Thursday, April 18, 2024

HomeAmerica'മികച്ച വ്യക്തിയാകാനുള്ള കഴിവില്ല ,മരണത്തിൽ അഭയം പ്രാപിക്കുന്നു':കെലെയ്ഗ് സ്‌കോട്ട്

‘മികച്ച വ്യക്തിയാകാനുള്ള കഴിവില്ല ,മരണത്തിൽ അഭയം പ്രാപിക്കുന്നു’:കെലെയ്ഗ് സ്‌കോട്ട്

spot_img
spot_img

തന്റെ വ്യക്തിത്വം തന്നെ പൊളിച്ചെഴുതി സ്വാതന്ത്ര്യത്തിന്റെ ആകാശത്തില്‍ പറന്നവള്‍. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ പരസ്യത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ട്രാന്‍സ് എയര്‍ ഹോസ്റ്റസ് കെയ്‌ലി.എന്നാല്‍ കെലെയ്ഗിന്റെ വിഷാദ ദൂരങ്ങളും സങ്കടവഴികളും അവസാനിച്ചിട്ടില്ലായിരുന്നുവെന്നാണ് അവരുടെ ആത്മഹത്യ .

കെയ്‌ലി ജീവന്‍ അവസാനിപ്പിച്ചെന്ന വാര്‍ത്ത ലോകത്തെ അറിയിച്ചത് അമ്മ ആന്‍ഡ്രിയ സില്‍വെസ്‌ട്രോയാണ്. കൊളറാഡോയിലെ വീട്ടില്‍ 25-കാരിയായ കെലെയ്ഗിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച്ചയായിരുന്നു സംഭംവം.

വിങ്ങലോടെ മാത്രം വായിക്കാന്‍ കഴിയുന്ന ഒരു നീണ്ട കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് കെയ്‌ലി എന്നെന്നേക്കുമായി മാഞ്ഞുപോയത്. ‘ഞാന്‍ ഭൂമിയില്‍ നിന്ന് വിട പറയുകയാണ്. ഞാന്‍ കാരണം നിരാശരായവരോട് മാപ്പ് ചോദിക്കുന്നു. നല്ലൊരു വ്യക്തിയാകാനോ കൂടുതല്‍ ശക്തയാകാനോ കഴിയാത്തതില്‍ എനിക്ക് ഖേദമുണ്ട്. ഞാന്‍ ഈ ലോകത്ത് നിന്ന് പോകുന്നത് നിങ്ങള്‍ കാരണമല്ല. മികച്ച വ്യക്തിയായി മാറാനുള്ള എന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. അതെല്ലാം എന്റെ കഴിവില്ലായ്മയുടെ ഫലമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക’.

2020-ലെ ട്രാന്‍സ് ദിനത്തിലാണ് കെയ്‌ലി സ്‌കോട്ടിന്റെ ജീവിതകഥ യുണൈറ്റഡ് എയര്‍ലൈന്‍സ് പുറത്തിവിട്ടത്. ട്രാന്‍സ് യുവതിയെ എയര്‍ ഹോസ്റ്റസായി തിരഞ്ഞെടുത്ത യുണൈറ്റഡ് എയര്‍ലൈന്‍സിനെ എല്ലാവരും അഭിനന്ദിക്കുകയും ചെയ്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments