Friday, March 29, 2024

HomeAmericaരാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി: ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ പ്രസിഡന്റ് പ്രതിഷേധം രേഖപ്പെടുത്തി

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി: ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ പ്രസിഡന്റ് പ്രതിഷേധം രേഖപ്പെടുത്തി

spot_img
spot_img

പി.പി. ചെറിയാന്‍

ഷിക്കാഗോ: എം.പി. സ്ഥാനത്തു നിന്ന് രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് സന്തോഷ് നായര്‍ പ്രതിഷേധം രേഖപ്പെടുത്തി. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിലൂടെ നരേന്ദ്രമോദി വീണ്ടും താനൊരു ഏകാധിപതിയാണെന്ന് തെളിയിച്ചിരിക്കുന്നു.

ഇന്ത്യ ഉയര്‍ത്തിപിടിച്ചിരിക്കുന്ന ജനാധിപത്യത്തെ ബി.ജെ.പി. ഗവണ്‍മെന്റ് കശാപ്പു ചെയ്യുന്നു. നരേന്ദ്രമോദി ഗവണ്‍മെന്റിന്റെ അഴിമതിയും, അദാനിയുമായുള്ള അവിശുദ്ധ ബന്ധവും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടിയതാണ് യഥാര്‍ത്ഥ പ്രശ്‌നം. മോദിയെ വിമര്‍ശിച്ചാല്‍ അത് രാജ്യത്തിനെതിരെയാണെന്ന് ബി.ജെ.പി. പറഞ്ഞു പ്രചരിപ്പിക്കുന്നു.

സംഘപരിവാറിനും ബിജെ.പി.യ്ക്കും എതിരെ ശബ്ദിച്ചാല്‍ അവരെ വേട്ടയാടുന്നു. ഇന്ത്യാ രാജ്യത്തിന് സ്വാതന്ത്ര്യം നേടികൊടുത്ത പാര്‍ട്ടിയാണ് ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്. ഇന്ദിരാഗാന്ധിയും, രാജീവ്ഗാന്ധിയും ജീവന്‍ ബലിയര്‍പ്പിച്ചത് ഇന്ത്യയുടെ ഐക്യവും, അഖണ്ഡതയും, ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുന്നതിനു വേണ്ടിയാണ്.

കോണ്‍ഗ്രസ്സിന്റെ എല്ലാ നേതാക്കളും ഇന്‍ഡ്യക്കും, ജനങ്ങള്‍ക്കും വേണ്ടി നിലകൊണ്ടവരാണ്. ഇന്‍ഡ്യന്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യാന്‍ ബി.ജെ.പി., സംഘ പരിവാര്‍ ശക്തികള്‍  തയ്യാറാകാന്‍ എന്തുവില കൊടുത്തും അത് സംരക്ഷിക്കുവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങളോടൊപ്പം മുമ്പിലുണ്ടാകും. കോണ്‍ഗ്രസ്സിനെയോ, കോണ്‍ഗ്രസ് നേതാക്കളെയോ നിശബ്ദ്ധരാക്കാനോ തകര്‍ക്കാനോ വര്‍ഗ്ഗീയ ഫാസിസ്റ്റു കക്ഷിക്കു കഴിയില്ല. ഇന്‍ഡ്യന്‍ ജനത മോദി ഗവണ്‍മെന്റിന്റെ ഏകാധിപത്യ ഭരണത്തെ തിരിച്ചറിയുമെന്നും, ബി.ജെ.പി., സംഘപരിവാര്‍ ശക്തികളെ ഇന്‍ഡ്യന്‍ മണ്ണില്‍ നിന്നും കെട്ടുകെട്ടിക്കുമെന്നും സന്തോഷ് നായര്‍ അഭിപ്രായപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments