വാഷിംഗ്ടണ്‍: അമേരിക്കന്‍ ഭരണാധികാരി ട്രംപ് ഭരണകൂടത്തിന്റെ ഗവേഷണ നയങ്ങളെ വിമര്‍ശിച്ച ഫ്രഞ്ച് ശാത്രജ്ഞനുപ്രവേശനം നിഷേധിച്ച് യുഎസ്. ട്രംപിന്റെ നയങ്ങളെ വിമര്‍ശിച്ച് സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ചതിനാണ് ഫ്രഞ്ച് ശാസ്ത്രജ്ഞന് പ്രവേശനം നിഷേധിച്ചത്. സംഭവത്തെ ഫ്രഞ്ച് സര്‍ക്കാര്‍ അതിരൂക്ഷമായി വിമര്‍ശിച്ചു. ഫ്രഞ്ച് നാഷനല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചിന്റെ (സി.എന്‍.ആര്‍.എസ്) ഭാഗമായാണ് ബഹിരാകാശ ശാസ്ത്രജ്ഞന്‍ യു.എസിലേക്ക് പോയതെന്നു എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ടെക്സാസിലെ ഹ്യൂസ്റ്റണിലെ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ശാസ്ത്രജ്ഞനെ മാനദണ്ഡമില്ലാതെ സുരക്ഷാ പരിശോധനക്ക് വിധേയമാക്കിയത്.
കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി എത്തിയ ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ട്രംപിന് വിമര്‍ശിച്ച് സുഹൃത്തുക്കള്‍ക്ക് പങ്കുവെച്ച സന്ദേശം കണ്ടെത്തിയത്.
പരിശോധനക്കിടെ ഉദ്യോഗസ്ഥ ര്‍ അദ്ദേഹത്തിന്റെ ജോലിസ്ഥലത്തെ കംപ്യൂട്ടറും സ്വകാര്യ ഫോണും പരിശോധിച്ചതായും അവിടെ നിന്ന് ട്രംപ് ഭരണകൂടം ശാസ്ത്രജ്ഞരോട് പെരുമാറിയ രീതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സന്ദേശങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.
എഫ്.ബി.ഐ അന്വേഷണം നടക്കുന്നുണ്ടെന്ന് ഗവേഷകനെ അറിയിച്ചെങ്കിലും യാതൊരു കുറ്റവും ചുമത്തില്ലെന്ന് അറിയിച്ചു. അദ്ദേഹത്തിന്റെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടുകെട്ടിയതിന് പിന്നാലെ നാടുകടത്തുകയും ചെയ്തു. യു.എസ് അധികൃതരുടെ നടപടികളെ ഫ്രഞ്ച് സര്‍ക്കാര്‍ ശക്തമായി അപലപിച്ചു.