Tuesday, April 16, 2024

HomeAmericaExperiment5 മലയാളം സിനിമ USA പ്രദർശനം മാർച്ച് 31 മുതൽ

Experiment5 മലയാളം സിനിമ USA പ്രദർശനം മാർച്ച് 31 മുതൽ

spot_img
spot_img

അമേരിക്കൻ 2nd generation മലയാളിയും മിയാമി നിവാസിയുമായ മെൽവിൻ താനത്ത് പ്രധാന വേഷത്തിൽ എത്തുന്ന Experiment5 എന്ന മലയാളം സിനിമ മാർച്ച് 31 മുതൽ അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ പ്രദർശനത്തിന് എത്തുന്നു . Dark Experiments ന്റെ പശ്ചാത്തലത്തിൽ പുതുമയുള്ള ഒരു കഥയുമായി
സൈക്കോ ത്രില്ലെർ വിഭാഗത്തിൽ പെടുന്നതാണ് ഈ സിനിമ.

Tik Talk ഇൽ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ ഭാഷാ വൈരുദ്ധ്യങ്ങളെ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്ന ഒരു വീഡിയോ സീരിസ് ചെയ്തു അമേരിക്കയിലെ ഇന്ത്യൻ യുവജനങ്ങളുടെ ഇടയിൽ സുപരിചിതനായ മെൽവിൻ , മയാമിയിലെ ലാർകിൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ Doctor of Pharmacy അവസാന വർഷ വിദ്യാർത്ഥിയാണ് . തൊടുപുഴ സ്വദേശികളായ മനോജ് & സിമി ആണ് മാതാപിതാക്കൾ . മിയാമിയിൽ വിദ്യാർത്ഥികളായ മിച്ചൽ, മിലൻ എന്നിവർ സഹോദരങ്ങൾ ആണ്.

Esthep Star Creations ഉം Namo pictures സംയുക്തമായി നിർമ്മിക്കുന്ന ഈ സിനിമയുടെ കഥയും സംവിധാനവും അശ്വിൻ ചന്ദ്രൻ നിർവഹിക്കുന്നു . ക്രീയേറ്റീവ് ഡയറക്ടർ ആയി നിതീഷ് കെ നായർ , തിരക്കഥ സുധിഷ് &ലോറൻസ്‌ , ഛായാഗ്രഹണം സാഗർ.
സ്പടികം ജോർജ് , അംബികാ മോഹൻ ബോബൻ ആലുമ്മൂടൻ , കിരൺ രാജ് , മജിഷ് സന്ധ്യ, ഋഷി സുരേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം സീരിയൽ താരം ദേവീനന്ദ നായികയായും വേഷം ഇടുന്നു .

ശ്യാം ധർമന്റെ സംഗീതത്തിൽ നജിം അർഷാദ് , സിത്താര തുടങ്ങിയവർ ആലപിച്ച മനോഹര ഗാനങ്ങൾ Goodwill Entertaintments ജനങ്ങളിലേക്ക് എത്തിക്കുന്നു.

അമേരിക്കൻ മലയാളികളുടെ പിന്തുണ സിനിമക്ക് ഉണ്ടാവണമെന്നും എല്ലാവരും തിയറ്ററിൽ പോയി കണ്ടു സഹകരിക്കണമെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അഭ്യർത്ഥിച്ചു.

Experiment5 Trailer;
https://youtu.be/zI-xgLPIRyI

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments