സമൂഹം ഏറ്റുടുക്കുകയായി . അമ്മി കല്ലിൽ നിന്നും അരകല്ലിൽ നിന്നും ഇന്നു സ്ത്രികൾ യന്ത്രങ്ങളിലേക്ക് മാറിയെകിലും അവരുടെ ചുമതലകൾ ഇപ്പോഴും അവിടെത്തന്നെ യുണ്ട് .

ഇന്ന് അമേരിക്കയിൽ ഇരുന്നും ഇന്ത്യയിൽ ഇരുന്നും ഒരേ വിഡിയോ തന്നെ നമ്മുടെ കുട്ടികൾ കാണുന്നത് സാങ്കേതിക വിദ്യയുടെ വിപുലീകരണം ആണ്. പക്ഷേ ഈ യന്ത്രകൾ വന്നപ്പോഴും സ്ത്രികളുടെ ചുമതലകളിൽ നിന്നും മുക്തിനേടാൻ നമുക്കായിട്ടില്ല . വിവര സാങ്കേതിക വിദ്യ വളരെ വിപുലകരിച്ചെങ്കിലും സ്ത്രികളിൽ ആ മാറ്റം വലുതായി പ്രതിഭലിക്കുന്നില്ല . .ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചു നമ്മൾ സ്ത്രികൾ വളരെ മുന്നോട്ടു പോകുവാൻ ശ്രമിക്കണം. അതായിരിക്കെട്ടെ ഈ വിമൻസ് ഡേയിൽ നമ്മുടെ ലക്ക്ഷ്യം ഡോ. ദിവ്യ ഐയ്യർ കൂട്ടിച്ചേർത്തു.

വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോർജ് തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ പ്രപഞ്ചത്തിലെ ഏറ്റവും ഉദാത്തവും ഊഷ്മളവുമായ സൃഷ്ടിയാണ് സ്ത്രീ , ഓരോ സ്ത്രീയിലും ദൈവത്തിന്റെ കൈയ്യൊപ്പ് ചാർത്തപ്പെട്ടിരിക്കുന്നു. അവൾ മകളായും , സഹോദരിയായും അമ്മമ്മയായും , അമ്മായിഅമ്മയായും മുത്തശ്ശിയുയും നമുക്ക് ചുറ്റും കാണുന്നു. സ്ത്രിയില്ലാത്ത ലോകത്തെ പറ്റി നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. ഈ മീറ്റിങ് സൂമിൽ കുടി നടത്തിയപ്പോൾ പലരും ചോദിച്ചു സൂം മീറ്റിങ്ങിന്റെ കലാമെക്കെ കഴിഞ്ഞില്ലേ എന്ന് പക്ഷേ ഫൊക്കാന വിമെൻസ് ഫോറത്തിന് അമേരിക്കയിലും കാനഡയിലുമായി നൂറുകണക്കിന് പ്രവർത്തകർ ഉണ്ട് അവർക്ക് എല്ലാവർക്കും പങ്കെടുക്കാൻ പറ്റുന്നത് സൂമിൽ കുടി ആയതിനാൽ ആണ് സൂമിൽ കൂടെ സെലിബ്രേഷൻസ് നടത്തിയത് .

അമേരിക്കൻ മലയാളികളുടെ അഭിമാനമായ Hon. Judge ജൂലി മാത്യു ഈ സെലിബ്രേഷൻസിൽ പങ്കെടുത്തു ആശംസകൾ നേർന്നു.

ഫൊക്കാന ജനറൽ സെക്രട്ടറി കല ഷഹി തന്റെ ആശംസ പ്രസംഗത്തിൽ സമൂഹത്തിന്‍റെ സമസ്ത മേഖലകളിലും സ്ത്രീകള്‍ കൈയ്യൊപ്പു ചാര്‍ത്തിക്കഴിഞ്ഞു. പൊതുവായ ക്ഷേമത്തിനും ഡിജിറ്റൽ സാങ്കേതിക വിദ്യ അനിവാര്യമാണ്. ഒരു സന്തുലിത സമൂഹത്തില്‍ മാത്രമേ സ്ത്രീകള്‍ക്ക് അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ. സ്ത്രീക്കും പുരുഷനും എല്ലാ മേഖലകളിലും തുല്യ രീതികളില്‍ പണിയെടുക്കുന്നതിനു സാധ്യമായ രീതിയില്‍ ഇന്ന് സാങ്കേതികവിദ്യ വളര്‍ന്നിട്ടുണ്ട്. അത് നാം പ്രയോജനപ്പടുത്തണം കല ഷഹി അഭിപ്രായപ്പെട്ടു.

ലിജി തോമസ് വിതയത്തിൽ പ്രാർത്ഥന ഗാനത്തോടെയാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്. റോവെന പ്രതിഷ് അമേരിക്കൻ ദേശിയ ഗാനവും , ഷീബ അലോഷ്യസ് ഇന്ത്യൻ ദേശിയ ഗാനവും ആലപിച്ചു.

ഏറെ വ്യത്യസ്തമായ പരിപാടികളോടെ നടന്ന ആഘോഷ പരിപാടികൾ അതിമനോഹരമായി സംയോജിപ്പിച്ചു അവതരിപ്പിച്ചത് ഫൊക്കാന വിമൻസ് ഫോറം പ്രവർത്തകരാണ്. ലിജി തോമസ് വിതയത്തിൽ , രുഗ്മിണി ശ്രീജിത്ത് , സൂസൻ ഇടമല, ഹർഷ ഹരികുമാർ , വൃന്ദ ശ്യാം , ലക്ഷ്മി പുരാണിക് , മഞ്ജു ബിനീഷ് , നീലാഞ്ജന നമ്പ്യാർ , മനേന അസ്സനാർ ,ബ്രിജിറ്റ് ജോർജ് , ബിലു കുര്യൻ , റോവെന പ്രതിഷ് തുടങ്ങി നിരവധി കലാകാരികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

ബിലു കുര്യൻ എം സി ആയി പ്രവർത്തിച്ചു ,ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജണൽ വൈസ് പ്രസിഡന്റ് രേവതി നായർ ഏവർക്കും നന്ദി രേഖപ്പെടുത്തി . ഷീബ അലൗസിസ്, പദ്‌മപ്രിയ പാലോട്ട്, അമിത പ്രവീൺ, ഡോ . ആനി എബ്രഹാം ,ഡോ. ഷീല വർഗീസ്, സൂസൻ ഇടമല , മഞ്ജു ബിനീഷ് ,ഷീന സജിമോൻ, സുജ ജോൺ , സൂസൻ ചാക്കോ , ഡോ . ആനി എബ്രഹാം എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി . നാഷണൽ കോർഡിനേറ്റർ പ്രവീൺ തോമസ് ആണ് ടെക്‌നോളജി കൈകാര്യം ചെയ്‌തത്‌.

ട്രഷറര്‍ ബിജു ജോൺ , എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഷാജി വർഗീസ് , ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തൻ ,ട്രസ്റ്റീ ബോർഡ് മെംബർ സജിമോൻ ആന്റണി , നാഷണൽ കോർഡിനേറ്റർ പ്രവീൺ തോമസ് , വിമൻസ് ഫോറം ഇന്റർനാഷണൽ കോർഡിനേറ്റർ സിമി ജോൺ റോസ്ബെൽ , ഫാൻസിമോൾ പള്ളത്തുമഠം , റ്റീന കുര്യൻ, ബിലു കുര്യൻ , ഡോ. ഷീല വർഗീസ്,ഡോ .സൂസൻ ചാക്കോ, ഉഷ ചാക്കോ , ഷീന സജിമോൻ , അഞ്ചു ജിതിൻ ,സാറാ അനിൽ,രേണു ചെറിയാൻ , മേരിക്കുട്ടി മൈക്കിൽ ,ഷീബ അലൗസിസ് ,മില്ലി ഫിലിപ്പ് , ദീപ വിഷ്ണു, അമിതാ പ്രവീൺ , ഫെമിൻ ചാൾസ് , പദ്‌മപ്രിയ പാലോട്ട് , രുഗ്‌മിണി ശ്രീജിത്ത് , ജെസ്‌ലി ജോസ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments