ഡാളസ് : ഡാളസ് മൃഗശാലയിലെ ഭീമാകാരമായ ഉറുമ്പ്തീനിയുടെ പന്ത്രണ്ടാം ജന്മദിനം മൃഗശാല ജീവനക്കാര്‍ ആഘോഷമാക്കി . മാര്‍ച്ച് അവസാനവാരം നടന്ന ജന്മദിനാഘോഷങ്ങളുടെ വിവരങ്ങള്‍ മൃഗശാലാ അധികൃതര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു . ജനങ്ങള്‍ വളരെ കൗതുകത്തോടെയാണ് ഈ വാര്‍ത്ത നോക്കി കാണുന്നത്
വളരെ രഹസ്യമായാണ് ജന്മദിനാഘോഷങ്ങളുടെ തയ്യാറെടുപ്പുകള്‍ ജീവനക്കാര്‍ അണിയറയില്‍ സംഘടിപ്പിച്ചത് . ജന്മദിനത്തില്‍ ‘തുള്ള’ എന്ന പേര് വിളിക്കുന്ന ഉറുമ്പ് തീനിയുടെ ഇഷ്ടപ്പെട്ട ആഹാരം ‘അവക്കഡോ പൊതിഞ്ഞ കേക്കാണ് ‘ പ്രത്യേകമായി തയ്യാറാക്കിയിരുന്നത്
ജന്മദിനത്തില്‍ പുറത്തു വന്ന ഉറുമ്പ്തീനി തന്റെ പ്രിയപ്പെട്ട ആഹാരം ആര്‍ത്തിയോടെയാണ് തിന്നു തീര്‍ത്തത് . ഇത് കാണുന്നതിനും ആസ്വദിക്കുന്നതിനും മൃഗശാലയിലെ ജീവനക്കാരും സന്ദര്‍ശകരും ചുറ്റും കൂടിയിരുന്നു .
ഭീമാകാരമായ ഉറുമ്പ് തീനി തലമുതല്‍ വാല് വരെ 8 അടി വരെ നീളമുണ്ടായിരിക്കും . പ്രതിദിനം 35,000 ഉറുമ്പ് കൂടാതെ ചിതല്‍ പുറ്റുമാണ് സാധാരണ ആഹാരം . ആ ആനിമലിന് പല്ലുകള്‍ ഇല്ല അത് കൊണ്ടാണ് ഉറുമ്പിനെ ആഹരിക്കുന്നത് . സാധാരണ ഈ ജീവിയുടെ ആയുസ്സ് കൂടുതല്‍ പതിനാല് വര്‍ഷമാണ് .
ജന്മദിനാഘോഷങ്ങളുടെ വീഡിയോ കണ്ടതിന് ശേഷം ഡാളസ് മാവറിക്‌സിന്റെ ഹെഡ് കോച്ച് ജേസണ്‍ കിഡ് അഭിപ്രായപ്പെട്ടത് – ‘രസകരം അത്യപൂര്‍വം’ എന്നാണ് രണ്ടു ദിവസം മുന്‍പ് ഷെയര്‍ ചെയ്ത വീഡിയോ ഇതിനകം ആയിരങ്ങളാണ് കണ്ടത് .