ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ ഇടപാടുകളില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടക്കുന്നത്.
ഇന്ത്യ-അമേരിക്ക സാമ്ബത്തിക സഹകരണം ശക്തമാക്കുക, ഇരു സര്‍ക്കാരുകളും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുക എന്നിവയാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നത്. കോവിഡ്, കാലാവസ്ഥാ വ്യതിയാനം, ആഗോള സാമ്ബത്തിക വ്യവസ്ഥ ശക്തിപ്പെടുത്തല്‍, അന്താരാഷ്‌ട്ര നിയമങ്ങളില്‍ തടസ്സങ്ങള്‍ ഇല്ലാതാക്കുക, ജനാധിപത്യം, ഇന്തോ-പസഫിക് മേഖലകളുടെ വികസനം എന്നിവയെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു