Friday, May 16, 2025

HomeAmericaചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് സ്റ്റീഫന്‍ കിഴക്കേക്കുറ്റിന് സ്വീകരണം നല്‍കി

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് സ്റ്റീഫന്‍ കിഴക്കേക്കുറ്റിന് സ്വീകരണം നല്‍കി

spot_img
spot_img

ചിക്കാഗോ : ക്‌നാനായ കാത്തലിക് സൊസൈറ്റി ചിക്കാഗോയുടെ 2023-25 കാലഘട്ടത്തിലെ കെ.സി.സി.എന്‍.എ. യുടെ റീജണല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും കെ.സി.എസ്. ന്റെ മുന്‍ ട്രഷററുമായ ശ്രീ. സ്റ്റീഫന്‍ കിഴക്കേക്കുറ്റിനെ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് പൗരസ്വീകരണം നല്‍കി.

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ പ്രസിഡന്റ് ശ്രീ. സിബി കദളിമറ്റത്തിന്റെ അദ്ധ്യക്ഷതയില്‍ മാര്‍ച്ച് 29-ാം തീയതി സോഷ്യല്‍ ക്ലബ്ബില്‍ വച്ച് നടന്ന പൗരസ്വീകരണയോഗത്തില്‍ സോഷ്യല്‍ ക്ലബ്ബ് മെമ്പേഴ്‌സിനൊപ്പം ചിക്കാഗോയിലെ സാമൂഹിക-സാംസ്‌കാരിക-സാമുദായിക പ്രതിനിധികള്‍ പങ്കുചേര്‍ന്നു. അദ്ധ്യക്ഷപ്രസംഗത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് പ്രവര്‍ത്തന പരിചയ സമ്പന്നനായ ശ്രീ. സ്റ്റീഫന്‍ കിഴക്കേക്കുറ്റിന്റെ നിസ്വാര്‍ത്ഥമായ സേവനം കെ.സി.സി.എന്‍.എ. ക്കും കെ.സി.എസ്. ചിക്കാഗോയ്ക്കും ഒരു മുതല്‍ക്കൂട്ടാകുമെന്ന് സിബി ആശംസിച്ചു.

പ്രസ്തുതയോഗത്തില്‍ കെ.സി.സി.എന്‍.എ. യുടെ നിയുക്ത പ്രസിഡന്റ് ശ്രീ. ഷാജി എടാട്ട്, കെ. സി. സ്. പ്രസിഡന്റ് ശ്രി ജെയിൻ മാകിൽ സന്നിഹിതാരായിരുന്നു.

ഈ യോഗത്തിന് സോഷ്യല്‍ ക്ലബ്ബിന്റെ സെക്രട്ടറി സിബി കൈതക്കത്തൊട്ടിയില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ജെസ്സ്‌മോന്‍ പുറമഠത്തില്‍ നന്ദിയും രേഖപ്പെടുത്തി. യോഗ ക്രമീകരണങ്ങള്‍ നടത്തിയത് സോഷ്യല്‍ ക്ലബ്ബ് ട്രെഷർ ശ്രീ ജോമോൻ തൊടുകയിൽ, ജോയന്റ് സെക്രട്ടറി സാബു പടിഞ്ഞാറേല്‍ എന്നിവരാണ്.

ചിക്കാഗോ സോഷ്യൽ ക്ലബ്ബ് ന്യൂസ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments