Thursday, March 28, 2024

HomeAmericaഡാളസ് സെന്റ്.പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവകയ്ക്ക് പുതിയ ദേവാലയം.

ഡാളസ് സെന്റ്.പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവകയ്ക്ക് പുതിയ ദേവാലയം.

spot_img
spot_img

ഷാജി രാമപുരം

ഡാളസ്:  മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഡാളസ് സെന്റ്.പോൾസ് ഓർത്തഡോക്സ് ഇടവക പുതിയ ദേവാലയത്തിൽ പ്രവർത്തനം ആരംഭിക്കുന്നു.

ഡാളസിനു സമീപം പ്ലാനോയിൽ നടന്നുവന്ന ഈ ദേവാലയം ഈ മാസം ഇരുപത്തിയഞ്ചാം തീയതി  മുതൽ  മക് ക്കിനി സിറ്റിയിൽ ബസ്റ്റർ വെൽ റോഡിൽ (5088 Baxter Well Road  Mckinney  TX  75071 ) പുതിയതായി വാങ്ങിയ ദേവാലയത്തിൽ  പരിശുദ്ധ ദൈവമാതാവിനോടൂള്ള വചനിപ്പ് പെരുന്നാൾ ദിവസം വിശുദ്ധ കുർബാനയോടു കൂടി പ്രവർത്തനം ആരംഭിക്കും. ശുശ്രുഷകൾക്ക് സഭയുടെ  തിരുവന്തപുരം ഭദ്രാസന അധിപൻ  അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലിത്ത മുഖ്യ കാർമികത്വം വഹിക്കും. 

അമേരിക്കയിൽ  അതിവേഗം വളരുന്നതും ഉന്നത ജീവിത നിലവാരം പുലർത്തുന്നതുമായ  ഒരു സിറ്റിയാണ് മക് ക്കിനി. സഭയുടെ പേരിൽ ആറിൽ അaധികം ഏക്കർ സ്‌ഥലവും ദേവാലയവും ഒരു വീടും കൂടാതെ ഫെല്ലോഷിപ്പ് ഹാൾ എന്നീവ ഉൾപ്പെട്ട അതി മനോഹരമായ സ്‌ഥലമാണ് ഇടവക വികാരി വെരി. റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ പുതിയതായി വാങ്ങിയത്.

മക് ക്കിനി , ഫ്രിസ്കോ, അലെൻ, പ്രിൻസിങ്ടൺ, മെലിസ്സ, പ്രോസ്പെർ, ലിറ്റിൽ ഏലം, അന്ന, റിച്ചാഡ്സൺ, ഫയർവ്യൂ, പ്ലേനോ എന്നീ സിറ്റികളിൽ താമസിക്കുന്ന ഓർത്തഡോക്സ് വിശ്വസികൾക്കു വളരെ വേഗം എത്തിച്ചേരാൻ പറ്റിയ പ്രദേശത്താണ്  ഈ ദേവാലയം സ്ഥിതി ചെയ്യുന്നത് എന്നത് ഏറ്റവും പ്രാധാന്യം അർഹിക്കുന്നു.

ഡാളസ് ഏരിയായിൽ പ്രവർത്തിച്ചുവരുന്ന ഈ ദേവാലയം ജീവകാരുണ്യ പ്രവർത്തനത്തിൽ മുൻപന്തിയിൽ ആയിരുന്നു.  ഇടവകയിലെ ആത്മീയ സംഘടനകളായ സൺ‌ഡേ സ്കൂൾ, യൂവജന പ്രസ്ഥാനം, മർത്ത മറിയം വനിതാ സമാജം, വിദ്യാർഥീ പ്രസ്ഥാനം,  പ്രാർത്ഥനായോഗം എന്നീവയുടെ പ്രവർത്തനത്തിലൂടെ അനുഗ്രഹിക്കപ്പെട്ട ക്രിസ്തിയ സാക്ഷ്യം നിറവേറ്റി കൊണ്ടിരിക്കുന്നു.

മക് ക്കിനിയിൽ പുതിയതായി വാങ്ങിയ സെന്റ്. പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ പ്രവേശന ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക ചുമതലക്കാർ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് :

വെരി.റവ.രാജു ഡാനിയേൽ കോർ എപ്പിസ്‌കോപ്പ (വികാരി ) 214 476 6584

ബിജോയ് ഉമ്മൻ  (ട്രസ്റ്റീ ) 214 491 0406

നൈനാൻ എബ്രഹാം (സെക്രട്ടറി) 972 693 5373

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments