Thursday, December 5, 2024

HomeAmericaഅമേരിക്കയില്‍ ഫെബ്രുവരിയിൽ ജോലി രാജിവെച്ചത് 44 മില്യണ്‍ പേർ

അമേരിക്കയില്‍ ഫെബ്രുവരിയിൽ ജോലി രാജിവെച്ചത് 44 മില്യണ്‍ പേർ

spot_img
spot_img

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജോലി വേണ്ടെന്ന് വെയ്ക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. യു.എസ്. ബിസിനസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് മാര്‍ച്ച്‌ 29 ചൊവ്വാഴ്ച പുറത്തുവിട്ട സര്‍വേയില്‍ ഫെബ്രുവരിയില്‍ മാത്രം ജോലി രാജിവെച്ചവരുടെ എണ്ണം 4.4 മില്യനാണെന്ന് ചൂണ്ടികാണിക്കുന്നു.

മുന്‍ മാസത്തേക്കാള്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം നവംബറില്‍ ഏറ്റവും കൂടുതല്‍ പേരാണ് ജോലി രാജിവെച്ചത്(4.5 മില്യണ്‍) റീട്ടെയ്ല്‍, ഉല്പാദനം, സ്റ്റേറ്റ് ആന്റ് ലോക്കല്‍ ഗവണ്‍മെന്റ്, എജ്യുക്കേഷന്‍, ഫിനാന്‍സ്, ഇന്‍ഷ്വറന്‍സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് രാജിവെച്ചവരില്‍ ഭൂരിഭാഗവും.

അമേരിക്കയില്‍ പാന്‍ഡമിക്ക് ആരംഭിച്ചതോടെ 20 മില്യണ്‍ പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.

പാന്‍ഡമിക്കിന്റെ ഭീതിയില്‍ നിന്നും മോചനം പ്രാപിച്ചതോടെ തൊഴില്‍ മേഖലയില്‍ ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ പാടുപെടുകയാണ്.

കഴിഞ്ഞ ഡിസംബറില്‍ 11.4 മില്യണ്‍ ജോലി ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ആവശ്യമായ തൊഴിലാളികളെ ലഭിക്കുന്നില്ലാ എന്ന് തൊഴിലുടമകള്‍ പരാതിപ്പെടുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments