Monday, April 28, 2025

HomeAmericaസാജു വര്‍ഗീസ് (46) ഒഹായോയില്‍ അന്തരിച്ചു

സാജു വര്‍ഗീസ് (46) ഒഹായോയില്‍ അന്തരിച്ചു

spot_img
spot_img

ഒഹായോ: മാവേലിക്കര ചെറുകോല്‍ സ്വദേശിയായ സാജു വര്‍ഗീസ് (46) അന്തരിച്ചു. ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. ഒഹായോ സ്റ്റേറ്റിലെ ഡേറ്റണ്‍ സിറ്റിയില്‍ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു.

ദീര്‍ഘകാലം കുവൈത്തില്‍ ഫാര്‍മസിസ്റ്റായി ജോലിചെയ്തിരുന്ന സാജു ഭാര്യക്ക് ജോലി ലഭിച്ചതിനെത്തുടര്‍ന്ന് 2024 ഒക്ടോബറിലാണ് യുഎസില്‍ എത്തിയത്. ഡേറ്റണിലെ കെറ്ററിങ് ഹെല്‍ത്തില്‍ നഴ്സായ ഷൈ ഡാനിയേല്‍ ആണ് ഭാര്യ. മക്കള്‍: അലന്‍ വി.സാജു, ആന്‍ഡ്രിയ മറിയം സാജു. മാവേലിക്കര ചെറുകോല്‍ മുള്ളൂറ്റില്‍ ചാക്കോ വര്‍ഗീസ്, പൊന്നമ്മ എന്നിവരാണ് മാതാപിതാക്കള്‍. സന്തോഷ്, ഷെറിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

നാട്ടില്‍ ചെറുകോല്‍ മാര്‍ത്തോമ്മാ പള്ളിയിലെ അംഗങ്ങളാണ് സാജുവും കുടുംബവും. സംസ്‌കാരം നാട്ടില്‍ നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങള്‍ സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, ഡേറ്റണ്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു വരികയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments