ജിനു കുര്യന്‍ പാമ്പാടി
ടെക്‌സാസ്: ഓസ്റ്റിനിലെ സെന്റ് തോമസ് മലങ്കര (ജാക്കൊബൈറ്റ്) സിറിയക് ഓര്‍ത്തഡോക്‌സ് പള്ളിയിലെ നോമ്പുകാല ധ്യാനം മാര്‍ച്ച് 25ന് റവ. ഫാ. തോമസ് കോര പുല്‍പ്പാറയില്‍ അച്ഛന്റെ (സജി അച്ചന്‍) നേതൃത്വത്തില്‍ നടത്തപ്പെടുന്നു. രാവിലെ കുമ്പസാരവും വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ധ്യാനവും. നിലവില്‍ സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് മേരീസ് ജാക്കൊബൈറ്റ് സിറിയക് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയാണ് സജി അച്ചന്‍.

25-ാം തീയതി ശനിയാഴ്ച രാവിലെ എട്ട് മണിക്ക് കുമ്പസാരം. തുടര്‍ന്ന് 8.30ന് പ്രഭാത പ്രാര്‍ത്ഥന തുടങ്ങും. 9.15നാണ് വിശുദ്ധ കുര്‍ബാന (for festival of Annunciation). 10.15ന് Special Intercessory towards the Holy Virgin. 10.45ന് ഉപസംഹാരവും ബ്രേക്കും. 11 മണിക്ക് നോമ്പുകാല ധ്യാനം ആരംഭിക്കും. 12ന് ലഞ്ച്.
ടെക്‌സസിന്റെ തലസ്ഥാനമായ ഓസ്റ്റിനില്‍ യാക്കോബായ വിശ്വാസികള്‍ക്ക് തിലകക്കുറിയായി നിലകൊള്ളുന്ന ഈ ദേവാലയത്തിന്റെ വികാരി റവ. ഫാ. സാക് വര്‍ഗീസ്, കമ്മിറ്റി, ഭക്ത സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ക്രമീകരണങ്ങള്‍ നടന്നുവരുന്നു. വിശ്വാസികളായ എല്ലാവരെയും നോമ്പുകാല ധ്യാനത്തിലേക്ക് സ്വാഗതം ചെയ്യുന്ന പള്ളി അധികൃതര്‍ അറിയിച്ചു.